ഹ്യുണ്ടേയ് ചെറു എസ്‍യുവി എക്സ്റ്റർ വിപണിയിൽ. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎൻജി മോഡലുകളിൽ ലഭിക്കുന്ന എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റർ പെട്രോൾ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റർ പെട്രോൾ എംഎംടിയുടെ വില 7.96

ഹ്യുണ്ടേയ് ചെറു എസ്‍യുവി എക്സ്റ്റർ വിപണിയിൽ. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎൻജി മോഡലുകളിൽ ലഭിക്കുന്ന എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റർ പെട്രോൾ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റർ പെട്രോൾ എംഎംടിയുടെ വില 7.96

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുണ്ടേയ് ചെറു എസ്‍യുവി എക്സ്റ്റർ വിപണിയിൽ. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎൻജി മോഡലുകളിൽ ലഭിക്കുന്ന എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റർ പെട്രോൾ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റർ പെട്രോൾ എംഎംടിയുടെ വില 7.96

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുണ്ടേയ് ചെറു എസ്‍യുവി എക്സ്റ്റർ വിപണിയിൽ. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎൻജി മോഡലുകളിൽ ലഭിക്കുന്ന എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റർ പെട്രോൾ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റർ പെട്രോൾ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റർ സിഎൻജിയുടെ വില 8.23 ലക്ഷം രൂപ മുതൽ 8.96 ലക്ഷം രൂപ വരെയാണ് വില.

 

ADVERTISEMENT

ഫീച്ചറുകൾ നിറച്ച് എക്സ്റ്റർ

 

സെഗ്‌മെന്റിൽ തന്നെ ആദ്യമായി സൺറൂഫ്, ഡാഷ് ക്യാം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് എക്സ്റ്റർ എത്തിയത്. ഗ്രാൻഡ് ഐ10 നിയോസ്, ഹ്യുണ്ടേയ് ഓറ തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള ഇന്റീരിയർ ഡിസൈനാണ് കാറിന്. ഓൾ ബ്ലാക് തീമിലുള്ള ഇന്റീരിയറിൽ 4.2 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ഇൻഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. ഹ്യുണ്ടേയുടെ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന വാഹനത്തിന് ഓവർ ദ എയർ അപ്ഡേറ്റും ലഭിക്കും. ഉയർന്ന വകഭേദത്തിന് ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, ഇൻബിൽറ്റ് നാവിഗേഷൻ, സൺറൂഫ് എന്നിവയുണ്ട്. ഹ്യുണ്ടേയ്‌ നിരയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‍യുവിയായിക്കും എക്സ്റ്റർ. അടിസ്ഥാന മോഡൽ മുതൽ ആറ് എയർബാഗുകളുടെ സുരക്ഷ എക്സ്റ്റർ നൽകും. ഇത് സെഗ്‌മെന്റിൽ മറ്റെങ്ങുമില്ല.

 

ADVERTISEMENT

3 എൻജിൻ വകഭേദം, അഞ്ച് വേരിയന്റ്

The Exter, the cheapest SUV in Hyundai's line-up, will offer the safety of six airbags starting from the base model. Photo: Manorama Online

 

1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിൽ. ഇ20 ഫ്യൂവൽ റെഡി എൻജിനൊടൊപ്പം 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്മാർട്ട് ഓട്ടോ എഎംടിയുമുണ്ട്. കൂടാതെ സിഎൻജിൻ എൻജുമുണ്ടാകും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളിൽ ആറു നിറങ്ങളിലായാണ് എക്സ്റ്റർ വിപണിയിലെത്തുക. ‌ 3.8 മീറ്റർ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്.

 

ADVERTISEMENT

26 സുരക്ഷാ ഫീച്ചറുകള്‍

Hyundai Exter

 

ഡ്രൈവർ, പാസഞ്ചർ, കർട്ടൻ, സൈഡ് എയർബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകൾക്കും ലഭിക്കുക. എഎസ്‌സി, വെഹിക്കിൾ സ്റ്റബിലിറ്റ് മാനേജ്മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, 3 പോയിന്റ് സീറ്റ് ബെൽറ്റ് ആൻഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ, എബിഎസ് വിത്ത് ഇബിഡി, സെഗ്‌മെന്റിൽ ആദ്യമായി ബർഗ്ലർ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്‍യുവിക്ക് ഹ്യുണ്ടേയ് നൽകുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകൾക്ക് ഓപ്ഷനായിട്ടാണ് ഇവ നൽകുന്നത്.

 

40ൽ അധികം അഡ്വാൻസ്ഡ് സുരക്ഷ

 

കൂടാതെ സെഗ്‌മെന്റിൽ തന്നെ ആദ്യമായി ഡാഷ്ക്യാം വിത്ത് ഡ്യുവൽ ക്യാമറ, ടിപിഎംഎസ്, ഐഎസ്ഒഎഫ്ഐഎക്സ്, ഹെഡ്‌ലാംപ് എസ്കോർട്ട് ഫങ്ഷൻ, റിയർ പാർക്കിങ് ക്യാമറ തുടങ്ങി 40 ൽ അധികം അഡ്വാൻസ്ഡ് സുരക്ഷാ സംവിധാനങ്ങളും എക്സ്റ്ററിലുണ്ട്. നേരത്തേ എക്സ്റ്ററിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു.

 

‌‌ഡിസൈൻ

 

ഹ്യുണ്ടേയ് വാഹനങ്ങളിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം മുൻഭാഗമാണ് എക്സ്റ്ററിന്. ഹ്യുണ്ടേയ് സെൻസ്യസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിലാണ് നിർമാണം. സ്ലിറ്റ് ഹെഡ്‍ലാംപ്, എച്ച് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവയുണ്ട്. വെന്യു, ക്രേറ്റ, അൽകസാർ എന്നീ വാഹനങ്ങളെക്കാൾ‌ എക്സ്റ്ററിന്റെ മുൻഭാഗത്തിന് സാമ്യം അയോണിക് 5 മോഡലുമായിട്ടാണ്. എച്ച് ആകൃതിയിലുള്ള ടെയ്ൽ ലാംപും സില്‍വർ സ്കിഡ് പ്ലേറ്റും ഡ്യുവൽ എക്സ്ഹോസ്റ്റും എ, ബി പില്ലറുകളും വാഹനത്തിനുണ്ട്.

 

എന്ന് വിപണിയിൽ?

 

എക്സ്റ്ററിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു. ജൂലൈ 10ന് മൈക്രോ എസ്‌യുവിയുടെ വില പ്രഖ്യാപിക്കും. ഓഗസ്റ്റ് മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കും എന്നാണ് കരുതന്നത്. ഇന്ത്യയിൽ നിർമിച്ച്  രാജ്യാന്തര വിപണികളിലേക്കു കയറ്റുമതി ചെയ്യാനാണ് പദ്ധതി. ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്ഫോം തന്നെയായിരിക്കും എക്സ്റ്ററിനും. ഹ്യുണ്ടേയ് വെന്യു, വെന്യു എൻലൈൻ, ക്രേറ്റ, അൽകസാർ, കോന ഇലക്ട്രിക്, ട്യൂസോൺ, അയോണിക് 5 എന്നീ എസ്‍യുവികളുടെ നിരയിലേക്ക് എട്ടാമത്തെ മോഡലായാണ് മൈക്രോ എസ്‍യുവി എക്സ്റ്റർ എത്തുന്നത്.

 

‌English Summary: Hyundai Exter Launched In India