‘നിങ്ങൾക്കു സന്തോഷിക്കണോ, എങ്കില്‍ മറ്റുള്ളവരെയും സന്തോഷിപ്പിക്കൂ...’ എന്നാണ് മാർക്ക് ട്വയ്ൻ പറഞ്ഞിരിക്കുന്നത്. അങ്ങനെ സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവിയിൽ വർഷങ്ങളായി സന്തോഷത്തോടെയിരിക്കുന്ന ഒരു കൂട്ടരുണ്ട്–ഫിൻലൻഡുകാർ. കഴിഞ്ഞ ആറുവർഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന നേട്ടം ഫിൻലൻഡിന്റെ കൈകളിൽ ഭദ്രമാണ്. എങ്ങനെ സന്തോഷം കണ്ടെത്താം? സന്തോഷത്തിനായി എന്തൊക്കെ ചെയ്യണം? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരമുണ്ട് ഫിൻലന്‍ഡുകാരുടെ കയ്യിൽ. അതെങ്ങനെയാണ് ഫിൻലൻഡുകാർക്ക് ഇത്രയേറെ സന്തോഷം വന്നത്? അതിന് സർക്കാരിനും ജനങ്ങള്‍ക്കും ഒരു പോലെ പങ്കുണ്ട്. ജനത്തിനു വേണ്ടതെല്ലാം സർക്കാർ നൽകുന്നു– അതില്‍ സുരക്ഷിതത്വ ബോധമുണ്ട്, ശുദ്ധവായുവും കുടിവെള്ളവും പാർപ്പിടവുമുണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമുണ്ട്. ഒപ്പം അഴിമതിയില്ലാത്ത ഭരണവും. ഇതെല്ലാം ചേരുന്നതോടെ ലോക സന്തോഷ സൂചികയിൽ വീണ്ടും വീണ്ടും ഒന്നാമതായി തുടരുകയാണ് ഫിന്‍ലൻഡ്. എന്തുകൊണ്ടാണ് ഫിൻലന്‍ഡുകാർക്ക് ഇത്രയേറെ സന്തോഷമെന്ന ചോദ്യത്തിനുള്ള ഉത്തരം അവിടെത്തന്നെയുള്ള ഫ്രാങ്ക് മാർട്ടല എന്ന മനഃശാസ്ത്രജ്ഞ തേടിയിരുന്നു. അവരുടെ പഠനങ്ങളിലെ കണ്ടെത്തൽ പ്രകാരം മൂന്നു ദുശ്ശീലങ്ങളിൽനിന്ന് മുക്തമാണ് ഫിൻലൻഡ് ജനത. അത് അവരുടെ സന്തോഷത്തെ കൂടുതൽ വർധിപ്പിക്കുന്നു. എന്താണ് ആ മൂന്നു കാര്യങ്ങൾ? ഒപ്പം സന്തോഷത്തിന്റെ വഴിയിലൂടെ ഫിൻലൻഡ് യാത്ര ചെയ്യുന്നത് എങ്ങനെയാണെന്നും പരിശോധിക്കാം. ഫിൻലൻഡിൽനിന്ന് നവമി ഷാജഹാൻ എഴുതുന്നു. ഒരുപക്ഷേ ഫിൻലൻഡിന്റെ ഈ സന്തോഷ സൂത്രവാക്യങ്ങൾ ഏതു രാജ്യക്കാർക്കും ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്നതേയുള്ളൂ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

