80 കി.മീ സഞ്ചരിക്കാൻ 20 രൂപ, 116 കി.മീ റേഞ്ച്; സൂപ്പർ സ്മാർട്ടാണ് ഏതർ 450 എക്സ്
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര. സമയലാഭവും
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര. സമയലാഭവും
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര. സമയലാഭവും
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര.
സമയലാഭവും സൗകര്യവും നോക്കി സ്കൂട്ടർ വാങ്ങാമെന്നു വച്ചാലോ അതും ഇപ്പോൾ കൈ പൊള്ളുന്ന സ്ഥിതിയിലെത്തി. ഒരു ലക്ഷത്തിനടുത്താണ് മിക്ക മോഡലിന്റെയും വില. ഈ വിലയ്ക്ക് സ്കൂട്ടർ വാങ്ങി, പൊള്ളും വിലയ്ക്ക് പെട്രോളും കൂടിയാകുമ്പോൾ പോക്കറ്റ് കാലിയാകുന്നതറിയില്ല. ഇക്കാര്യങ്ങൾക്കൊണ്ടാകാം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഡിമാൻഡ് ഏറിത്തുടങ്ങിയത്.
വിപണിയിൽ ഒട്ടേറെ മോഡലുകളുണ്ടെങ്കിലും ധൈര്യമായി ഒരെണ്ണമെടുക്കാൻ എല്ലാവർക്കും ഭയമാണ്. എത്രനാൾ ഒാടും, ബാറ്ററി പെട്ടെന്നു കേടാകുമോ, മഴയത്തു പോയാൽ തകരാറാകുമോ എന്നതൊക്കെയാണ് സംശയം. എല്ലാറ്റിലുമുപരി ഇതെല്ലാം ചൈന മോഡലാണെന്ന കാര്യവും കൂട്ടിച്ചേർക്കുമ്പോൾ മുന്നോട്ടു വച്ച കാൽ അറിയാതെ പിന്നോട്ടു പോകും. ഇലക്ട്രിക് സ്കൂട്ടർ വാങ്ങണംഎന്നാഗ്രഹിക്കുന്നവർക്കായി ഒരു കിടിലൻ മോഡലാണ് ഏതർ 450 എക്സ്
ഇന്ത്യനാ.. ഇന്ത്യൻ
പേരു കേട്ടാലും മോഡൽ കണ്ടാലും വിദേശിയാണെന്നേ തോന്നൂ. പക്ഷേ, സംഗതി ഇന്ത്യൻ ആണ്. ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉൽപന്നമാണിത്. തരുൺ മെഹ്ത, സ്വപ്നിൽ ജെയ്ൻ എന്നിവരാണ് 2013 ൽ ഏതർ സ്ഥാപിച്ചത്. ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിലാണ് നിർമാണശാല. ആഴ്ചയിൽ 600 വാഹനങ്ങൾ പുറത്തിറക്കാനുള്ള ശേഷി ഈ യൂണിറ്റിനുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്ന ഏതർ ഗ്രിഡും ഇവരുടെ സംരംഭമാണ്. തമിഴ്നാട്ടിലെ ഹൊസൂരിൽ വർഷം 10,000 വാഹനങ്ങൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റ് നിർമാണഘട്ടത്തിലാണ്.
കേരളത്തിൽ
കൊച്ചിയിലാണ് ഏതറിന്റെ സർവീസ് ലഭിക്കുന്നത്. വൈറ്റിലയിൽ ഷോറൂം പണികൾപുരോഗമിക്കുന്നു. താൽപര്യമുള്ളവർക്ക് ഒാൺലൈനിൽ ബുക്ക് ചെയ്താൽ ടെസ്റ്റ് ഡ്രൈവ് ചെയ്യാം. എറണാകുളം കാക്കനാട് ഇൻഫോപാർക്കിനടുത്താണ് ടെസ്റ്റ്റൈഡ് സെന്റർ. രണ്ടു മോഡലുകൾ450 എക്സ്, 450 പ്ലസ് എന്നീ മോഡലുകളാണ് നിലവിലുള്ളത്.
ക്യൂട്ട് ലുക്ക്
മെലിഞ്ഞ് അഴകൊത്ത രൂപം. ഒഴുക്കുള്ള ഡിസൈൻ. ലൈറ്റുകൾ എല്ലാം എൽഇഡിയാണ്. ഹെഡ്ലാംപും ഇൻഡിക്കേറ്ററും ടെയിൽ ലാംപുമെല്ലാം. ഡിസൈൻ മികവറിയാൻ അതു മാത്രം മതി. നമ്മുടെ നിരത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറുമായി ഡിസൈനിലോ പെർഫോമൻസിലോ ഫീച്ചേഴ്സിലോ യാതൊരു തരത്തിലുമുള്ള താരതമ്യം നടത്താൻ കഴിയില്ല. അതുക്കും മുകളിലാണ് ഏതർ 450 എക്സ്.
