ജർമനിയിൽ 12കാരിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി; കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി കുറയ്ക്കണമെന്ന് ആവശ്യം
സൂറിക് ∙ കുട്ടികുറ്റവാളികളുടെ സംരക്ഷിത പ്രായപരിധി 14 ൽ നിന്നും കുറയ്ക്കണമെന്ന ആവശ്യം ജർമനിയിൽ ശക്തമാകുന്നു. ഇതിനായുള്ള ഓൺലൈൻ പെറ്റിഷനിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അനേകംപേരാണ് പങ്കാളികളായത്. 12 വയസ്സുള്ള സ്‌കൂൾ വിദ്യാർഥിനിയെ, സഹപാഠികളായ രണ്ടു വിദ്യാർഥിനികൾ (ഇരുവർക്കും 12,13 വയസ് പ്രായം) കൊലപ്പെടുത്തിയ

സൂറിക് ∙ കുട്ടികുറ്റവാളികളുടെ സംരക്ഷിത പ്രായപരിധി 14 ൽ നിന്നും കുറയ്ക്കണമെന്ന ആവശ്യം ജർമനിയിൽ ശക്തമാകുന്നു. ഇതിനായുള്ള ഓൺലൈൻ പെറ്റിഷനിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അനേകംപേരാണ് പങ്കാളികളായത്. 12 വയസ്സുള്ള സ്‌കൂൾ വിദ്യാർഥിനിയെ, സഹപാഠികളായ രണ്ടു വിദ്യാർഥിനികൾ (ഇരുവർക്കും 12,13 വയസ് പ്രായം) കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായുള്ള നീക്കം. 30 കുത്തുകൾ കുത്തി ക്രൂരമായ കൊലപാതകമാണ് നടത്തിയതെങ്കിലും നിലവിലുള്ള നിയമത്തിന്റെ പരിരക്ഷയിൽ ഇരുവരും യാതൊരുവിധ ശിക്ഷാനടപടികൾക്കും വിധേയരല്ല.
Read Also: മരപ്പണിക്കാർക്കും തേപ്പുപണിക്കാർക്കും സ്വാഗതം; കൈനിറയെ അവസരവുമായി ബ്രിട്ടൻ
നോർഡ്റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തെ ഫ്രോയെഡെൻ ബർഗിലായിരുന്നു 12കാരി ലൂയിസെയുടെ കൊലപാതകം. ലൂയിസെയുടെ അതേ ക്ലാസിലെ സഹപാഠികളും, അടുത്ത സുഹൃത്തുക്കളുമായിരുന്ന വിദ്യാർഥിനികളായിരുന്നു ഇതിനു പിന്നിൽ. വാരാന്ത്യത്തിൽ വീട്ടുകാരുടെ സമ്മതത്തോടെ 13 വയസ്സുകാരിയുടെ വീട്ടിലാണ് ലൂയിസെ അന്തിയുറങ്ങിയത്.
അടുത്ത ദിവസം ഇവരോടൊപ്പം12 കാരിയും ചേരുകയും, വീടിനടുത്തുള്ള കാട്ടിലേക്ക് മൂവരും ഒരുമിച്ചുപോവുകയുമായിരുന്നു. ഇവിടെവെച്ചാണ് സഹപാഠികളാൽ ലൂയിസെ കൊല്ലപ്പെടുന്നത്. ലൂയിസെയുടെ വീട്ടിൽ വിളിച്ചു തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതിരിച്ചുവിടാനും ഇവർ ശ്രമിച്ചതായി പൊലീസ് പറയുന്നു. സഹപാഠിനികൾക്കിടയിലുണ്ടായ നിസാര തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
English Summary: Two children suspected of killing 12-year-old girl in Germany