സന്തോഷത്തിന്റെ പിരമിഡ് 

ADVERTISEMENT

ഏബ്രഹാം മാസ്‌ലോ എന്ന അമേരിക്കൻ മനഃശാസ്ത്രഞ്ജന്‍ 1943ലെ പ്രബന്ധത്തിലാണ് പ്രസിദ്ധമായ ‘സന്തോഷത്തിന്റെ പിരമിഡ്’ എന്ന ആശയം അവതരിപ്പിച്ചത്. മനുഷ്യന് ആനന്ദത്തിന്റെ ഉന്നത തലങ്ങളിലെത്താൻ എന്തൊക്കെ കാര്യങ്ങൾ നിറവേറ്റണമെന്ന് അതിൽ വിശദീകരിക്കുന്നുണ്ട്. പിരമിഡ് ആകൃതിയിലുള്ള ആശയങ്ങളുടെ ആവിഷ്കാരമാണിത്. ശുദ്ധവായു, ഭക്ഷണം, ജലം, പാർപ്പിടം, വസ്ത്രം, ഉറക്കം എന്നീ ജീവശാസ്ത്രപരമായ അടിസ്ഥാന ഘടകങ്ങളാണ് ഇതിലെ ആദ്യത്തെയും പ്രാധാന്യമേറിയതും. ഇവ നിറവേറ്റിയില്ലെങ്കിൽ ഈ പിരമിഡിന്റെ ഉയരങ്ങളിലുള്ള മറ്റെന്ത് ആവശ്യങ്ങളും അപ്രസക്തമാകുന്നു. 

സുരക്ഷിതത്വം, വൈകാരിക സുരക്ഷ, സാമ്പത്തിക ഭദ്രത (തൊഴിൽ, സാമൂഹിക ക്ഷേമം), ക്രമസമാധാനം, ഭയത്തിൽനിന്നുമുള്ള മോചനം, സാമൂഹിക സ്ഥിരത, ആരോഗ്യസംരക്ഷണം, അത്യാഹിതങ്ങളിൽനിന്നുള്ള സംരക്ഷണം എന്നിവ രണ്ടാമത്തെ നിരയില്‍പ്പെടും. മാസ്‌ലോയുടെ സിദ്ധാന്തത്തിലെന്ന പോലെ, മാനവികതയുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകങ്ങൾ ഊട്ടിയുറപ്പിക്കപ്പെട്ട ഒരു സമൂഹമാണ് ഫിൻലൻഡിലേത്. ആളോഹരി വരുമാനം, സാമൂഹിക സുരക്ഷ, പ്രതീക്ഷിത ജീവിതദൈര്‍ഘ്യം, സമൂഹത്തിൽ നടമാടുന്ന അഴിമതി, തീരുമാനങ്ങൾ എടുക്കുവാനുള്ള ജനതയുടെ സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകരാജ്യങ്ങളുടെ സന്തോഷ സൂചിക അളക്കുന്നത്. പൊതുവെ സമാന ജീവിത സാഹചര്യങ്ങളാണ് മറ്റു നോർഡിക് രാജ്യങ്ങളിലുമുള്ളത്. ആദ്യ 10 സ്ഥാനങ്ങളിൽ  മിക്ക നോർഡിക് രാജ്യങ്ങളും നേരിയ പോയിന്റ് വ്യത്യാസത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

സ്വർഗതുല്യമായ നാടോ?

ഫിൻലൻഡ് എന്നാൽ സ്വര്‍ഗതുല്യമായ നാടൊന്നുമല്ല. ഇവിടെ ജനങ്ങൾ സദാ പൊട്ടിച്ചിരിക്കുകയുമല്ല. കേരളത്തിന്റെ എട്ടിരട്ടി വലിപ്പമുണ്ട് രാജ്യത്തിന്. എന്നാൽ കേരളത്തിന്റെ ആറിലൊന്നുമാത്രം ജനസംഖ്യയേ ഉള്ളു. കഠിനമായ ശൈത്യത്തിലൂടെയും സൂര്യോദയം കാണാത്ത പോളാർ രാത്രികളിലൂടെയും കടന്നു പോകുന്നവരാണിവർ. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മൂന്നു മാസക്കാലം സൂര്യപ്രകാശമേൽക്കില്ല. തീവ്രമായ കാലാവസ്ഥകളിലെ ജീവിതം കഠിനമാണ്. തദ്ദേശീയരേക്കാൾ, വ്യത്യസ്ത കാലാവസ്ഥകളിൽ വളര്‍ന്ന വിദേശികൾക്ക് ഇത് അതികഠിനമാണ്. ഇരുട്ടിലും തണുപ്പിലും വിഷാദരോഗങ്ങളിൽ അകപ്പെടുന്നവരും കുറവല്ല. 

