പരസ്യങ്ങൾ, എല്ലാക്കാലത്തും അത്ര സുഖകരമല്ല, ഇഷ്ടപ്പെട്ട പരിപാടികൾ കണ്ടുകൊണ്ടിരിക്കുമ്പോൾ കയറിവരുന്ന പരസ്യത്തെ ചാനൽ മാറ്റി ഒഴിവാക്കുന്ന സ്വഭാവക്കാരാണ് നമ്മൾ. എന്നാൽ ചില പരസ്യങ്ങൾ കാണുമ്പോൾ ചാനൽ മാറ്റാതെ നാം അവ കാണാറുണ്ട്. വീണ്ടും കണ്ടാൽ കൊള്ളാമെന്ന ആഗ്രഹം തോന്നാറുണ്ട്. അത്തരത്തിലുള്ള അഞ്ച് വാഹന പരസ്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്, വാഹന പ്രേമികൾ എല്ലാക്കാലത്തും കാണാൻ ആഗ്രഹിക്കുന്ന അഞ്ച് പരസ്യങ്ങൾ.
പ്യൂഷോ 206-ദ സ്‌കൾപ്ച്ചർ
ഫ്രഞ്ച് നിർമ്മാതാക്കളായ പ്യൂഷോയുടെ കാറുകൾ ഇന്ത്യയിൽ ക്ലിക്കായില്ലെങ്കിലും, പ്യൂഷോ 206 ന്റെ ഇന്ത്യൻ പരസ്യം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ അമ്പാസിഡർ കാറിനെ പ്യൂഷോ 206 പോലെയാക്കാൻ ഒരു യുവാവ് നടത്തുന്ന ശ്രമങ്ങളാണ് പരസ്യത്തിന്റെ ഇതിവൃത്തം. യുവാക്കളുടെ സ്റ്റാറ്റസ് സിമ്പലാണ് പുതിയ പ്യൂഷോ 206 എന്ന് പറയുന്ന പരസ്യം, കാറിനെ 2002 ൽ യു കെയിലെ ബെസ്റ്റ് സെല്ലറാക്കിമാറ്റി. 2003 ലെ യുകെയിലെ ഏറ്റവും ജനശ്രദ്ധ നേടിയ പരസ്യത്തിനുള്ള പുരസ്‌കാരവും ദ സ്‌കൾപ്ച്ചറിന് ലഭിച്ചിട്ടുണ്ട്.
Peugeot 206 commercial - India
മാരുതി 800- മേര സപ്‌ന മേരി മാരുതി
ഒരു ജനതയുടെ കാർ എന്ന സ്വപ്‌നത്തെ പൂവണിയിച്ച മാരുതി 800 എല്ലാക്കാലത്തും ഇന്ത്യയുടെ സ്വന്തം കാറാണ്. മൂന്നാം തലമുറ മാരുതിയുടെ പരസ്യം അക്കാലത്തെ യുവാക്കളുടെ ഗൃഹാതുരത്വത്തെ ഉണർത്തുന്നതായിരുന്നു. ആദ്യ തലമുറ മാരുതിയെ തൊട്ടറിഞ്ഞ ബാല്യവും അത് സ്വന്തമാക്കിയ യൗവനവും ചിത്രീകരിച്ചിരിക്കുന്ന പരസ്യം ഇന്ത്യൻ യുവത്വത്തെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചു. മാരുതി 800 മേരാ സപ്‌ന മേരി മാരുതി.
Maruti Suzuki 800 - Mera Sapna Meri Maruti!
ടാറ്റ സഫാരി- റീക്ലൈം യുവർ ലൈഫ്
നിങ്ങളുടെ ബോറൻ ജീവിതത്തിൽ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ടാറ്റ സഫാരി സ്വന്തമാക്കു എന്നതാണ് സഫാരിയുടെ പരസ്യത്തിന്റെ ഇതിവൃത്തം. 2005 ൽ പുറത്തിറങ്ങിയ സഫാരിയുടെ 3 ലിറ്റർ മോഡൽ ഡിക്കോറിന്റെ പരസ്യം അക്കാലത്ത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. അഭിനയ് ഡിയോയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.
Tata Safari Dicor 2.2 - Reclaim your life
മാരുതി എസ്റ്റീം-ഡാഡ് ഇൻ എ ഗുഡ് മൂഡ്
മാരുതി എസ്റ്റീം ഓടിക്കുമ്പോൾ ഉടമയ്ക്ക് ലഭിക്കുന്ന സന്തോഷത്തെയാണ് പരസ്യം എടുത്തു കാണിക്കുന്നത്. കൂടെ വാഹനത്തിന്റെ അട്രാക്റ്റിംഗ് ഫീച്ചറുകളായ പവർവിന്റോ, ടാക്കോമീറ്റർ, അലോയ് വീലുകളെക്കുറിച്ച് പറയാതെ പറയുന്നുണ്ട് പരസ്യം. എസ്റ്റീമിന്റെ ലക്ഷ്വറി സൗകര്യങ്ങളും, വാഹനത്തിന്റെ ഡ്രൈവിംഗിലുള്ള രസവുമാണ് പരസ്യം എടുത്തു കാട്ടുന്നത്.
1995 Maruti Esteem dad in good mood
ഫോർഡ് ഐക്കൺ- ജോഷ് മെഷീൻ
അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിന്റെ ആദ്യ ജനപ്രിയ കാറായ ഐക്കണിന്റെ ഹിറ്റ് പരസ്യമാണ് ജോഷ് മെഷീൻ. വാഹനത്തിന്റെ കരുത്തും ഡ്രൈവ് ചെയ്യാനുള്ള എളുപ്പവും എടുത്തുകാട്ടുന്നതാണ് ജോഷ് മെഷീൻ എന്ന പരസ്യം. കുതിരകളെക്കാൾ വേഗത്തിലോടുന്ന ഐക്കണിനെയാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.