ടയറുകളിൽ ഒളിച്ചിരിക്കുന്ന രഹസ്യം; ഈ എഴുത്തുകൾ എന്തിന്?
ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരല്ലാതെ ചില എഴുത്തുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാടു വിവരങ്ങള്‍ ഈ എഴുത്തുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എത്ര വേഗതയില്‍ ഈ ടയര്‍ ഓടിക്കാനാവും? എത്ര വലിപ്പമുണ്ട് ടയറിന്? ഏതൊക്കെ വാഹനങ്ങള്‍ക്കാണ് അനുയോജ്യം? എന്നിങ്ങനെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി
ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരല്ലാതെ ചില എഴുത്തുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാടു വിവരങ്ങള്‍ ഈ എഴുത്തുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എത്ര വേഗതയില്‍ ഈ ടയര്‍ ഓടിക്കാനാവും? എത്ര വലിപ്പമുണ്ട് ടയറിന്? ഏതൊക്കെ വാഹനങ്ങള്‍ക്കാണ് അനുയോജ്യം? എന്നിങ്ങനെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി
ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരല്ലാതെ ചില എഴുത്തുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാടു വിവരങ്ങള്‍ ഈ എഴുത്തുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എത്ര വേഗതയില്‍ ഈ ടയര്‍ ഓടിക്കാനാവും? എത്ര വലിപ്പമുണ്ട് ടയറിന്? ഏതൊക്കെ വാഹനങ്ങള്‍ക്കാണ് അനുയോജ്യം? എന്നിങ്ങനെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി
ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരല്ലാതെ ചില എഴുത്തുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാടു വിവരങ്ങള്‍ ഈ എഴുത്തുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എത്ര വേഗതയില്‍ ഈ ടയര്‍ ഓടിക്കാനാവും? എത്ര വലിപ്പമുണ്ട് ടയറിന്? ഏതൊക്കെ വാഹനങ്ങള്‍ക്കാണ് അനുയോജ്യം? എന്നിങ്ങനെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങള്‍ ടയര്‍ സ്പീഡ് റേറ്റിങില്‍ പറയുന്നുണ്ട്. സുരക്ഷിത യാത്രക്കായി ടയറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
ടയര്‍ സ്പീഡ് റേറ്റിങ്
ഏതു ടയറിന്റേയും വശങ്ങളിലാണ് ടയര്‍ സ്പീഡ് റേറ്റിങ് അടയാളപ്പെടുത്തിയിട്ടുണ്ടാവുക. ഉദാഹരണത്തിന് 215/55 R17 94W എന്നാണ് എഴുതിയിട്ടുള്ളതെങ്കില്‍ 215 ടയറിന്റെ വീതിയേയും 55 ആസ്‌പെക്ട് റേഷ്യോയേയും കുറിക്കുന്നു. റിമ്മിന്റെ വ്യാസം 17 ആണെന്നും 94 ലോഡ് ഇന്‍ഡക്‌സ് ആണെന്നും മനസിലാക്കണം. അവസാനത്തെ ഇംഗ്ലീഷ് അക്ഷരമാണ് സ്പീഡ് റേറ്റിങിനെ കുറിക്കുന്നത്. L മുതല്‍ Y വരെയുള്ള സ്പീഡ് റേറ്റിങുകളുണ്ട്. W എന്ന അക്ഷരം സൂചിപ്പിക്കുന്നത് പരമാവധി മണിക്കൂറില്‍ 270 കി.മീ വേഗത്തില്‍ വരെ സഞ്ചരിക്കാമെന്നാണ്.
പട്ടിക
ആദ്യത്തെ സ്പീഡ് റേറ്റിങായ L സൂചിപ്പിക്കുന്നത് മണിക്കൂറില്‍ പരമാവധി 120 കി.മീ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നാണ്. ഓഫ് റോഡ് ലൈറ്റ് ട്രക്ക് വാഹനങ്ങള്‍ക്കും അനുയോജ്യമാണ് ഈ ടയര്‍. മറ്റു സ്പീഡ് റേറ്റിങുകളും ഇവയുടെ പരമാവധി വേഗതയും ഏതു വാഹനങ്ങള്‍ക്ക് യോജിക്കുമെന്നതും നോക്കാം.
M- മണിക്കൂറില്‍ 130 കി.മീ- താല്‍ക്കാലിക സ്‌പെയര്‍ ടയര്‍.
N- മണിക്കൂറില്‍ 140 കി.മീ- താല്‍ക്കാലിക സ്‌പെയര്‍ ടയര്‍.
Q-മണിക്കൂറില്‍ 160 കി.മീ- തണുപ്പു കാലത്തിന് അനുയോജ്യം 4*4.
R -മണിക്കൂറില്‍ 170 കി.മീ- ഹെവി ഡ്യൂട്ടി ലൈറ്റ് ട്രക്ക്.
S- മണിക്കൂറില്‍ 180 കി.മീ- ഫാമിലി സെഡാന്‍, വാന്‍.
T- മണിക്കൂറില്‍ 190 കി.മീ- ഫാമിലി സെഡാന്‍, വാന്‍.
U- മണിക്കൂറില്‍ 200 കി.മീ- സെഡാന്‍, കൂപെ.
H- മണിക്കൂറില്‍ 210 കി.മീ- സ്‌പോര്‍ട് സെഡാന്‍, കൂപെ.
