സ്വിൻഡൺ∙ സ്വിൻഡണിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ സംഘടനയാണു വിൽഷെയർ മലയാളി അസോസിയേഷൻ. 20 വർഷത്തിലധികമായി വിജയകരമായി പ്രവർത്തിക്കുന്ന സംഘടന യുകെയിൽ റജിസ്റ്റേഡ് ചാരിറ്റിയുമാണ്. മലയാളികളുടെ ആദ്യകുടിയേറ്റത്തിൽ തന്നെ തുടക്കം കുറിച്ച സംഘടനാ രണ്ടാം കുടിയേറ്റത്തോടെ ശക്തി പ്രാപിച്ചു. സംഘടനാ

സ്വിൻഡൺ∙ സ്വിൻഡണിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ സംഘടനയാണു വിൽഷെയർ മലയാളി അസോസിയേഷൻ. 20 വർഷത്തിലധികമായി വിജയകരമായി പ്രവർത്തിക്കുന്ന സംഘടന യുകെയിൽ റജിസ്റ്റേഡ് ചാരിറ്റിയുമാണ്. മലയാളികളുടെ ആദ്യകുടിയേറ്റത്തിൽ തന്നെ തുടക്കം കുറിച്ച സംഘടനാ രണ്ടാം കുടിയേറ്റത്തോടെ ശക്തി പ്രാപിച്ചു. സംഘടനാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിൻഡൺ∙ സ്വിൻഡണിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ സംഘടനയാണു വിൽഷെയർ മലയാളി അസോസിയേഷൻ. 20 വർഷത്തിലധികമായി വിജയകരമായി പ്രവർത്തിക്കുന്ന സംഘടന യുകെയിൽ റജിസ്റ്റേഡ് ചാരിറ്റിയുമാണ്. മലയാളികളുടെ ആദ്യകുടിയേറ്റത്തിൽ തന്നെ തുടക്കം കുറിച്ച സംഘടനാ രണ്ടാം കുടിയേറ്റത്തോടെ ശക്തി പ്രാപിച്ചു. സംഘടനാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിൻഡൺ∙ സ്വിൻഡണിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ സംഘടനയാണു വിൽഷെയർ മലയാളി അസോസിയേഷൻ. 20 വർഷത്തിലധികമായി വിജയകരമായി പ്രവർത്തിക്കുന്ന സംഘടന യുകെയിൽ റജിസ്റ്റേഡ് ചാരിറ്റിയുമാണ്. മലയാളികളുടെ ആദ്യകുടിയേറ്റത്തിൽ തന്നെ തുടക്കം കുറിച്ച സംഘടനാ രണ്ടാം കുടിയേറ്റത്തോടെ ശക്തി പ്രാപിച്ചു. സംഘടനാ മികവിലും കലാകായിക രംഗത്തും നിരവധി പ്രതിഭകളെ വളർത്തിയെടുക്കുവാനും സ്വിൻഡണിൽ മാത്രമല്ല യുകെയിൽ എമ്പാടും തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുവാൻ സാധിച്ചു എന്നതാണ് സംഘടനയുടെ മികവ്.

യുക്മയുടെ ആദ്യകാല അംഗങ്ങളിൽ ഒന്നായ വിൽഷെയർ മലയാളി അസോസിയേഷൻ, 2022ൽ നടന്ന 12-ാം ദേശീയ കലാമേളയിൽ മറ്റ് 114 അസോസിയേഷനുകളെ പിന്തള്ളി വിൽഷെയർ മലയാളി അസോസിയേഷൻ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിരുന്നു. യുകെയിലേക്കുള്ള മലയാളികളുടെ മൂന്നാം കുടിയേറ്റത്തോടെ അംഗസംഘ്യയിൽ വലിയ വർധന ഉണ്ടായതും സംഘടനയുടെ പ്രവർത്തനത്തിലും പ്രതിഫലിക്കുവാൻ തുടങ്ങി. കോവിടിൽ നിന്നും മുക്തി നേടി വീണ്ടും ഊർജ്ജസ്വലമായി പ്രവർത്തനം ആരംഭിച്ച സംഘടനാ 2022 -ൽ തന്നെ നവാഗതർക്ക് സ്വാഗതമേകി വസന്തരാഗം പരിപാടിയും വിപുലമായ ഓണാഘോഷവും സംഘടിപ്പിച്ചിരുന്നു.

