ഇന്‍ഫന്റിനോ വീണ്ടും ഫിഫ പ്രസിഡന്റ്
സൂറിക് ∙ ഫിഫ പ്രസിഡന്റായി ജിയാനി ഇൻഫന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരഘോഷത്തോടെയാണ് 52–കാരന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ സജീവമായി പിന്തുണയ്ക്കില്ലെന്ന് ഡിഎഫ്ബി പ്രഖ്യാപിച്ചിരുന്നു. മറ്റു

സൂറിക് ∙ ഫിഫ പ്രസിഡന്റായി ജിയാനി ഇൻഫന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരഘോഷത്തോടെയാണ് 52–കാരന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ സജീവമായി പിന്തുണയ്ക്കില്ലെന്ന് ഡിഎഫ്ബി പ്രഖ്യാപിച്ചിരുന്നു. മറ്റു അസോസിയേഷനുകളും അതൃപ്തിയിലാണ്. സ്വീഡിഷ്, നോര്‍വീജിയന്‍ അസോസിയേഷനുകളെപ്പോലെ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും ഇദ്ദേഹത്തെ പിന്തുണച്ചില്ലെങ്കിലും മൂന്നാം തവണയും പ്രസിഡന്റായി.
മുന്‍പ്രസിഡന്റ് സെപ് ജോസഫ് ബ്ലാറ്ററിനെതിരെ നടന്ന അഴിമതിയാരോപണത്തെ തുടര്‍ന്ന് ബ്ലാറ്റര്‍ രാജിവെയ്ക്കുകയും തുടര്‍ന്ന് 2016 ലാണ് ഇന്‍ഫന്റിനോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഫിഫയുടെ 211 ദേശീയ അസോസിയേഷനുകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ ഇന്‍ഫന്റിനോയ്ക്ക് ഉണ്ടായിരുന്നു. 2027 വരെയാണ് കാലാവധി.
സാമ്പത്തിക വിജയത്തെ ഇന്‍ഫന്റിനോ പ്രശംസിച്ചു
2016–ന്റെ തുടക്കത്തില്‍ ജോസഫ് ബ്ലാറ്ററുടെ ചുമതല ഇന്‍ഫാന്റിനോ ഏറ്റെടുത്തതിനുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോക അസോസിയേഷന്‍ മികച്ച സാമ്പത്തിക വിജയം നേടിയിട്ടുണ്ട്. ‘ഫിഫയുടെ പണം നിങ്ങളുടെ പണമാണ്’ ഇന്‍ഫന്റിനോ കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അദ്ദേഹം സ്വന്തം ഗുണങ്ങളെ എടുത്തു പറയുകയും ചെയ്തു.
2026 ഓടെ കുറഞ്ഞത് പതിനൊന്ന് ബില്യണ്‍ യുഎസ് ഡോളറെങ്കിലും വരുമാനം പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം പണവും അസോസിയേഷനുകള്‍ക്ക് കൈമാറും. ലാഭവിഹിതം ഏഴിരട്ടിയായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിയാനി ഇന്‍ഫന്റിനോ, ഫിഫ പ്രസിഡന്റ്
തന്റെ മുന്‍ഗാമിയായ ബ്ലാറ്ററിനെപ്പോലെ സ്വിസ് വലൈസില്‍ ജനിച്ചയാളാണ്. ഇന്‍ഫന്റിനോ ഫിഫയിലേക്ക് മാറുന്നതിന് മുൻപ് യൂറോപ്യന്‍ ഫുട്ബോള്‍ യൂണിയന്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ബ്ലാറ്ററെ മാറ്റിയ ശേഷം, 2019 ല്‍ അദ്ദേഹം ആദ്യത്തെ മുഴുവന്‍ ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഫിഫ കാര്യങ്ങളും പൊരുത്തക്കേടുകളും
ജർമനിയിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും സ്വിസ് വളരെ വിവാദപരമാണ്. എന്നാല്‍, ഇതൊക്കെ ഫിഫ പ്രസിഡന്റിന്റെ പ്രതിച്ഛായ രൂപപ്പെടുത്തി. സ്വിറ്റ്സര്‍ലന്‍ഡില്‍, രണ്ടു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇന്‍ഫന്റിനോയ്ക്കെതിരായ അതാര്യമായ ജുഡീഷ്യല്‍ അഫയറെക്കുറിച്ച് അന്വേഷിക്കുന്നു. അദ്ദേഹം എല്ലാ ആരോപണങ്ങളും നിരസിക്കുന്നു. എല്ലാം മെച്ചപ്പെടും, അധികാരമേറ്റപ്പോള്‍ ജിയാനി ഇന്‍ഫന്റിനോ വാഗ്ദാനം ചെയ്തു.
2027 ലോകകപ്പ് മുതല്‍ തുല്യ വേതനം
സ്ത്രീകള്‍ക്ക് ബോണസ് തുല്യമാക്കാന്‍ ഫിഫ ആഗ്രഹിക്കുന്നുണ്ട്. വനിതാ ഫുട്ബോള്‍ കളിക്കാര്‍ക്ക് അവരുടെ ലോകകപ്പില്‍ അവരുടെ പുരുഷ സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബോണസാണ് ലഭിക്കുന്നത്. 2027ഓടെ അത് മാറ്റാനാണ് ഫിഫ ആഗ്രഹിക്കുന്നത്.