വിദേശത്തുനിന്ന് ഡോളര് നിലയ്ക്കും, പ്രതിസന്ധി വരും; സിംഗപ്പൂരിന്റെ അതേ വികസന സാധ്യത കേരളത്തിലും: ഗൾഫാർ മുഹമ്മദാലി
‘‘ഒരിക്കൽ നായനാർ സാർ ചോദിച്ചു, എന്തുകൊണ്ടാണു നാട്ടിൽ നിക്ഷേപം നടത്താത്തതെന്ന്. താങ്കൾ കൂടെ നിൽക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്താൽ നിക്ഷേപിക്കാമെന്നു പറഞ്ഞു. കൊച്ചിയിൽ ഇന്നു ലെ മെറിഡിയൻ ഉള്ള സ്ഥലം നല്ലൊരു ഹൗസിങ് പ്രോജക്ട് ആസൂത്രണം ചെയ്തു വാങ്ങിയതായിരുന്നു. ഡ്രോയിങ്ങും തയാറായിരുന്നു. അവിടെ 100 കോടി രൂപ മുടക്കി ഫൈവ് സ്റ്റാർ ഹോട്ടലും കൺവൻഷൻ സെന്ററും സ്ഥാപിക്കാൻ നായനാരെ കണ്ട സമയത്തുതന്നെ തീരുമാനിച്ചു. പ്രീമിയർ കേബിൾസും മധുര കോട്സും തൊഴിൽ സമരംകൊണ്ടു പൂട്ടിയ കാലത്തായിരുന്നു അത്. പല സ്ഥാപനങ്ങളും കേരളം വിട്ടുപോകുന്ന കാലം. നായനാർ സാറാണു തറക്കല്ലിട്ടത്. ആ സ്ഥാപനം കൊച്ചി ബൈപാസിലെ വലിയ നിക്ഷേപങ്ങളുടെ തുടക്കമായിരുന്നു. ഇതു കണ്ടു പലരും അവിടേക്കുവന്നു. നായനാർ സഖാവ് വാക്കു പാലിച്ചു. എനിക്കു നോക്കുകൂലിയോ, നടപ്പു കൂലിയോ, കിടപ്പുകൂലിയോ ഒന്നും തടസ്സമായില്ല. ഒരു ദിവസംപോലും ജോലി മുടങ്ങതുമില്ല. അദ്ദേഹത്തിന്റെ അനുമതിയോടെയാണു ഹാളിനു നായനാർ ഹാളെന്നു പേരിട്ടത്. ലെ മെറിഡിയൻ കൺവൻഷൻ സെനന്റർ ബിസിനസ് മാത്രം കണ്ടു നിർമിച്ചതല്ല. അന്നു വലിയൊരു നിക്ഷേപം നടത്തണമെന്നതു കേരളത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്നു തോന്നിയതുകൊണ്ടു ചെയ്തതാണ്...’’– കൊച്ചിയിലെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിന്റെ ഒരു ഹാളിനു ഇ. കെ. നായനാരുടെ പേരാണല്ലോ ഇട്ടത് എന്ന ചോദ്യത്തിന് ഗൾഫാർ പി. മുഹമ്മദാലി നൽകിയ ഉത്തരമായിരുന്നു ഇത്. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗത്തിൽ ഒമാനില്‍ ഉൾപ്പെടെ ഗൾഫാർ ആരംഭിച്ച്, വളർന്നു വലുതായ കഥയാണു പറഞ്ഞത്. ഗൾഫിൽ മാത്രമല്ല, കേരളത്തിലും നിർണായകമായ പല വികസന പ്രവൃത്തികളും ഗൾഫാറിന്റെ നേതൃത്വത്തിൽ നടന്നു. അതിനെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം. ഒപ്പം കേരളത്തിനു മുന്നിലുള്ള വലിയ ടൂറിസം–വികസന സാധ്യതകളെപ്പറ്റിയുള്ള ചിന്തകളും അദ്ദേഹം പങ്കുവയ്ക്കുന്നു. അതിൽ വിഴിഞ്ഞമുണ്ട്, കൊച്ചിൽ ഷിപ്‌യാർഡുണ്ട്, തൊഴിലാളിക്ഷേമമുണ്ട്, ഖത്തറിലെ അൽബെയ്ത് സ്റ്റേഡിയമുണ്ട്, വിദ്യാഭ്യാസത്തിനായി കുട്ടികൾ അന്യരാജ്യങ്ങളിലേക്കു പോകുന്നതിന്റെ ആശങ്കയുണ്ട്... ഇനി അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്; വായിക്കാം, സുദീർഘ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

∙ കേരളത്തിനു പറ്റിയ വ്യവസായമാണു കൺവൻഷൻ ടൂറിസമെന്നു താങ്കൾ പറഞ്ഞിട്ടുണ്ടല്ലോ?
ലെ മെറിഡിയൻ വരുമ്പോൾ ദക്ഷിണേന്ത്യയിൽ രാജ്യാന്തര നിലവാരമുള്ള ഒരു കൺവൻഷൻ സെന്റർ ഇല്ല. നാല് ഇന്റർനാഷണൽ എയർപോർട്ടുള്ള കേരളം പോലൊരു സ്ഥലത്തു തുടങ്ങേണ്ടതു കൺവൻഷൻ ടൂറിസമാണ്. തായ്‌ലൻഡിലും മലേഷ്യയിലുമുള്ളതുപോലെ നിലവാരമുള്ള സ്ഥാപനങ്ങൾ വരണം. മഴയും പച്ചപ്പും കടലും ഹിൽ സ്റ്റേഷൻസുമുള്ള ഇവിടെ ