Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതായി പുതിയ ബൊലേറോ

bolero-white-3

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളിലൊന്നായ ബൊലേറോയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര. നാലു മീറ്ററില്‍ താഴെ നീളവുമായി എത്തിയ ബൊലേറോ പവര്‍ പ്ലസ് വേരിയന്റിന് 6.92 ലക്ഷം മുതല്‍ 7.92 ലക്ഷം രൂപ വരെയാണ് കോട്ടയം എക്‌സ് ഷോറൂം വില. നീളം കുറച്ചെങ്കിലും ബൊലേറോയെക്കാള്‍ കരുത്തും ഇന്ധന ക്ഷമതയും കൂട്ടിയാണ് പവര്‍ പ്ലസ് വകഭേദം പുറത്തിറക്കിയിരിക്കുന്നത്.

bolero-white-4

ടിയുവി 300 ലും നുവോസ്‌പോര്‍ട്‌സിലും ഉപയോഗിക്കുന്ന എംഹോക്ക് ഡി70 എന്‍ജിനാണ് ബൊലേറോ പവര്‍ പ്ലസ് വകഭേദത്തില്‍. 1.5 ടര്‍ബോ ഡീസല്‍ മൂന്നു സിലിണ്ടര്‍ എന്‍ജിന്‍ 3600 ആര്‍പിഎമ്മില്‍ 70 പിഎസ് കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നുണ്ട്. ലീറ്ററിന് 16.5 കിലോമീറ്ററാണ് എആര്‍എഐ അംഗീകരിച്ച മൈലേജ്. നീളം കുറഞ്ഞെങ്കിലും ഏഴു സീറ്ററാണ് പുതിയ ബൊലേറോ. എസ്എല്‍ഇ , എസ്എല്‍എക്‌സ്, സെഡ് എല്‍എക്‌സ് എന്നീ മൂന്ന് വകഭേദങ്ങള്‍ ബൊലേറോ പവര്‍ പ്ലസിനുണ്ട്.

bolero-interior

നാലുമീറ്ററില്‍ മുകളില്‍ നീളമുള്ള ബൊലേറോയില്‍ 2.5 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 3200 ആര്‍പിഎമ്മില്‍ 63 ബിഎച്ച്പി കരുത്തും 1400-2200 വരെ ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍. 2000 ല്‍ ചെറു എസ് യു വി എന്ന ലേബലിലാണ് ബൊലേറോ എത്തിയത്. വിലക്കുറവു എസ് യു വിയുടെ ലുക്കുമായിരുന്നു ബൊലേറോയുടെ മുഖമുദ്ര. മഹീന്ദ്ര അര്‍മദയെ അടിസ്ഥാനമാക്കി എത്തിയ ബൊലോറ ചുരുങ്ങിയ കാലംകൊണ്ടു തന്നെ ജനപ്രിയ വാഹനമായി മാറി. ബൊലേറോയുടെ ജനപ്രീതി ബൊലോറ പവര്‍ പ്ലസ് വകഭേദത്തിനും ലഭിക്കും എന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.