വില 10 ലക്ഷത്തിൽ താഴെ; ഓട്ടമാറ്റിക്: ഗിയർ മാറ്റേണ്ടാത്ത ജനപ്രിയർ ഇവർ
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓട്ടമാറ്റിക് കാറുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഗതാഗതക്കുരുക്ക് സര്‍വസാധാരണമായ നഗരയാത്രകളില്‍ ഇവ ഡ്രൈവര്‍മാര്‍ക്ക് വലിയ സമാധാനമാണ്. ഒരുകാലത്ത് പ്രീമിയം കാറുകളുടെ സവിശേഷതയായിരുന്ന ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഇന്ന് ബജറ്റ് കാറുകളിലും സാധാരണമാണ്. പക്ഷേ,
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓട്ടമാറ്റിക് കാറുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഗതാഗതക്കുരുക്ക് സര്‍വസാധാരണമായ നഗരയാത്രകളില്‍ ഇവ ഡ്രൈവര്‍മാര്‍ക്ക് വലിയ സമാധാനമാണ്. ഒരുകാലത്ത് പ്രീമിയം കാറുകളുടെ സവിശേഷതയായിരുന്ന ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഇന്ന് ബജറ്റ് കാറുകളിലും സാധാരണമാണ്. പക്ഷേ,
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓട്ടമാറ്റിക് കാറുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഗതാഗതക്കുരുക്ക് സര്‍വസാധാരണമായ നഗരയാത്രകളില്‍ ഇവ ഡ്രൈവര്‍മാര്‍ക്ക് വലിയ സമാധാനമാണ്. ഒരുകാലത്ത് പ്രീമിയം കാറുകളുടെ സവിശേഷതയായിരുന്ന ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഇന്ന് ബജറ്റ് കാറുകളിലും സാധാരണമാണ്. പക്ഷേ,
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓട്ടമാറ്റിക് കാറുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഗതാഗതക്കുരുക്ക് സര്‍വസാധാരണമായ നഗരയാത്രകളില്‍ ഇവ ഡ്രൈവര്‍മാര്‍ക്ക് വലിയ സമാധാനമാണ്. ഒരുകാലത്ത് പ്രീമിയം കാറുകളുടെ സവിശേഷതയായിരുന്ന ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഇന്ന് ബജറ്റ് കാറുകളിലും സാധാരണമാണ്. പക്ഷേ, കാര്‍ വിലയില്‍ വര്‍ധനവുണ്ടായതോടെ അഞ്ചു ലക്ഷത്തില്‍ കുറഞ്ഞ വിലയ്ക്ക് ഓട്ടമാറ്റിക് കാറുകള്‍ ലഭ്യമല്ലാതായിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിൽ പത്തു ലക്ഷത്തിനു താഴെ വിലയുള്ള ഓട്ടമാറ്റിക് കാറുകളില്‍ ഐസിഇ മാത്രമല്ല ഇവിയുമുണ്ട്.
റെനോ ക്വിഡ്
ഇന്ത്യയില്‍ ബജറ്റ് കാറുകളില്‍ ഓട്ടമാറ്റിക് ഫീച്ചര്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് റെനോയും അവരുടെ ക്വിഡ് എന്ന മോഡലും. ആര്‍എക്‌സ്ടി(ഒ) മുതല്‍ മുകളിലേക്കുള്ള ക്വിഡിന്റെ മോഡലുകളിൽ എഎംടിയുണ്ട്. 1.0 ലീറ്റര്‍ എന്‍ജിന്റെ, നഗരങ്ങളിലെ പ്രകടനം തൃപ്തികരമാണ്. വില 5.45 ലക്ഷം രൂപ- 6.33 ലക്ഷം രൂപ.
മാരുതി സുസുക്കി ഓള്‍ട്ടോ കെ10
മാരുതി സുസുക്കിയുടെ ഏറ്റവും ചെറിയ മോഡല്‍ കാറിനും ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുണ്ട്. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ് വകഭേദങ്ങളില്‍ കെ10 ഓട്ടമാറ്റിക് സംവിധാനത്തോടെയാണെത്തുന്നത്. ഏറ്റവും വില കുറഞ്ഞ ഓട്ടമാറ്റിക് കാര്‍ മോഡല്‍ ക്വിഡാണെങ്കിലും ക്വിഡിന്റെ ഉയര്‍ന്ന മോഡലിനെക്കാള്‍ വിലയില്‍ കുറവുണ്ട് കെ 10ന്റെ ഉയര്‍ന്ന വകഭേദത്തിനെന്നതും ശ്രദ്ധേയം. വില 5.56 ലക്ഷം- 5.85 ലക്ഷം.
