ചരിത്രം കുറിക്കാൻ എംജി ആസ്റ്റർ: വില 9.78 ലക്ഷം മുതൽ
ചെറു എസ്‍യുവി സെഗ്‌മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എംജി ആസ്റ്റർ എത്തി. സ്റ്റൈലിഷ്, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വേരിയന്റുകളിലെത്തുന്ന വാഹനത്തിന് 9.78 ലക്ഷം മുതൽ 16.78 ലക്ഷം വരെയാണ് വില. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുഷാക് തുടങ്ങിയ വാഹനങ്ങളുടെ

ചെറു എസ്‍യുവി സെഗ്‌മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എംജി ആസ്റ്റർ എത്തി. സ്റ്റൈലിഷ്, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വേരിയന്റുകളിലെത്തുന്ന വാഹനത്തിന് 9.78 ലക്ഷം മുതൽ 16.78 ലക്ഷം വരെയാണ് വില. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുഷാക് തുടങ്ങിയ വാഹനങ്ങളുടെ സെഗ്‌മെന്റിലേക്ക് മത്സരിക്കാനാണ് ആസ്റ്റർ എത്തുന്നത്.
മികച്ച വാഹന മെയിന്റനൻസ് പാക്കേജും 60 ശതമാനം മൂല്യം വരെ കിട്ടുന്ന മൂന്ന് വർഷ ബൈ ബാക്ക് പ്ലാനും എംജി ഓഫർ ചെയ്യുന്നുണ്ട്. ഒക്ടോബർ 21 മുതൽ ഡീലർഷിപ്പുകളിലെത്തി വാഹനം ബുക്കുചെയ്യാം. ഇന്നു മുതൽ പ്രീബുക്കിങ് ചെയ്യാം. പുറത്തിറക്കുന്നതിന് മുന്നോടിയായി ആസ്റ്ററിന്റെ ആദ്യ പ്രദർശനം എംജി നടത്തിയിരുന്നു.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലെവൽ 2 വുമായി സെഗ്‌മെന്റിലേക്ക് എത്തുന്ന ആദ്യ വാഹനമാണ് എംജി ആസ്റ്റർ. രാജ്യാന്തര വിപണിയിലെ പുതിയ സിഎസ് എസ്‍യുവിയുടെ പുതിയ പതിപ്പിന്റെ സ്റ്റൈലുമായാണ് ആസ്റ്റർ എത്തിയത്. പുതിയ സെലിസ്റ്റിയൽ ഗ്രിൽ, പുതിയ മുൻ ബംബർ, ഡേറ്റം എൽഇഡി ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാംപ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ആസ്റ്ററിലുണ്ട്.
വാഹനത്തിൽ നൂതന ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള നിരവധി ഫീച്ചറുകളുണ്ട്. 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ള വാഹനത്തിന് ഇന്റർനെറ്റ് കണക്റ്റുവിറ്റിക്കായി ജിയോ സിമ്മാണ് ഉപയോഗിക്കുക. എഐ അടിസ്ഥാനമാക്കിയുള്ള ഒരു പേഴ്സനൽ അസിസ്റ്റ് റോബോട്ട് കാറിനുള്ളിലുണ്ട്. യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബോട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മുടെ ആജ്ഞകളോടു പ്രതികരിക്കുക. സംസാരിക്കുന്ന ആളുടെ ദിശയിലേക്ക് ‘തലതിരിക്കുകയും’ ചെയ്യും.
സാധാരണ വോയ്സ് അസിസ്റ്റന്റുകൾ പോലെതന്നെ സ്ത്രീശബ്ദത്തിലാണ് എംജിയുടെ റോബോട്ട് സംസാരിക്കുക. ഇംഗ്ലീഷും ഹിന്ദി കലർന്ന ഇംഗ്ലീഷും (ഹിംഗ്ലിഷ്) മനസ്സിലാകും. ഉയർന്ന വകഭേദത്തിൽ പനോരമിക് സൺറൂഫും ഫീറ്റഡ് ഒആർവിഎമ്മും ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും റെയിൻ സെൻസറിങ് വൈപ്പറുകളും 7 ഇഞ്ച് ഡിജിറ്റർ ഇൻട്രുമെന്റ് ക്ലസ്റ്ററും 6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുമുണ്ട്.
അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാർണിങ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, ലൈൻ കീപ്പ് അസിസ്റ്റ്, ലൈൻ ഡിപ്പാർച്ചർ പ്രവൻഷൻ, സ്പീഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം അടങ്ങിയതാണ് ലെവൽ 2 അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം.
120 എച്ച്പി കരുത്തും 150 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും 163 എച്ച്പി കരുത്തും 203 എൻഎം ടോർക്കും നൽകുന്ന 1.3 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളോടെയാണ് പുതിയ വാഹനം എത്തുന്നത്. 1.5 ലീറ്റർ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ ഗിയർബോക്സും 8 സ്റ്റെപ്പ് സിവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ട്. 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനോടു കൂടി 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സും.
English Summary: MG Astor Launched In India