റെട്രോ ക്ലാസിക് ലുക്കുമായി കാവാസാക്കി സി 650 ആർഎസ്
ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുെട മോഡലുകൾ അത്ര പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പാരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുെട മോഡലുകൾ അത്ര പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പാരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുെട മോഡലുകൾ അത്ര പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പാരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുെട മോഡലുകൾ അത്ര പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പാരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്. അതിൽ ഡിസൈൻ മികവുകൊണ്ടും പെർഫോമൻസുകൊണ്ടും വേറിട്ടു നിൽക്കുന്ന മോഡലാണ് സി 650 ആർഎസ്. മിഡിൽ വെയ്റ്റ് എൻജിനുമായെത്തിയ സി 650 ആർഎസിനെ ഒന്നടുത്തറിയാം.
രൂപകൽപന
മോഡേൺ റെട്രോ ക്ലാസിക് ഡിസൈനാണ് സി 650 ആർഎസിന്റെ ഹൈലൈറ്റ്. കാൻഡി എമറാൾഡ് ഗ്രീൻ, മെറ്റാലിക് മൂൺലൈറ്റ് ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളാണുള്ളത്. ഇതിൽ ഗ്രീൻ നിറത്തിലുള്ള വേരിയന്റിനാണ് കാഴ്ചയിൽ കൂടുതൽ എടുപ്പ്. എഴുപതുകളിലെ സി 650 ബി വൺ മോഡലിനെ അനുസ്മരിപ്പിക്കുന്നുണ്ടിത്. ടാങ്കിലെ പിൻ സ്ട്രിപ്പും ബ്രഷ്ഡ് അലുമിനിയം ഫിനിഷിലുള്ള ലോഗോയും പ്രീമിയം ഫീൽ നൽകുന്നുണ്ട്. പെയിന്റ് ക്വാളിറ്റി അത്യുഗ്രം എന്നു പറയാതെവയ്യ. ഗ്രീൻ ബോഡി കളറിനൊപ്പം സ്വർണ നിറത്തിലുള്ള അലോയ് വീലും കൂടിച്ചേരുമ്പോൾ ഏതു തിരക്കിലും അളുകൾ ആർഎസിനെ രണ്ടാമതൊന്നു നോക്കിപ്പോകും. വശക്കാഴ്ചയിൽ സ്പോക്ക് വീലെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് മൾട്ടി സ്പോക്ക് അലോയ് വീൽ ഡിസൈൻ ചെയ്തിരിക്കുന്നത്.
കാവാസാക്കിയുടെ റെട്രോ സ്പോർട് മോഡലായ സി900 ആർഎസിന്റെ ഡിസൈനെ അടിസ്ഥാനമാക്കിയാണ് നിർമാണം. ക്രോം ഫിനിഷുള്ള വട്ടത്തിലുള്ള ഹെഡ്‌ലാംപ് (ലൈറ്റുകൾ എൽഇഡിയാണ്), ടിയർ ഡ്രോപ് ആകൃതിയിലുള്ള ഫ്യൂവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ലളിതമായ ടെയിൽ സെക്‌ഷൻ എന്നിങ്ങനെ ഒാരോ ഘടകവും റെട്രോ ക്ലാസിക് തീമിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ക്രോം ഫിനിഷ് അതിരിടുന്ന ട്വിൻ പോഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് ഇതിനു നടുവിലായി ചെറിയൊരു എൽസിഡി ഡിസ്പ്ലേ നൽകിയിട്ടുണ്ട്. ഫ്യൂവൽ ഗേജ്, ട്രിപ് മീറ്റർ, ഗിയർപൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക് തുടങ്ങിയ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മറ്റ് ആധുനികരെപ്പോലെ മൊബൈൽ കണക്ടിവിറ്റി ഫീച്ചേഴ്സുകളൊന്നുമില്ല. സ്വിച്ചുകളുടെയും മറ്റും ക്വാളിറ്റി വളരെ മികച്ചത്.
എൻജിൻ
സി 650 യിലും നിൻജ 650യിലുമുള്ള അതേ 649 സിസി ലിക്വിഡ് കൂൾഡ് ഫോർ സ്ട്രോക്ക് പാരലൽ ട്വിൻ എൻജിനാണ്. കൂടിയ കരുത്ത് 8000 ആർപിഎമ്മിൽ 68 പിഎസ്. ടോർക്ക് 6700 ആർപിഎമ്മിൽ 64 എൻഎമ്മും. മികച്ച റിഫൈൻഡ്മെന്റും സ്മൂത്തായ പവർ ഡെലിവറിയുമാണ് ഈ എൻജിന്റെ ഹൈലൈറ്റ്.