മാരുതി സുസുക്കി എസ് പ്രസോ
മാരുതി സുസുക്കിയുടെ ഓട്ടമാറ്റിക്കിലെ അടുത്ത മോഡലാണ് എസ് പ്രസോ. വിഎക്‌സ്‌ഐ(ഒ), വിഎക്‌സ്‌ഐ പ്ലസ് (ഒ) മോഡലുകളിലാണ് 5 സ്പീഡ് എഎംടിയുള്ളത്. കെ10നെ അപേക്ഷിച്ച് കൂടുതല്‍ വിശാലമായ ഉള്‍ഭാഗവും എസ് പ്രസോയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. വില 5.71 ലക്ഷം - 6 ലക്ഷം.
മാരുതി സുസുക്കി സെലേറിയോ
രാജ്യത്തെ ആദ്യ എഎംടി കാറാണ് സെലേറിയോ. എഎംടി എന്ന ഓട്ടമാറ്റിക്കുകളെ ജനങ്ങളുടെ മുന്നിൽ എത്തിച്ച കാർ. സെലേറിയോയുടെ വിഎക്‌സ്‌ഐ, സെഡ്എക്സ്ഐ, സെഡ്എക്സ്ഐ പ്ലസ് വേരിയന്റുകളിലാണ് ഓട്ടമാറ്റിക് ഡ്രൈവിങ്ങുള്ളത്. മാനുവല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അങ്ങനെയും ഗിയര്‍ ഷിഫ്റ്റു ചെയ്യാം. എളുപ്പമുള്ള ഡ്രൈവിങ്ങിനൊപ്പം ബജറ്റ് കാറുകളിലെ താരതമ്യേന വിശാലമായ അകത്തളവും സെലേറിയോയെ നിരവധി കുടുംബങ്ങളുടെ പ്രിയ കാറാക്കിയിട്ടുണ്ട്. 3 സിലിണ്ടര്‍ 998 സിസി പെട്രോള്‍ എന്ജിന് 67എച്ച്പി കരുത്തും പരമാവധി 89എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. വില 6.33 ലക്ഷം - 7.09 ലക്ഷം.
മാരുതി സുസുക്കി വാഗണ്‍ ആര്‍
രണ്ട് എന്‍ജിന്‍ ഓപ്ഷനുള്ള ഓട്ടമാറ്റിക് സൗകര്യമുള്ള ബജറ്റ് കാറാണ് വാഗണ്‍ ആര്‍. 1.0 ലീറ്റര്‍ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളില്‍ വാഗണ്‍ ആര്‍ ലഭ്യമാണ്. ഓട്ടമാറ്റിക്കിലേക്കു വന്നാല്‍ 5 സ്പീഡ് എഎംടി സൗകര്യം വിഎക്‌സ്‌ഐ, സെഡ്എക്സ്ഐ, സെഡ്എക്സ്ഐ പ്ലസ് വേരിയന്റുകളില്‍ ലഭ്യമാണ്. മാരുതി സുസുക്കിയുടെ ബജറ്റ് കാറുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഡലാണ് വാഗണ്‍ ആര്‍. 998 സിസി ത്രീ സിലിണ്ടര്‍ എന്ജിന് 67 എച്ച്പി കരുത്തും പരമാവധി 97എന്‍എം ടോര്‍ക്കും പുറത്തെടുക്കും. അതേസമയം 4 സിലിണ്ടര്‍ 1197 സിസി പെട്രോള്‍ എന്‍ജിനിലേക്കു വന്നാല്‍ 90എച്ച്പി, 113എന്‍എം എന്നിങ്ങനെ കരുത്തും ടോര്‍ക്കും വര്‍ധിക്കും. വില 6.50 ലക്ഷം - 7.38 ലക്ഷം.
മാരുതി സുസുക്കി ഇഗ്നിസ്
നെക്‌സ ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുള്ള മാരുതി സുസുക്കി മോഡലാണ് ഇഗ്നിസ്. അടിസ്ഥാന മോഡലിനൊഴികെ ഇഗ്നിസില്‍ ഓട്ടമാറ്റിക് സൗകര്യമുണ്ട്. 1199 സിസി 4 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 83എച്ച്പി കരുത്തും 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 6.88 ലക്ഷം- 8.11 ലക്ഷം.