V- മണിക്കൂറില്‍ 240 കി.മീ- സ്‌പോര്‍ട് കാര്‍.
Z- മണിക്കൂറില്‍ 240+ കി.മീ- സ്‌പോര്‍ട് കാര്‍.
W- മണിക്കൂറില്‍ 270 കി.മീ- എക്‌സോട്ടിക് സ്‌പോര്‍ട് കാര്‍.
Y- മണിക്കൂറില്‍ 300 കി.മീ- എക്‌സോട്ടിക് സ്‌പോര്‍ട് കാര്‍.
(Y)- മണിക്കൂറില്‍ 300+ കി.മീ- എക്‌സോട്ടിക് സ്‌പോര്‍ട് കാര്‍.
സ്പീഡ് റേറ്റിങ് വേഗം മാത്രമോ?
വേഗത്തെ മാത്രമല്ല സത്യത്തില്‍ സ്പീഡ് റേറ്റിങ് കുറിക്കുന്നത്. യാത്രാ സുഖം, ട്രാക്ഷന്‍, ത്രെഡ്, വളവുകള്‍ തിരിയാനുള്ള ശേഷി എന്നിവയും സ്പീഡ് റേറ്റിങ് സൂചിപ്പിക്കുന്നു. ഉയര്‍ന്ന സ്പീഡ് റേറ്റിങുള്ള ടയറുകള്‍ സാധാരണ മികച്ച ഗ്രിപ്പും എളുപ്പം നിര്‍ത്താനുള്ള കഴിവുമുള്ളവയായിരിക്കും. അതുകൊണ്ടാണ് V,W, Z, Y റേറ്റിങുള്ള ടയറുകള്‍ ഉയര്‍ന്ന പെര്‍ഫോമെന്‍സുള്ള വാഹനങ്ങളിലും ചൂടുള്ള കാലാവസ്ഥയിലും ഉപയോഗിക്കുന്നത്.
നിങ്ങള്‍ക്ക് ഉയര്‍ന്ന സ്പീഡ് റേറ്റിങുള്ള ടയര്‍ വാഹനത്തിനായി തിരഞ്ഞെടുക്കാം. എന്നാല്‍ സ്പീഡ് റേറ്റിങില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ വേഗതയില്‍ വാഹനം ഓടിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. വ്യത്യസ്തമായ സ്പീഡ് റേറ്റിങുള്ള ടയറുകള്‍ ഉപയോഗിക്കാമോ എന്നതായിരിക്കും അടുത്ത സംശയം. ഇങ്ങനെ ചെയ്യാമെങ്കിലും ഏറ്റവും കുറഞ്ഞ സ്പീഡ് റേറ്റിങുള്ള ടയറില്‍ പറഞ്ഞ വേഗതയില്‍ കുറവായിരിക്കണം വാഹനം ഓടിക്കേണ്ടത്. സാധ്യമാണെങ്കില്‍ ഒരേ സ്പീഡ് റേറ്റിങുള്ള ടയറുകള്‍ തന്നെ തിരഞ്ഞെടുക്കുക. ഇത് മികച്ച പെര്‍ഫോമെന്‍സ് ഉറപ്പിക്കാന്‍ സഹായിക്കും.
ടയറിന്റെ കാലാവധി
മിക്കവാറും രാജ്യങ്ങളിൽ ഒരു നിശ്ചിത കാലാവധിക്കുമേൽ പഴകിയ ടയറുകൾ വിൽക്കാൻ പാടില്ല എന്നത് നിയമമാണ്. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയൊന്നുണ്ടോ എന്ന് സംശയമാണ്. സാധാരണയായി കമ്പനി ടയർ ഉണ്ടാക്കിയ ഡേറ്റ് മുതൽ അടുത്ത 5 മുതൽ ആറു വർഷം വരെയാണ് ഒരു ടയർ ഏറ്റവും ആരോഗ്യത്തോടെ ഇരിക്കുന്ന കാലം.
കാലാവധി എങ്ങനെ കണ്ടുപിടിക്കാം
എല്ലാ ടയറിലും അതിന്റെ നിർമാണ മാസം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതില്‍ രേഖപ്പെടുത്തിയ നാലക്കസംഖ്യയിൽ രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ ആഴ്ച്ചയേയും അവസാന രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ വർഷത്തെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് 0220 എന്നാണ് ടയറിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ടയർ 2020 ജനുവരിയിൽ നിർമിച്ചതാണ്.
ഭാരവാഹക ശേഷി
കോഡിൽ തുടർന്നുള്ള 82 എന്ന അക്കം ലോഡ് സൂചികയാണ്. ടയറിന് എത്ര ഭാരം വഹിക്കാനാകും എന്നറിയാം. സൂചികയിൽ 60 മുതൽ 110 വരെയാണുള്ളത്. 60 എന്നത് 250 കിലോഗ്രാമിനെയും 110 എന്നത് 1060 കിലോഗ്രാമിനെയും കുറിക്കുന്നു. കാറിനു നാലു ടയറുള്ളതിനാൽ ഇതിനെ നാലുകൊണ്ടു ഗുണിച്ചാൽ കാറിനും അതിലെ യാത്രക്കാർക്കുമെല്ലാം കൂടി എത്ര ഭാരം വരെയാകാം എന്നറിയാം.