പെട്രോളായും ഡീസലായും വന്ന് ഇലക്ട്രിക്കിലേക്കു സ്ഥാനക്കയറ്റം നേടുന്ന വണ്ടികളാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. ടാറ്റ നെക്സോണും ടിഗോറും മുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വരെ അങ്ങനെ ജനിച്ചവയാണ്. ഇതിനൊരു അപവാദമായി എംജി ആസ്റ്റർ. പൂർവജന്മത്തിൽ എംജി സിഎസ് ഇലക്ട്രിക്. പെട്രോളായുള്ള രണ്ടാം വരവിൽ ഇലക്ട്രിക് ജന്മത്തെയും

പെട്രോളായും ഡീസലായും വന്ന് ഇലക്ട്രിക്കിലേക്കു സ്ഥാനക്കയറ്റം നേടുന്ന വണ്ടികളാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. ടാറ്റ നെക്സോണും ടിഗോറും മുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വരെ അങ്ങനെ ജനിച്ചവയാണ്. ഇതിനൊരു അപവാദമായി എംജി ആസ്റ്റർ. പൂർവജന്മത്തിൽ എംജി സിഎസ് ഇലക്ട്രിക്. പെട്രോളായുള്ള രണ്ടാം വരവിൽ ഇലക്ട്രിക് ജന്മത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്രോളായും ഡീസലായും വന്ന് ഇലക്ട്രിക്കിലേക്കു സ്ഥാനക്കയറ്റം നേടുന്ന വണ്ടികളാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. ടാറ്റ നെക്സോണും ടിഗോറും മുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വരെ അങ്ങനെ ജനിച്ചവയാണ്. ഇതിനൊരു അപവാദമായി എംജി ആസ്റ്റർ. പൂർവജന്മത്തിൽ എംജി സിഎസ് ഇലക്ട്രിക്. പെട്രോളായുള്ള രണ്ടാം വരവിൽ ഇലക്ട്രിക് ജന്മത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്രോളായും ഡീസലായും വന്ന് ഇലക്ട്രിക്കിലേക്കു സ്ഥാനക്കയറ്റം നേടുന്ന വണ്ടികളാണ് ഇന്നുവരെ കണ്ടിട്ടുള്ളത്. ടാറ്റ നെക്സോണും ടിഗോറും മുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വരെ അങ്ങനെ ജനിച്ചവയാണ്. ഇതിനൊരു അപവാദമായി എംജി ആസ്റ്റർ. പൂർവജന്മത്തിൽ എംജി സിഎസ് ഇലക്ട്രിക്. പെട്രോളായുള്ള രണ്ടാം വരവിൽ ഇലക്ട്രിക് ജന്മത്തെയും അതിശയിപ്പിക്കുന്ന മികവുകൾ.

∙ പെട്രോളായും ഇലക്ട്രിക്കായും: രൂപകൽപനയിലെ മികവാണ് ഇലക്ട്രിക്കിൽനിന്ന് അനായാസം പെട്രോളിലേക്കു വഴിമാറാൻ ആസ്റ്ററിനെ സഹായിക്കുന്നത്. സാധാരണ പെട്രോൾ കാറുകൾക്ക് ഇലക്ട്രിക്കാകാൻ കുറച്ച് ബുദ്ധിമുട്ടാണ്. ബാറ്ററി ഉൾക്കൊള്ളാനാവുന്ന ഷാസിയടക്കം ഒട്ടേറെ കാതലായ മാറ്റങ്ങൾ വേണം. അതുകൊണ്ടു തന്നെ മറ്റു പല മോഡലുകൾക്കും സാധിക്കാത്ത കാര്യമാണ് ആസ്റ്റർ സാധിച്ചിരിക്കുന്നത്. ഇലക്ട്രിക് ആയിക്കൂടി രൂപാന്തരം പ്രാപിക്കാവുന്ന രീതിയിലാണ് അടിസ്ഥാന രൂപകൽപന. അതുകൊണ്ടെന്താണ് ഗുണം? ഏറ്റവും ആധുനികമാണ് ഡിസൈൻ.

ADVERTISEMENT

∙ നിർമിത ബുദ്ധിയുമായി ആസ്റ്റർ: ‘എെഎ ഇൻസൈഡ്’ എന്ന എഴുത്ത് പരമ്പരാഗത ‘ഇന്റർനെറ്റ് ഇൻസൈഡ്’ എന്ന ബാഡ്ജിനെ പിന്തള്ളി. എന്തൊക്കെയാണ് ഈ നിർമിത ബുദ്ധി സാങ്കേതികത നൽകുന്നത്?