ടാറ്റ ടിയാഗോ
ടിയോഗോ എക്‌സ്ടിഎ, XZA+(O), XZA+ പെട്രോള്‍ ഓട്ടമാറ്റിക്കുണ്ട്. വിലയില്‍ മുന്നിലുള്ള പല കാറുകളിലേയും ഫീച്ചറുകള്‍ ടിയാഗോയിലുണ്ട്. 1,199 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 86എച്ച്പി കരുത്തും 113എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. ടിയാഗോയുടെ സിഎന്‍ജി വകഭേദത്തിലും ഓട്ടമാറ്റിക് സൗകര്യമുണ്ട്. വില 6.95 ലക്ഷം-7.95 ലക്ഷം.
എംജി കോമറ്റ്
പത്തു ലക്ഷത്തില്‍ കുറവു വിലയിലുള്ള ഓട്ടമാറ്റിക് ഇവികളുടെ വിഭാഗത്തിലേക്കാണ് എംജി കോമറ്റിന്റെ വരവ്. പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന കോമറ്റ് സിംഗിള്‍ സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായാണെത്തുന്നത്. ചെറുവാഹനമായ എംജി കോമറ്റ് നഗരയാത്രകള്‍ കൂടുതല്‍ എളുപ്പമാക്കും. 17.3kWh ബാറ്ററി 42എച്ച്പി കരുത്തും പരമാവധി 110എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 6.99 ലക്ഷം-8.58 ലക്ഷം.
ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്
മാഗ്ന, സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ്, സ്‌പോര്‍ട്‌സ്, അസ്ത എന്നിങ്ങനെ ഗ്രാന്‍ഡ് ഐ10ന്റെ നാലു വകഭേദങ്ങളിലാണ് ഹ്യുണ്ടേയ് 5 സ്പീഡ് എഎംടി നല്‍കുന്നത്. കുറഞ്ഞ വേഗത്തില്‍ മികച്ച പ്രകടനമാണ് ഗ്രാന്‍ഡ് ഐ10ല്‍. 1,197 സി സി 4 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 83എച്ച്പി കരുത്തും പരമാവധി 114എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. വില 7.43 ലക്ഷം -8.56 ലക്ഷം.
മാരുതി സുസുക്കി സ്വിഫ്റ്റ്
5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് സ്വിഫ്റ്റിനും മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. വിഎക്‌സ്‌ഐ, സെഡ്എക്സ്ഐ, സെഡ്എക്സ്ഐ പ്ലസ് വേരിയിന്റുകളിൽ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുണ്ട്. 1,197 സിസി, 4 സിലിണ്ടര്‍ എന്ജിന് 90 എച്ച്പി കരുത്തും പരമാവധി 113Nm ടോര്‍ക്കും പുറത്തെടുക്കാനാവും. വില 7.50 ലക്ഷം-9.03 ലക്ഷം.
മാരുതി സുസുക്കി ബലേനോ
ബലേനോയുടെ ഡെല്‍റ്റ, സെറ്റ, ആല്‍ഫ വകഭേദങ്ങളിലാണ് മാരുതി സുസുക്കി ഓട്ടമാറ്റിക് സംവിധാനം നല്‍കിയിട്ടുള്ളത്. രണ്ടാം തലമുറ ബലേനോയില്‍ ഗിയറുകള്‍ക്കിടയിലെ ഷിഫ്റ്റ് കൂടുതല്‍ സ്മൂത്തായിട്ടുണ്ട്. 1,197 സിസി, 4 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 90എച്ച്പി കരുത്തും 113എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. വില 8 ലക്ഷം-9.88 ലക്ഷം.
ടൊയോട്ട ഗ്ലാന്‍സ
ബലേനോയുടെ ടൊയോട്ട പതിപ്പായ ഗ്ലാന്‍സയിലും 5സ്പീഡ് എഎംടി വരുന്നുണ്ട്. എസ്, ജി, വി എന്നിങ്ങനെ മൂന്നു മോഡലുകളിലാണ് ഓട്ടമാറ്റിക് സൗകര്യമുള്ളത്. കാര്യക്ഷമതയുടേയും യാത്രാ സുഖത്തിന്റേയും കാര്യത്തില്‍ ടൊയോട്ട ഗ്ലാന്‍സ ഒരു പടി മുന്നിലാണ്. ഗതാഗതക്കുരുക്കില്‍ ഇഴഞ്ഞു നീങ്ങേണ്ടി വരുമ്പോഴും ഇതിനു കോട്ടം തട്ടാതെ ഓട്ടമാറ്റിക് സംവിധാനം കാക്കുന്നു. 1,197സിസി, 4 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 90എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. വില 8.25 ലക്ഷം -10 ലക്ഷം.