500 എണ്ണം മാത്രം!, മാറ്റ് എഡിഷനിൽ കുഷാക് വില 16.19 ലക്ഷം മുതൽ
മിഡ്സൈസ് എസ്‍യുവി കുഷാകിന്റെ മാറ്റ് എഡിഷുമായി സ്കോഡ ഇന്ത്യ. 1 ലീറ്റർ, 1.5 ലീറ്റർ എൻജിൻ വകഭേദങ്ങിലായി മാനുവൽ ഓട്ടമാറ്റിക് വകഭേദങ്ങളിൽ കുഷാക് മാറ്റ് എഡിഷൻ ലഭിക്കും. 1 ലീറ്റർ മാറ്റ് എഡിഷൻ മാനുവൽ വകഭേദത്തിന് 16.19 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാൻസ്മിഷന് 17.19 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്ററിന്റെ മാറ്റ്

മിഡ്സൈസ് എസ്‍യുവി കുഷാകിന്റെ മാറ്റ് എഡിഷുമായി സ്കോഡ ഇന്ത്യ. 1 ലീറ്റർ, 1.5 ലീറ്റർ എൻജിൻ വകഭേദങ്ങിലായി മാനുവൽ ഓട്ടമാറ്റിക് വകഭേദങ്ങളിൽ കുഷാക് മാറ്റ് എഡിഷൻ ലഭിക്കും. 1 ലീറ്റർ മാറ്റ് എഡിഷൻ മാനുവൽ വകഭേദത്തിന് 16.19 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാൻസ്മിഷന് 17.19 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്ററിന്റെ മാറ്റ് എഡിഷൻ 18.19 ലക്ഷം രൂപയും ഓട്ടമാറ്റിക് എഡിഷൻ 19.39 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നാലു വകഭേദങ്ങളിലായി 500 എണ്ണം മാത്രമായിരിക്കും സ്കോഡ നിർമിക്കുക.
കാർബൺ സ്റ്റീൽ എക്സ്റ്റീരിയർ പെയിന്റാണ് കുഷാക് മാറ്റ് എഡിഷന്റെ പ്രത്യേകത. ഡോർ ഹാൻഡിലുകൾക്കും വിങ് മിററുകൾക്കും ഗ്ലോസ് ബ്ലാക് ട്രിമ്മുമുണ്ട്. മുൻ ഗ്രില്ലിന് ചുറ്റും ക്രോം ആവരണമുണ്ട്. നിലവിലെ മോഡലിലെക്കാൾ 40000 രൂപ അധികമാണ് മാറ്റ് എഡിഷന്. സ്റ്റൈൽ പതിപ്പിനും മോണ്ടി കാർലോ പതിപ്പിനും ഇടയിലാണ് പുതിയ വകഭേദത്തിന്റെ സ്ഥാനം.
സ്കോഡ 2.0 പ്രോജക്ടിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ വാഹനമാണ് കുഷാക്. 2021 ജൂലൈയിൽ വിപണിയിലെത്തിയ കുഷാക് എം ക്യു ബി എ സീറോ – ഇൻ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ്. ഗ്ലോബൽ എൻസിഎപിയുടെ പുതിയ കർശനമാക്കിയ നിബന്ധനകൾ പ്രകാരം ക്രാഷ് ടെസ്റ്റ് നടത്തിയ ആദ്യ ഇന്ത്യൻ നിർമിത വാഹനമാണ് കുഷാക്. കൂടാതെ മുതിർന്നവരുടെ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും 5 സ്റ്റാർ നേടുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനവും കുഷാക്കാണ്.
English Summary: Skoda Kushaq Matte Edition Launched at Rs 16.19 Lakh