പഴ്സനൽ അസിസ്റ്റന്റ് ആയി പ്രവർത്തിക്കാൻ ഡാഷ്ബോർഡിൽ ഒരു കുഞ്ഞു റോബട്. വെറുമൊരു സ്ക്രീനല്ല ഈ റോബട്. മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടി സ്ത്രീശബ്ദത്തിലാണ് പ്രതികരണം. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പാട്ടു കേൾപ്പിക്കും, തമാശ പറയും, വിക്കിപീഡിയ നോക്കി സംശയങ്ങൾ തീർക്കും, വാർത്ത വായിച്ചു കേൾപ്പിക്കും. ഒപ്പം കാറിന്റെ കാര്യങ്ങളും നോക്കും. സൺ റൂഫ് തുറക്കണമെങ്കിൽ പറഞ്ഞാൽ മതി. നാവിഗേഷൻ അടക്കം ഏകദേശം 80 കണക്ടഡ് കാർ ഫീച്ചറുകളുണ്ട്. ‌ 4 ജി ജിയോ സിം ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെയാണ് ഇതെല്ലാം യാഥാർഥ്യമാക്കുന്നത്.

∙ താക്കോൽ പോകുന്നെങ്കിൽ പോകട്ടെ...: മറ്റൊരു സവിശേഷത ആസ്റ്ററിന്റെ ഡിജിറ്റൽ കീയാണ്. താക്കോൽ മറന്നാൽ പേടിക്കണ്ട. ഫോൺ താക്കോലാക്കാം. ഡിജിറ്റൽ കീ ആക്ടിവേറ്റ് ചെയ്താൽ വാഹനം തുറക്കാനും അടയ്ക്കാനും മാത്രമല്ല. ഡ്രൈവ് ചെയ്യാനും സാധിക്കും. പക്ഷേ, ഈ ഫീച്ചർ സ്ഥിരമായി ഉപയോഗിക്കരുതെന്ന് എം ജി തന്നെ പറയുന്നു, കാരണം ഫോണ്‍ ചാർജ് തീർന്ന് വഴിയിലാകരുതല്ലോ.

∙ ഇതു വേറേ ലെവലാ...: പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സൗകര്യങ്ങൾ. നിർമിത ബുദ്ധിക്ക് കൂട്ടായി, ആഡംബര കാറുകളിൽ മാത്രം കാണുന്ന ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും ആസ്റ്ററിലുണ്ട്. യാത്ര സുരക്ഷിതമാക്കുന്നതിനായി ലെവൽ 2 ADAS. അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, ലൈൻ കീപ്പ് അസിസ്റ്റ്, ലൈൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്‌ഷൻ സിസ്റ്റം, സ്പീഡ് അസിസ്റ്റ് തുടങ്ങിയ 14 ഓട്ടണമസ് സംവിധാനങ്ങൾ അടങ്ങിയതാണിത്. 

ADVERTISEMENT

അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ വേഗം നിശ്ചയിക്കുക മാത്രമല്ല റഡാർ ഉപയോഗിച്ച് മുന്നിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കുകയും ചെയ്യും. പോരെങ്കിൽ മുന്നിൽ പോകുന്ന വാഹനത്തിന്റെ വേഗത്തിന് അനുസരിച്ച് വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ഫോർവേഡ് കൊളിഷൻ വാണിങ് അപകടം മുൻകൂട്ടിയറിഞ്ഞ് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകും, ആവശ്യമെങ്കിൽ ബ്രേക്കിടും. ലൈൻ കീപ്പ് അസിസ്റ്റ് ലൈൻ മാറിപ്പോയാൽ വാണിങ് തരുകയും വാഹനത്തെ തിരിച്ച് ലൈനിൽ എത്തിക്കുകയും ചെയ്യും. 

പാർക്കിങ് സ്ഥലത്തുനിന്ന് വാഹനം പിന്നോട്ടെടുക്കുമ്പോൾ കാഴ്ച കിട്ടാത്തയിടങ്ങളിലൂടെ വരുന്ന വാഹനങ്ങൾ ഡ്രൈവർ കാണമെന്നില്ല, ആസ്റ്ററിൽ അങ്ങനെയുണ്ടാകുന്ന അപകടം ഇല്ലാതാക്കാനുമുള്ള സുരക്ഷാ സംവിധാനമുണ്ട്. പിന്നോട്ടെടുക്കുമ്പോൾ വശങ്ങളിലൂടെ വാഹനം വരുന്നുണ്ടെങ്കിൽ ഡ്രൈവർക്ക് ഈ സംവിധാനം മുന്നറിയിപ്പ് നൽകും. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ്, നാലു വീലിലും ഡിസ്ക് ബ്രേക്ക്, 360 ‍‍ഡിഗ്രി ക്യാമറ, കോർണറിങ് അസിസ്റ്റ് ഫോഗ് ലാംപ്, ഇലക്ട്രിക് പാർക്ക് ബ്രേക്ക് തുടങ്ങിയവയുമുണ്ട്.