108 കിലോഗ്രാമാണ് ആകെ ഭാരം. കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്. മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ മോണോഷോക്കുമാണ്. ഡിസ്ക് ബ്രേക്കുകളാണ് ഇരുവീലുകളിലും. ടയറുകൾ ട്യൂബ്ലെസ്. കണ്ടാൽ വലുപ്പം കുറവെന്നു തോന്നുെമങ്കിലും രണ്ടു പേർക്കിരിക്കാം. 22 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് ഇടം. വലിയ ഫുൾഫെയ്സ് ഹെൽമറ്റ് ഈസിയായി വയ്ക്കാം. ഫിറ്റ് ആൻഡ് ഫിനിഷും പാർട്ടുകളുടെ നിലവാരവും എടുത്തു പറയണം. സൈഡ് സ്റ്റാൻഡ് പോലും അത്ര പെർഫെക്ട് ആയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 85 കിലോഗ്രാം വരെ ഈ സ്റ്റാൻഡ് താങ്ങും.
പവർഫുൾ
6 കിലോവാട്ട് പവറും 26 എൻഎം ടോർക്കും നൽകുന്ന മിഡ് ഡ്രൈവ് പെർമനന്റ് മാഗ്നൈറ്റ് സിംക്രൈണസ് മോട്ടർ ആണിതിൽ (കെടിഎം 200 ഡ്യൂക്കിന്റെ ടോർക്ക് 25 എൻഎം). ബെൽറ്റ് വഴിയാണ് മോട്ടർ കരുത്ത് വീലിലേക്കെത്തുന്നത്. നിരത്തിലുള്ള സ്കൂട്ടറുകളെ നാണിപ്പിക്കുന്ന പ്രകടനമാണ് ഏതർ പുറത്തെടുക്കുന്നത്. 0-40 കിലോമീറ്റർ വേഗമെത്താൻ വെറും 3.3 സെക്കൻഡ് സമയം മതി. കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ.
ബാറ്ററി
2.9 kwh ലിഥിയം അയൺ എൻഎൻസി ബാറ്ററിയാണ്. ബാറ്ററി വീട്ടിൽ ചാർജ് ചെയ്യുകയാണെങ്കിൽ 0-100 ശതമാനമെത്താൻ 5.45 മണിക്കൂർ മതി. 80 ശതമാനമാകാൻ 3.35 മണിക്കൂറും. ബാറ്ററിയിൽ വെള്ളവും പൊടിയുമൊക്കെ കയറിയാൽ പ്രശ്നമാകുമോ എന്ന ഭയം വേണ്ട. െഎപി67 റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ്. മോട്ടർ െഎപി66. കൺട്രോളറും ടച്ച് സ്ക്രീനും െഎപി65 റേറ്റിങ്.
റേഞ്ച്
ഫുൾ ചാർജിൽ 116 കിലോമീറ്റർ (സർട്ടിഫൈഡ്). നമ്മുടെ റോഡ് സാഹചര്യങ്ങളിൽ ഇക്കോ മോഡിൽ 85 കിലോമീറ്റർ. കയറ്റമുള്ള റോഡാണെങ്കിൽ ഇതിൽ മാറ്റമുണ്ടാകാം. ഫാസ്റ്റ് ചാർജിങ്ങിൽ 10 മിനിറ്റ് കൊണ്ട് 15 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് കയറും. പോർട്ടബിൾ ചാർജർ അല്ലെങ്കിൽ ഏതർ ഡോട്ട് (ഫ്ലാറ്റ് അല്ലെങ്കിൽ അപ്പാർട്മെന്റിൽ താമസിക്കുന്നവർക്ക് ) കമ്പനി നൽകുന്നുണ്ട്. മൂന്നു വർഷമാണ് ബാറ്ററിയുടെ വാറന്റി. വാഹനത്തിന്റെ വാറന്റി മൂന്നു വർഷം അല്ലെങ്കിൽ മുപ്പതിനായിരം കിലോമീറ്റർ
റൈഡ്
സാധാരണ സ്കൂട്ടറുകളിലെപ്പോലെ കീ കൊണ്ട് ഇഗ്നീഷൻ ഒാണാക്കുക. എൻജിൻ കിൽ സ്വിച്ച് ഒാണാക്കി സ്റ്റാർട്ട് സ്വിച്ചിൽ വിരൽ അമർത്തുക. ഏതർ റൈഡിനു റെഡിയാകും. സ്റ്റാർട്ട് ആയി എന്നറിയാൻ സ്ക്രീനിൽ നോക്കുകയേ വഴിയുള്ളൂ. നാല് റൈഡ് മോഡുകളുണ്ട്. ഇക്കോ, റൈഡ്, സ്പോർട്, വാർപ്. ടച്ച് സ്ക്രീൻ വഴി ഇതു തിരഞ്ഞെടുക്കാം. ഒാടിക്കുന്നതിനിടയ്ക്കു മോഡ് മാറുകയും ചെയ്യാം.
