ക്രാഷ് ടെസ്റ്റിൽ ഫുൾമാർക്ക്! 5 സ്റ്റാർ സുരക്ഷയുള്ള 5 സെഡാനുകൾ
ഇന്ത്യക്കാരില്‍ പുതിയൊരു കാറു വാങ്ങുമ്പോള്‍ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ 5 സ്റ്റാര്‍ സുരക്ഷയുള്ള മോഡലുകള്‍ നിര്‍മിക്കുകയും അവക്ക് പ്രചാരം നല്‍കുകയും ചെയ്യുന്നതും ബ്രാന്‍ഡുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനകീയ കാര്‍

ഇന്ത്യക്കാരില്‍ പുതിയൊരു കാറു വാങ്ങുമ്പോള്‍ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ 5 സ്റ്റാര്‍ സുരക്ഷയുള്ള മോഡലുകള്‍ നിര്‍മിക്കുകയും അവക്ക് പ്രചാരം നല്‍കുകയും ചെയ്യുന്നതും ബ്രാന്‍ഡുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനകീയ കാര്‍ കമ്പനിയായ മാരുതി സുസുക്കി എക്കാലത്തും പഴി കേട്ടിട്ടുള്ളത് മോശം സുരക്ഷാ സൗകര്യങ്ങളുടെ പേരിലാണ്. ആ കുറവ് അപ്പാടെ പരിഹരിച്ചാണ് പഞ്ച നക്ഷത്ര സുരക്ഷയുമായി പുതിയ ഡിസയറിന്റെ വരവ്. ഡിസയറിനൊപ്പം ഇന്ത്യയില്‍ ലഭ്യമായ 5 സ്റ്റാര്‍ സുരക്ഷയുള്ള അഞ്ച് സെഡാനുകളെക്കുറിച്ചറിയാം.
മാരുതി സുസുക്കി ഡിസയര്‍
സുരക്ഷാ മികവു കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ മാരുതി സുസുക്കി മോഡലാണ് ഡിസയര്‍. ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറങ്ങും മുമ്പേ ഗ്ലോബൽ എൻസിഎപിയിൽ 5 സ്റ്റാര്‍ സുരക്ഷ നേടിക്കൊണ്ട് ഡിസയര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലാം തലമുറ ഡിസയര്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34ല്‍ 31.24 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 42ല്‍ 39.20 പോയിന്റുമാണ് നേടിയത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ മുന്‍ഗാമികളുടെ പാതയിലല്ല പുതിയ ഡിസയറെന്ന് തെളിയിക്കുന്നതാണ്. സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടുന്ന മാരുതി സുസുക്കിയുടെ ആദ്യ മോഡലാണ് ഡിസയറെന്നതും ശ്രദ്ധേയമാണ്.
6 എയര്‍ബാഗുകള്‍ക്കൊപ്പം എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എല്ലാ യാത്രികര്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ പോവുന്നു ഡിയസറിന്റെ സുരക്ഷാ ഫീച്ചറുകള്‍.
ഹ്യുണ്ടേയ് വെര്‍ന
നിലവില്‍ വിപണിയിലുള്ള ഹ്യുണ്ടേയ് വെര്‍നയും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിട്ടുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34ല്‍ 28.18 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 42 പോയിന്റുമാണ് വെര്‍ന നേടിയത്.
യാത്രികരുടെ തല, കഴുത്ത്, ഇടുപ്പ്, വയര്‍ എന്നിവിടങ്ങളിലെല്ലാം അപകടസമയത്ത് മികച്ച സുരക്ഷ ഈ വാഹനം നല്‍കുന്നുവെന്ന് ക്രാഷ് ടെസ്റ്റ് ഉറപ്പു നല്കുന്നു. മുന്നിലും വശങ്ങളിലുമുള്ള എയര്‍ബാഗുകള്‍ക്കു പുറമേ കര്ട്ടന് എയര്‍ബാഗുകളും വെര്‍നയിലുണ്ട്. ഇഎസ്സി, ISOFIX മൗണ്ടുകള്‍ എന്നീ സൗകര്യങ്ങളും വെര്‍നയിലുണ്ട്. വില 11 ലക്ഷം മുതല്‍ 17.48 ലക്ഷം വരെ.
ഫോക്സ്വാഗണ് വെര്‍ടുസ്
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ ഇന്ത്യയിലെ ആദ്യ കാറുകളിലൊന്നാണ് ഫോക്സ്വാഗണ് വെര്‍ടുസ്. MQB A0 IN പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് വെര്ടുസിനെ ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34ല്‍ 29.71 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 42 പോയിന്റും വെര്‍ടുസ് നേടി. വില 11.56- 19.41 ലക്ഷം രൂപ.
സ്കോഡ സ്ലാവിയ
വെര്‍ടുസിന്റെ അതേ MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്ലാവിയയും നിര്‍മിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്സിഎബി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34ല്‍ 29.71 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 42 പോയിന്റും സ്ലാവിയ നേടി. 6 എയര്‍ബാഗുകള്‍, എബിഎസ്, ഇഡിഎസ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെ നീളുന്നു സുരക്ഷാ ഫീച്ചറുകള്‍. വില 10.69- 18.69 ലക്ഷം രൂപ.