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.
ADVERTISEMENT

എവിടെയും ഫിന്നിഷ് ഭാഷയുടെ അതിപ്രസരമാണ്. ഭാഗികമായി ഐടി മേഖലയൊഴിച്ച് ഒട്ടുമിക്ക തൊഴിൽ മേഖലയിലും ഭാഷാ നൈപുണ്യം അനിവാര്യം. യുവജനങ്ങളുടെ അമിതമായ ലഹരിയുടെ ഉപയോഗത്തിൽ ആശങ്കയുള്ള നാടുമാണിത്. ദാമ്പത്യ ജീവിതത്തിൽ വിടപറയലുകൾ ധാരാളമുള്ള നാട്. പ്രായപൂർത്തിയായ മക്കൾ വീടുവിട്ടിറങ്ങുന്ന നാട്. ഈ അന്തർമുഖികളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുക അനായാസമല്ല. പ്രത്യേകിച്ചും വിദേശികൾക്ക്. സൗഹൃദങ്ങൾ നേടണമെങ്കിൽ മുന്‍വിധികളില്ലാതെയുള്ള സമീപനം അനിവാര്യം. എന്നാൽ വർഷങ്ങൾകൊണ്ടു കെട്ടിപ്പടുക്കുന്ന സൗഹൃദം എക്കാലവും സുദൃഢമായിരിക്കും.

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

സന്തോഷ സൂത്രവാക്യം

എല്ലാവരെയും പ്രീതിപ്പെടുത്താതെ അവനവന്റെ ഇഷ്ടവഴികൾ പിന്തുടരുന്നവരാണിവർ. സ്വജീവിതങ്ങളിൽ വ്യാപൃതരായവർ. ഏകദേശം 18 വയസ്സു മുതൽ പണിയെടുത്തു ജീവിക്കുന്ന സമൂഹം. വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗം. അധിക വേതനത്തിൽ ഉപരിയായി തങ്ങൾക്ക് സംതൃപ്തി തരുന്ന തൊഴിലുകൾ തിരഞ്ഞെടുക്കുന്നവർ. വ്യക്തിജീവിതത്തിനും ഇടംവലം നോക്കാതെ തങ്ങളുടെ ഇഷ്ട വിനോദങ്ങൾക്കും സമയം കണ്ടെത്തുന്നവർ. വ്യായാമപ്രിയർ. മദ്യവും കാപ്പിയും ആസ്വദിച്ചു കുടിക്കുന്നവർ. 

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

പൊതുമേഖലയില്‍ കുട്ടികള്‍ക്ക് സൗജന്യമായ ആരോഗ്യപരിചരണവും, വിദ്യാഭ്യാസവും ലഭിക്കും. ഒരു കുഞ്ഞിന്റെ ജനനം മുതൽ തൊഴിൽ ലഭിക്കുന്നതുവരെ സർക്കാർ നൽകുന്ന സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ. തദ്ദേശീയരെപോലെ വിദേശികൾക്കും സാമൂഹികപരിരക്ഷ, വിദേശികളെ സ്വീകരിക്കുമ്പോഴും സ്വന്തം നാടിന്റെ സ്വത്വത്തിൽ അഭിമാനിക്കുന്നവർ. അധിക നികുതി അടച്ചാലും അവ സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന ഭരണകർത്താക്കൾ. അഴിമതിരഹിതവും സുതാര്യവുമായ ഭരണം. പൊലീസിലും കോടതിയിലും സർക്കാരിലുമുള്ള ജനങ്ങളുടെ വിശ്വാസം. 