ആക്സിലറേറ്റർ കൊടുക്കാതെ വലതു വശത്തുള്ള സ്വിച്ച് വഴി ഇത് മാറ്റാം. ഇക്കോ മോഡിലാണ് കൂടുതൽ റേഞ്ച് കിട്ടുക. ഈ മോഡിൽത്തന്നെ നല്ല കുതിപ്പുണ്ട്. കുത്തുകയറ്റം രണ്ടു പേരുമായി ഈസിയായി കയറും. വാർപ് മോഡിൽ കിടിലൻ കുതിപ്പാണ്. ഒാവർടേക്ക് ചെയ്യണമെങ്കിൽ ഈ മോഡിലേക്കു മാറ്റുക. ഏതർ പറന്നു കയറുന്നതു കാണാം.
റിവേഴ്സ് മോഡ്
ഏതറിൽ റിവേഴ്സ് മോഡ് നൽകിയിട്ടുണ്ട്. കണ്സോളിൽ പാർക്ക് അസിസ്റ്റ് ഒാപ്ഷൻ സിലക്ട് ചെയ്താൽ റിവേഴ്സ് മോഡിലേക്ക് മാറും. ആക്സിലറേറ്റർ കൊടുത്താൽ പിന്നോട്ട് നീങ്ങും. മാക്സിമം വേഗം മൂന്നു കിലോമീറ്റർ.റിവേഴ്സ് മോഡിൽത്തന്നെ ഒരു ഫോർവേഡും ഉണ്ട്. ഇതിലെ കൂടിയ വേഗം 5 കിലോമീറ്റർ.
സൂപ്പർ സ്മാർട്
7 ഇഞ്ച് ടിഎഫ്ടി ടച്ച് സ്ക്രീൻ കൺസോളാണ്. വാഹനത്തിന്റെ എല്ലാ വിവരങ്ങളും ഇതിലറിയാം. സ്നാപ്ഡ്രാഗൺ 212 ക്വാഡ്കോർ 1.3 ജിഗാഹെഡ്സ് പ്രോസസർ. റാം 1 ജിബി. 8 ജിബി സ്റ്റോറേജ് സ്പെയ്സുമുണ്ട്. ഏതർ ആപ് വഴി സ്മാർട് ഫോൺ കണക്ട് ചെയ്യാം. ഇതുവഴി ലൈസൻസ്, ഇൻഷുറൻസ്, ആധാർ കാർഡ് എന്നിവയെല്ലാം ഇതിൽ സേവ് ചെയ്യാം. ബ്ലൂടൂത്ത്, നാവിഗേഷൻ വെഹിക്കിൾ ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. മാത്രമല്ല, ഫോൺ പെയർ ചെയ്താൽ കോൾ എടുക്കാനും മെസേജ് വായിക്കാനുമെല്ലാം കൺസോൾ വഴി കഴിയും.
ഫൈനൽ ലാപ്
കിടിലൻ ലുക്ക്, സൂപ്പർ പെർഫോമൻസ്, അടിപൊളി ഫീച്ചേഴ്സ് ഇത്തരത്തിലുള്ള ഒരു ഇലക്ട്രിക് സ്കൂട്ടർ തേടുന്നവർക്കുള്ളതാണ് ഏതർ 450 എക്സ്. പൂർണമായും ചാർജ് കഴിഞ്ഞ ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ 3 യൂണിറ്റ് കറന്റ് മതി. കൂടി വന്നാൽ ചെലവ് 20 രൂപ (സ്ലാബ് അനുസരിച്ച് മാറ്റമുണ്ടാകാം). ഇരുപതു രൂപയ്ക്ക് 85 കിലോമീറ്റർ സഞ്ചരിക്കാം.
English Summary: Ather 450x Test Ride