∙സബ് ഫോർ എസ്‌യുവിയല്ല: നാലു മീറ്ററിൽ താഴെ നിൽക്കുന്ന എസ്‌യുവിയല്ല ആസ്റ്റർ. നല്ല വലുപ്പമുണ്ട്. 4323 മി മി നീളം, 1809 മി മി വീതി, 1650 മി മി ഉയരം. സ്പോർട്ടി ലുക്കുള്ള സെലസ്റ്റിയൽ ഗ്രിൽ‌. ചെറിയ എൽഇഡി ഹെഡ്‌ലാംപും ഡയമണ്ട് പതിപ്പിച്ചതുപോലുള്ള എൽഇഡി ലൈറ്റുകളുമുണ്ട്. ടർബൈൻ ആകൃതിയിലുള്ള 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ്. ചെറിയ ടെയിൽ ലാംപ് മനോഹരം. ബൂട്ടിന്റെ ലോക്ക് എംജിയുടെ ലോഗോയിൽ ഒളിപ്പിച്ചിരിക്കുന്നു.

∙ ഉള്ളെല്ലാം പൊന്നല്ലേ: ഈ വിഭാഗത്തിലെ ഏറ്റവും പ്രീമിയം ഇന്റീരിയർ. ചുവപ്പും കറുപ്പും ചേർന്ന ഡ്യുവൽ ടോൺ. 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമെല്ലാമുണ്ട്. ഇതേ സ്ക്രീനിലൂടെയാണ് ലെവൽ 2 ADAS ന്റെ സെറ്റിങ്സ് നിയന്ത്രിക്കുന്നത്. ജിയോ സിമ്മിനൊപ്പം പാട്ടുകേൾക്കാൻ ജിയോ സാവൻആപ്പുമുണ്ട്. മാപ്പ് മൈ ഇന്ത്യയാണ് നാവിഗേഷൻ. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

ADVERTISEMENT

∙ സ്റ്റീയറിങ്ങിനുമുണ്ട് മോഡ് മാറ്റം: മൂന്നു മോഡുകളുള്ള സ്റ്റിയറിങ്. നോർമൽ, അർബൻ, ഡൈനാമിക് എന്നീ മോഡുകൾ തിരഞ്ഞെടുക്കുന്നതനുസരിച്ച് സ്റ്റിയറിങ്ങിന്റെ കട്ടി കൂടുകയും കുറയുകയും ചെയ്യും. പനോരമിക് സൺറൂഫും ഫീറ്റഡ് വിങ് മിററും ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും റെയിൻ സെൻസറിങ് വൈപ്പറുകളും 6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുമുണ്ട്. മുൻ പിൻ സീറ്റുകളിലെ യാത്രാ സുഖം പ്രസ്താവ്യം.

∙ ശക്തി കൂടിയും കുറഞ്ഞും പെട്രോൾ എൻജിനുകൾ: രണ്ട് പെട്രോൾ എൻജിനുകൾ തിരഞ്ഞെടുക്കാം. 1.5 ലീറ്റർ പെട്രോൾ എൻജിന് 120 എച്ച്പി, 150 എൻഎം ടോർക്ക്. 1.3 ലീറ്റർ ടർബോ പെട്രോളിന് ശക്തി കൂടും 163 എച്ച്പി, 203 എൻഎം ടോർക്ക്. 1.5 ലീറ്റർ പെട്രോൾ എൻജിനു മാനുവൽ ഗിയർബോക്സും 8 സ്റ്റെപ്പ് സിവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ട്. 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിന് 6 സ്പീഡ് ഓട്ടമാറ്റിക്. രണ്ട് എൻജിനും ആവശ്യത്തിലുമധികം കരുത്ത്. 1.3 ലീറ്റർ ടർബോ പെട്രോൾ ഈ വിഭാഗത്തിൽ മറ്റൊരു വാഹനത്തിനുമില്ല.

ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുഷാക്, ഫോക്സ് വാഗൻ ടയ്ഗൂൻ എന്നിവരാണ് എതിരാളികളെങ്കിൽ ഇവയെയൊക്കെ മികവിലും സൗകര്യങ്ങളിലും ആസ്റ്റർ പിന്തള്ളും.

English Summary: MG Astor Test Drive Review