ADVERTISEMENT

യുകെയിൽ ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ റോയി സ്റ്റീഫൻ കുന്നേലിന്റെ നേതൃത്വത്തിൽ പതിമൂന്ന് അംഗ കമ്മിറ്റിയാണ് ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ പിറവിത്തിരുനാളിന്റെ ദൃശ്യാവിഷ്കാരത്തോടെ തുടങ്ങിയ കലാപരിപാടികൾ മൂന്നു മണിക്കൂറിലധികമുണ്ടായിരുന്നു. എല്ലാ കമ്മറ്റി അംഗങ്ങളും ചേർന്നു ദീപം തെളിച്ച് തുടക്കം കുറിച്ച പരിപാടികളിൽ റോയി സ്റ്റീഫൻ ക്രിസ്മസ് സന്ദേശം നൽകി.  

കലുഷിതമായ ആധുനിക ലോകത്തിൽ സാമൂഹിക സംഘടനകൾ ജാതിമതഭേദമന്യേ എല്ലാ വ്യക്തികളെയും ചേർത്തു നിറുത്തുന്ന ഉപകരണമാകണമെന്നും വിൽഷെയർ മലയാളി അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ അതിനുള്ള മാതൃകയായിരുന്നു എന്നും  അദ്ദേഹം വിശദീകരിച്ചു.  മലയാളി സംഘടനകൾ മലയാളികളുടെ സംസ്കാരം  സംരക്ഷിക്കുന്നതിനൊപ്പം മാതൃ ഭാഷയുടെ കാവലാളായും വർത്തിക്കുന്നുണ്ട് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ADVERTISEMENT

മുഖ്യാതിഥിയായെത്തിയ സൗത്ത് സ്വിൻഡൻ എംപിയും മുൻ  മന്ത്രിയുമായ സാർ റോബർട്ട് ബാക്‌ലാൻഡ് തന്റെ പ്രഭാഷണത്തിൽ മലയാളികളുടെ കുടിയേറ്റത്തെ സ്വാഗതം ചെയ്തു. അഭ്യസ്തവിദ്യരും നൈപുണ്യവുമുള്ള  വ്യക്തികൾ എത്തുന്നതോടെ യുകെയുടെ സമ്പത്ത് വ്യവസ്ഥിതികൾ അധിക കരുത്തു പ്രാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളി മാലാഖമാർ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി മാറിയിരിക്കുന്നതിലും അദ്ദേഹത്തിന് അഭിമാനമുണ്ടെന്നും തുറന്നു പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്ന ആഗോള സംസ്കാരം പേറുന്ന മലയാളികൾ ഉൾപ്പെടുന്ന ഭാരത ജനത ലോകത്തിനും മറ്റു  വിശ്വപൗരന്മാർക്കും മാതൃകയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംഗങ്ങൾക്കായി സംഘടിപ്പിച്ച നടന്ന പ്രഥമ കരോൾ ഗാന മത്സരത്തിൽ വിജയികളായവർക്കും. അംഗങ്ങളുടെ കുടുംബങ്ങളിൽ ഒരുക്കിയ  പുൽക്കൂട്ട് മത്സരത്തിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

ADVERTISEMENT

ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ പ്രോഗ്രാം കോ ഓർഡിനേറ്റർസായി പ്രവർത്തിച്ചവർ ഡബ്യുഎംഎയുടെ മുൻ പ്രസിഡന്റായ ജിജി വിക്ടർ, സബീന ബിജു, ഗീതു അശോകൻ,  സൗമ്യ ജിനേഷ് ആയിരിന്നു. എല്ലാ കലാപരിപാടികളും അംഗങ്ങൾക്ക് ആസ്വാദ്യജനകവും ലോകോത്തര ഗുണമേന്മയുള്ളതും കുടുംബസമേതം ആസ്വദിക്കാൻ പോന്നതുമായപ്പോൾ എല്ലാ അംഗങ്ങളുടെയും മനസ്സ് നിറഞ്ഞു. കലാപരിപാടികൾ  അവതരിപ്പിച്ച എല്ലാ അംഗങ്ങളെയും കാണികൾക്കായി അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അവതാരകരായ ബിൻസി വിക്ടറും ആൽബി ജോമി അവരോടൊപ്പം പ്രവർത്തിച്ച മറ്റെല്ലാവരും കാണികളുടെ കയ്യടി നേടി. 

വൈവിധ്യമാർന്ന കുടുംബ ജീവിത പശ്ചാത്തലങ്ങളെ ഹാസ്യരൂപേന അവതരിപ്പിച്ച കപ്പിൾ ഡാൻസ് ഏറെ ആസ്വാദ്യകരമായിരിന്നു. പങ്കെടുത്ത എല്ലാ കപ്പിൾസിനേയും അനുമോദിച്ചു കൊണ്ടു കാണികൾ ഇരിപ്പിടങ്ങളിൽ നിന്നും എണീറ്റ് നിന്നു കരഘോഷം മുഴക്കി.

https://www.youtube.com/watch?v=01s6TEgVOnY

https://www.youtube.com/watch?v=xtB7xiZWXKY

https://www.youtube.com/watch?v=EadnFjxNE6E