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.
ADVERTISEMENT

മത, ജാതി വേർതിരിവുകളുമില്ലാത്ത പരിഷ്കൃത സമൂഹം. സ്ത്രീ പുരുഷ സമത്വം. മഴവിൽ ദമ്പതികളുടെ പുത്രി പ്രധാനമന്ത്രിയായ രാജ്യം. മന്ത്രിസഭയിൽ ഏറിയ പങ്കും വനിതാ മന്ത്രിമാർ. രാജ്യത്തെ പ്രധാനപ്പെട്ട പാർട്ടികളുടെ നേതാക്കൾ വനിതകൾ. ആഡംബരങ്ങളും ആർഭാടങ്ങളുമില്ലാത്തവർ. വേണ്ടപ്പെട്ടവർ മാത്രമടങ്ങിയ വിവാഹചടങ്ങുകൾ. ജീവിത പങ്കാളിയും തൊഴിൽ മേഖലയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള യുവജനം. സ്വന്തമായി സമ്പാദിച്ച പണം വിവാഹത്തിനും  വീടിനുമൊക്കെ ചെലവഴിക്കുന്ന ജനത. തങ്ങളുടെ സമ്പാദ്യവും ഇഷ്ടങ്ങളും ആയുസ്സു മുഴുവൻ മക്കൾക്കു വേണ്ടി മാറ്റിവയ്ക്കാത്ത മാതാപിതാക്കൾ.

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

ഇതാണ് ആ 3 ദുശ്ശീലങ്ങൾ

മൂന്നു ദുശ്ശീലങ്ങളിൽനിന്ന് മുക്തമാണ് ഫിൻലൻഡ് ജനതയെന്ന് നേരത്തേ പറഞ്ഞല്ലോ, അതിനെപ്പറ്റിയാണിനി. മദ്യപാനം, പുകവലി തുടങ്ങിയ ‘പരമ്പരാഗത’ ദുശ്ശീലങ്ങളാണ് മനസ്സിലേക്കു വരുന്നതെങ്കില്‍ തൽക്കാലത്തേക്ക് ഒന്നു മാറ്റിപ്പിടിക്കുക, സംഗതി അതൊന്നുമല്ല.

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

1. അയൽക്കാരുമായി താരതമ്യം വേണ്ട 

‘നിങ്ങളുടെ സന്തോഷത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും പൊങ്ങച്ചം കാട്ടുകയുമരുത്’, ഐനോ ലെയ്‌നോയെന്ന ഫിന്നിഷ് കവിയുടെ ‘ലൗലു ഒന്നെസ്റ്റ’ എന്ന കവിതയുടെ ആദ്യ വാക്യമാണിത്. ഈ യാഥാർഥ്യത്തെ ഹൃദയത്തോട് ചേർത്തവരാണ് ഫിൻലൻഡുകാർ. പ്രത്യേകിച്ചും ഭൗതിക വസ്‌തുക്കളുടെയും സമ്പത്തിന്റെയും പ്രത്യക്ഷ പ്രദർശനങ്ങളിൽ. ജനസംഖ്യ കുറഞ്ഞ സമൂഹമായതിനാലാകാം മുൻവിധികളോടെയും മത്സരബുദ്ധിയോടെയും അന്യരിലേക്കു തുറിച്ചുനോക്കാത്തവരാണിവർ.

2. പ്രകൃതിയെ തിരസ്കരിക്കാത്തവർ

ഭവനങ്ങളിൽ ചെടികൾ വളർത്തി, ജീവിതത്തെ ഹരിതമയമാക്കുന്നവരാണിവർ. വർഷംതോറും ജീവനക്കാർക്ക് നാലാഴ്ചത്തെ വേനൽക്കാല അവധിക്ക് അർഹതയുണ്ടിവിടെ. ഈ സമയം വനങ്ങളിലെ വേനൽക്കാല വീടുകളിൽ പ്രകൃതിയുമായി ഇടകലർന്നാണ് ഇവിടത്തുകാർ ജീവിക്കുന്നത്.

