കേരളത്തിലെ വാഹന പൂരത്തിന് കൊടിയേറി

നാരായൺ കാർത്തികേയൻ മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ 2018 ഉദ്ഘാടനം ചെയ്യുന്നു

വാഹന പ്രേമികൾക്ക് ആവേശം പകരാനായി മലയാള മനോരമ ഒരുക്കുന്ന പ്രഥമ വാഹന മേളയ്ക്ക് തുടക്കമായി. രാജ്യത്തെ ആദ്യ എഫ് വൺ ഡ്രൈവർ നാരായൺ കാർത്തികേയനാണ് മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ 2018 ഉദ്ഘാടനം ചെയ്തത്. മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, മലയാള മനോരമ മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊലൂഷൻ വൈസ് പ്രസിഡന്റ് ജോയ് മാത്യു, എസ്ബിഐ റീജനൽ മാനേജർ കെ മനോഹരൻ, എസ്ബിഐ ഡിജിഎം ജി. ഗോപു, മരീന വൺ മാർക്കറ്റിങ് മേധാവി ഹരീഷ് കെ. തമ്പി, മലയാള മനോരമ കൊച്ചി മാർക്കറ്റിങ് ജനറൽ മാനേജർ ബി. ബാലഗോപാൽ, ഇന്ത്യൻ ഓയിൽ സിജിഎം ആന്റ് സെയിൽസ് ഹെഡ് പിഎസ് മണി, ജെകെ ടയേഴ്സ് സെയിൽസ് മാനേജർ ശക്തിധരൻ, ജെകെ ടയേഴ്സ് കേരള സെയിൽസ് ഹെഡ് കുര്യൻ തോമസ്, മലയാള മനോരമ മാർക്കറ്റിങ് എക്സ്ക്യൂറ്റീവ് ദിവ്യ പ്രശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ 2018 ഉദ്ഘാടനചടങ്ങിൽ മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു തിരിതെളിയിക്കുന്നു.

ആഡംബര ബ്രാൻഡുകളായ മെഴ്സിഡീസ്, ബിഎംഡബ്ല്യു, പോർഷെ, മിനി കൂപ്പർ തുടങ്ങിയ വമ്പൻമാർ വിവിധ മോഡലുകൾ അവതരിപ്പിക്കും. മിഡ് സെഗ്‌മെന്റിൽ മാരുതി സുസൂക്കി, ഹ്യുണ്ടായ്, ഫോക്സ്‌വാഗൻ,  സ്കോഡ, ടാറ്റ, മഹീന്ദ്ര, റെനോ, നിസാൻ, ഇസുസു തുടങ്ങിയ നിർമാതാക്കളും എക്സ്പോയിൽ സാന്നിധ്യമാകും. സൂപ്പർ കാറുകളും പഴമയുടെ ഗാംഭീര്യം വിടാത്ത വിന്റേജ് കാറുകളുമാകും മറ്റൊരു ആകർഷണം. 

ഇരുചക്ര വാഹനങ്ങളുടെ ആഡംബരപ്പൊലിമയുമായി ഹാർലി ഡേവിഡ്സൺ, ഡ്യുകാറ്റി, ഇന്ത്യൻ, മോട്ടോറാഡ്, ആർഇ, ഹോണ്ട തുടങ്ങിയവയും ഇരമ്പും. ബസ് - ട്രക്ക് നിർമാതാക്കളായ സ്കാനിയ, ഭാരത് ബെൻസ് എന്നിവയും ഷോയ്ക്കു പ്രൗഢി പകരും. ടൊയോട്ട യാരിസ്, ടൊയോട്ട ലെക്സസ് മോഡലുകളുടെ പ്രിവ്യൂവിനും ഓട്ടോ എക്സ്പോ വേദിയാകും. ബൈക്ക് സ്റ്റണ്ട് ഷോ, ഗോ കാർട്ടിങ് എന്നിവയും ഷോയ്ക്ക് ആവേശം പകരും. കൂടാതെ, റോഡ് നിയമങ്ങൾ, വാഹനാപകട പ്രഥമശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിൽ  ബോധവൽക്കരണ പ്രഭാഷണങ്ങളും ഉണ്ടാകും. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണു പ്രദർശനം. 

മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ 2018 ഉദ്ഘാടനചടങ്ങിൽ നാരായൺ കാർത്തികേയൻ തിരിതെളിയിക്കുന്നു.

പ്രവേശന പാസുകൾ വേദിയിലെ കൗണ്ടറുകളിൽ നിന്നോ www.bookmyshow.com ൽ നിന്നോ വാങ്ങാം. മൂന്നു ദിനം നീളുന്ന എക്സ്പോയ്ക്കു ഞായറാഴ്ച (നാല്) തിരശീല വീഴും. ഇന്ത്യൻ ഒായിൽ കോർപറേഷനാണു ഷോയുടെ മുഖ്യ പ്രായോജകർ. ജെകെ ടയർ, എസ്ബിഐ, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, ശോഭ ഡവലപ്പേഴ്സ് എന്നിവയാണു മറ്റു സ്പോൺസർമാർ.