കൂടുതൽ മൈലേജ്, പുത്തൻ സ്വിഫ്റ്റിന്റെ മാറ്റങ്ങൾ അറിയണ്ടേ?
മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്. 2005 മുതൽ ഇന്ത്യൻ വിപണിയിലുള്ള ഈ ചെറു കാറിന്റെ 29 ലക്ഷം യൂണിറ്റുകളാണ് രാജ്യത്തു വിറ്റിട്ടുള്ളത്. സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ നാലാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിയത്. മൂന്നാം തലമുറയിലും നാലാം തലമുറയിലുമുള്ള സ്വിഫ്റ്റ് തമ്മിൽ

മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്. 2005 മുതൽ ഇന്ത്യൻ വിപണിയിലുള്ള ഈ ചെറു കാറിന്റെ 29 ലക്ഷം യൂണിറ്റുകളാണ് രാജ്യത്തു വിറ്റിട്ടുള്ളത്. സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ നാലാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിയത്. മൂന്നാം തലമുറയിലും നാലാം തലമുറയിലുമുള്ള സ്വിഫ്റ്റ് തമ്മിൽ എന്തൊക്കെയാണ് വ്യത്യാസം... പരിശോധിക്കാം.
∙ ഡിസൈൻ
സ്വിഫ്റ്റിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താതെ എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ പ്രകടമായ മാറ്റങ്ങൾ മുൻ മോഡലിനെ അപേക്ഷിച്ച് വന്നിട്ടുണ്ട്. റീ ഡിസൈൻ ചെയ്ത ബംബറാണ് പുതിയ മോഡലിൽ. ഹണി കോമ്പ് പാറ്റേണിയുള്ള മുൻ ഗ്രില്ലും നൽകിയിരിക്കുന്നു. മൂന്നാം തലമുറയിൽ സുസുക്കിയുടെ ലോഗോ ഗ്രില്ലിലാണെങ്കിൽ നാലാം തലമുറയിൽ അത് ഗ്രില്ലിന് മുകളിലേയ്ക്ക് മാറി. മുൻ മോഡലിൽ ഗ്രില്ലിന് കുറുകേ നൽകിയിരിക്കുന്ന ക്രോം ലൈനിങ്ങും ഒഴിവാക്കിയിരിക്കുന്നു.
ഹെഡ്‌ലാംപ് കണ്‍സോളിനുമുണ്ട് മാറ്റങ്ങൾ. ബൂമറാങ്ങിന്റെ ആകൃതിയിലുള്ള ഡേറ്റൈം റണ്ണിങ് ലാംപാണ്, മുൻ മോഡലിൽ ഡിആർഎൽ ഹെഡ്ലാംപിന്റെ താഴ്‌ഭാഗത്താണെങ്കിൽ പുതിയ മോഡലിൽ പ്രൊജക്റ്റർ ലൈറ്റിനും ഇൻഡിക്കേറ്റിനും ഇടയിലാണ്. പുതിയ മോഡലിലെ ഫോഗ് ലാംപും എൽഇഡിയാണ്.
വശങ്ങളിലേയ്ക്ക് എത്തിയാൽ വാഹനം കുറച്ചു കൂടി വലുതായിട്ടുണ്ട്. നീളം 15 എംഎം കൂടുകയും ഉയരം 10 എംഎം കുറയുകയും ചെയ്തു. മുൻ മോഡലിൽ സി പില്ലറിലാണ് ഡോർ ഹാൻഡിലെങ്കിൽ പുതിയ സ്വിഫ്റ്റിൽ അത് മാറ്റി പഴയ സ്ഥലത്തു തന്നെയാക്കിയിരിക്കുന്നു. പുതിയ ഡിസൈനിലുള്ള പ്രിസിഷൻ കട്ട് അലോയ് വീലുകളാണ്. സൈസ്15 ഇഞ്ച് തന്നെ. ബോണറ്റിൽ ആരംഭിച്ച് ടെയിൽ ലാംപിലെയ്ക്ക് നീളുന്ന തരത്തിലുള്ള ഒരു ഷോൾഡർ ലൈനും നൽകിയിട്ടുണ്ട്.
സി ആകൃതിയുള്ള ക്ലിയർലെൻസ് ടെയിൽ ലാംപാണ് പുതിയ മോഡലിൽ. പഴയ മോഡലിനെക്കാൾ സ്റ്റൈലൻ ലുക്ക് ലഭിച്ചിരിക്കുന്നു. വശങ്ങളിലെപ്പോലെ തന്നെ ബൂട്ട് ഡോറിലും ബോൾഡായ ലൈനുണ്ട്. മുൻ മോഡലിനെക്കൾ താഴ്ന്ന ബൂട്ട് ലിഡാണ് അതുകൊണ്ട് സാധനങ്ങൾ കയറ്റാനും ഇറക്കാനും കൂടുതൽ എളുപ്പമാണ്.
∙ ഇന്റീരിയറിലും മാറ്റങ്ങൾ
ഇന്റീരിയറിൽ ഏറെ മാറ്റങ്ങളുണ്ട്. സ്വിച്ചുകളും എ സി വെന്റും ഡാഷ്ബോർഡ് ഡിസൈനും മാറിയിരിക്കുന്നു. ഓൾ ബ്ലാക് ഡാഷ്ബോർഡിന് ഫ്രോങ്സിനോടും ബലേനോയോടുമാണ് കൂടുതൽ സാമ്യം. ഒമ്പത് ഇഞ്ചുള്ള ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം.
കഴിഞ്ഞ മോഡലിലെ ഏഴ് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഡാഷ്ബോർഡിൽ ഉറപ്പിച്ച രീതിയിലായിരുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, വയർലെസ് ഫോൺചാർജർ എന്നിവയുമുണ്ട്. സീറ്റുകൾക്ക് കാര്യമായ മാറ്റങ്ങളില്ല. കൂടാതെ ഏഴ് ഇഞ്ച് എംഐഡി ഡിസ്പ്ലെയുമുണ്ട്.
വലിപ്പമുള്ള മികച്ച സീറ്റുകൾ. പിൻ സീറ്റിലെ യാത്രക്കാർക്കും രണ്ട് ഫാസ്റ്റ് ചാർജിങ് പോർട്ടുകൾ നൽകിയിട്ടുണ്ട്. അടിസ്ഥാന മോഡല്‍ മുതൽ ആറ് എയർബാഗുകളുണ്ട് പുതിയ സ്വിഫ്റ്റിൽ. റിയർ പാർക്കിങ് കാമറ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോൾ എന്നിവയുണ്ട്.
∙ പുതിയ എൻജിൻ
പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പുതുമകളിലൊന്നാണ് പുതിയ സീ സീരീസ് എൻജിൻ. പഴയ നാലു സിലിണ്ടർ എൻജിനു പകരം 1.2 ലീറ്റർ മൂന്നു സിലിണ്ടർ എൻജിൻ. പഴയ മോഡലിനേക്കാള്‍ 8 പിഎസ് കുറവുണ്ട്. 81.58 പിഎസാണ് കരുത്ത്. എന്നാൽ പിക്കപ്പിലും പ്രകടനത്തിലും ഒരു പടി മുന്നിലാണ് സീ സീരീസ്. പഴയ മോഡലിനേക്കാൾ കുറഞ്ഞ ആർപിഎമ്മിൽ ആർജിക്കുന്ന കരുത്തും 112 എൻഎം ടോർക്കും ഡ്രൈവിങ്ങിൽ ശക്തിയും വേഗവുമായി പ്രതിഫലിക്കും.