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

3. വിശ്വാസം തകർക്കാത്തവർ

ലോകമെമ്പാടുമുള്ള 16 നഗരങ്ങളിൽ 192 പഴ്സുകൾ ഉപേക്ഷിച്ച് ‘നഷ്ടപ്പെട്ട വാലറ്റ്’ (ലോസ്റ്റ് വാലറ്റ്) എന്ന പേരിൽ ഒരു പരീക്ഷണം സംഘടിപ്പിച്ചിരുന്നു ‘റീഡേഴ്സ് ഡൈജസ്റ്റ്’ അടുത്തിടെ. ആ നഗരങ്ങളിലെ പൗരന്മാരുടെ സത്യസന്ധത പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. 50 ഡോളർ വരുന്ന തുകയും ബിസിനസ് കാർഡുകളും ഉടമയുടെ കുടുംബചിത്രവും ഫോൺ നമ്പറുമടക്കമുള്ള പഴ്സുകളാണ് പാർക്കുകളിലും മറ്റും ഉപേക്ഷിച്ചത്. ആ പരീക്ഷണത്തിൽ ഒന്നാമതെത്തിയത് ഫിൻലൻഡിലെ ഹെൽസിങ്കി നഗരമാണ്. ഇവിടെ ഉപേക്ഷിച്ച 12 പണസഞ്ചികളിൽ പതിനൊന്നെണ്ണവും ഉടമയ്ക്ക് തിരികെ ലഭിച്ചു. പരസ്പര വിശ്വാസവും സത്യസന്ധതയും വിലമതിക്കുന്ന സമൂഹം. മുതിർന്നവരുടെ കടുപ്പമേറിയ മേൽനോട്ടമില്ലാതെ കുട്ടികൾക്ക് പലപ്പോഴും സഞ്ചരിക്കാം. ഇത്തരത്തിൽ ജീവിത ശൈലിയുമായി സന്തോഷം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന സമൂഹമാണിത്.

ഫിൻലൻഡിൽ നിന്നും നവമി ഷാജഹാൻ പകർത്തിയ ചിത്രം.

സർക്കാർ നൽകുന്ന സേവനങ്ങളിൽ മതിമറന്നിരിക്കുന്ന ജനത മാത്രമല്ല, സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരുമാണ് ഈ രാജ്യത്തിന്റെ സമ്പത്ത്. പരിസ്ഥിതി സംരക്ഷണ പാഠങ്ങളും മാലിന്യ സംസ്കരണവുമെല്ലാം സമൂഹത്തിൽ പ്രവർത്തികമാക്കുന്നവർ. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞിട്ടു സർക്കാരിനെയും അയൽവാസിയെയും പഴിചാരാത്തവർ. നിയമങ്ങൾ പാലിക്കുന്നവർ. സർക്കാരും പൗരന്മാരും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന ചിട്ടയായ സമൂഹം. ഭൗതിക സുഖങ്ങളിൽ അഭിരമിക്കാതെ പ്രകൃതിയെ അടുത്തറിഞ്ഞ്, വർത്തമാന നിമിഷങ്ങളിൽ, അർഥവത്തും സ്ഥായിയുമായ സന്തോഷം കണ്ടെത്തുന്ന ഒരു പറ്റം സാധാരണ മനുഷ്യർ. പിന്തുടരാം ഇവരുടെ സന്തോഷ സൂത്രവാക്യം– ഫിന്നിഷ് ഭാഷയിൽ പറഞ്ഞാൽ ‘കെൽ ഒന്നി ഓൺ, സെ ഒന്നെൻ കട്കെകോൺ’. നിങ്ങളുടെ സന്തോഷത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും പൊങ്ങച്ചം കാട്ടുകയുമരുതെന്നർഥം.

(ഫിൻലൻഡിൽ ഐടി മേഖലയിൽ പ്രവർത്തിക്കുകയാണ് ലേഖിക)

English Summary: Why is Finland the Happiest Country in the World?