ലണ്ടൻ∙ യുകെയിലെ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ്സ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനി യുകെ സമയം വൈകിട്ട് 4 ന് (ഇന്ത്യൻ സമയം വൈകിട്ട് 9.30) സൂം വഴിയാണു പരിപാടി സംഘടിപ്പിക്കുക . "നവോഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുകെയിലെ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യുകെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ്സ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനി യുകെ സമയം വൈകിട്ട് 4 ന് (ഇന്ത്യൻ സമയം വൈകിട്ട് 9.30) സൂം വഴിയാണു പരിപാടി സംഘടിപ്പിക്കുക    . 

"നവോഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും’’ എന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഈ വിഷയത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള കേരളത്തിലെ പ്രമുഖരായ മുരുകൻ കാട്ടാക്കട, സന്ദീപാനന്ദഗിരി,  ഫാ:ഡോ മാത്യൂസ്  വാഴക്കുന്നം എന്നിവർ സംവാദത്തിനു നേതൃത്വം വഹിക്കുന്നു.   

ADVERTISEMENT

നമ്മുടെ നാടിന്റെ സാംസ്കാരിക ഉന്നതിക്കും നവോഥാന ചരിത്രത്തിനും കളങ്കം ചാർത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാർത്തകളാണ് നിത്യവും കേൾക്കുന്നത്. ഈ അവസരത്തിൽ വളരെ കാലികപ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ സംവാദത്തിൽ ഏവരുടെയും സഹകരണമുണ്ടാവണമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു . സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും വിഷയത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും അവസരങ്ങൾ ഉണ്ടായിരിക്കും .

കെ റെയിലിനെ കുറിച്ചും  നവകേരള സൃഷ്ടിക്കു പ്രവാസികളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചും സമീക്ഷ യുകെ മുൻപ് സംഘടിപ്പിച്ചിരുന്ന സംവാദ സദസ്സുകൾ ജനപങ്കാളിത്തവും വിഷയാധിഷ്ഠിത ചർച്ചകളും കൊണ്ട് ഉയർന്ന നിലവാരം പുലർത്തിയിരുന്നു . ഇനി മുതൽ എല്ലാ രണ്ടു മാസം കൂടുമ്പോഴും രാഷ്ട്രീയ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ടു വിവിധ വിഷയങ്ങളിൽ സംവാദ സദസ്സുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നു സംഘാടകർ അറിയിച്ചു .