റൈഡ്
സാധാരണ ക്ലാസിക് ബൈക്കുകളിൽനിന്നു വ്യത്യസ്തമായി സ്ട്രീറ്റ് ബൈക്കുകളിൽ കാണുന്ന തരത്തിലുള്ള അണ്ടർബെല്ലി എക്‌സോസ്റ്റാണ്. ട്വിൻ സിലിണ്ടറിന്റെ മുരൾച്ച അടിപൊളി. ത്രോട്ടിൽ കൊടുക്കുമ്പോഴുള്ള മുരൾച്ച ഹരം പിടിപ്പിക്കും. ഭീകര വലുപ്പവും ഭാരവുമില്ല. 192 കിലോഗ്രാമാണ് കെർബ് ഭാരം. ഉയരം കുറവായതിനാൽ ഇെതാട്ടും ഹെവിയായി ഫീൽ ചെയ്യില്ല. 800 എംഎം മാത്രമേയുള്ളൂ സീറ്റിന്റെ ഉയരം. ഉയരം കുറഞ്ഞവർക്കും സീറ്റിലിരുന്നാൽ ഈസിയായി കാൽ നിലത്തെത്തും. വീതിയേറിയ ഹാൻഡിൽ ബാറാണ്. നിവർന്നിരിക്കാം. റിയർസെറ്റ് ഫുട്പെഗാണ്.
ചെറിയ സ്പോർട്ടി ഫീൽ റൈഡിങ് പൊസിഷൻ നൽകുന്നുണ്ടെങ്കിലും ഹൈവേ ക്രൂസിങ്ങിൽ വളരെ കംഫർട്ടാണ്. ട്രെല്ലിസ് ഫ്രെയിമും സസ്പെൻഷൻ സെറ്റപ്പുമെല്ലാം സി 650 മോഡലിനോടു സമം. സബ് ഫ്രെയിമിൽ മാറ്റമുണ്ട്. റൈഡിങ് ട്രയാങ്കിളിൽ മാറ്റം വരുത്തിയത് റൈഡിങ് കംഫർട്ട് കൂട്ടി. കോർണറുകൾ വളരെ ഈസിയായി വേഗത്തിൽ എടുത്തുപോകാം. മാത്രമല്ല, പെട്ടെന്നുള്ള ദിശാമാറ്റത്തിലും നല്ല നിയന്ത്രണം കിട്ടുന്നുണ്ട്. വീൽബേസും ഗ്രൗണ്ട് ക്ലിയറൻസും സി 650 യെക്കാളും 5 എംഎം കുറവു വരുത്തിയിട്ടുണ്ട്. സ്പീഡ് ബ്രേക്കറുകൾ കയറുമ്പോൾ കുറച്ചധികം ശ്രദ്ധവേണ്ടി വരും. റെവ് റേഞ്ചിലുടനീളം ലീനിയറായ പവർ–ടോർക്ക് ഡെലിവറി എൻജിൻ നൽകുന്നുണ്ട്. ലോ എൻഡിലും മിഡ് റേഞ്ചിലും ടോപ് എൻഡിലും മികച്ച കരുത്തും ടോർക്കും ലഭിക്കുന്ന തരത്തിലാണ് എൻജിൻ ട്യൂണിങ്.
ചെറിയ ത്രോട്ടിൽ തിരിവിൽപോലും നല്ല കുതിപ്പു കിട്ടുന്നുണ്ട്. ട്രാക്‌ഷൻ കണ്‍ട്രോളോ റൈഡ് മോഡുകളോ ഒന്നും തന്നെയില്ല. റൈഡ് ബൈ വയർ ത്രോട്ടിൽ മാത്രമാണ് ആകെ പറയാനുള്ളത്. 6 സ്പീഡ് ട്രാൻസ്മിഷന്റെ ഷിഫ്റ്റിങ് വളരെ സ്മൂത്ത്. ബ്രേക്കുകളുടെ പ്രകടനം മികച്ചത്. മുന്നിൽ ഇരട്ട ഡിസ്കാണ്. ഡൺലപ് സ്പോർട്മാക്സ് റോഡ് സ്പോർട്ട് 2 ടയറുകളാണ്. നനഞ്ഞ പ്രതലത്തിലെ ഗ്രിപ്പ് അത്ര പോരാ.
ഫൈനൽ ലാപ്
മിഡിൽ വെയ്റ്റ് വിഭാഗത്തിൽ റെട്രോ ക്ലാസിക് ലുക്കുള്ള മോഡൽ തേടുന്നവർക്കുള്ളതാണ് സി650 ആർഎസ്. ഉഗ്രൻ നിർമാണ നിലവാരം സൂപ്പർ സ്മൂത്തായ ട്വിൻ സിലിണ്ടർ എൻജിനും ഉഗ്രൻ പെർഫോമൻസും അധിക മേന്മകൾ.
English Summary: Kawasaki Z 650 RS Test Drive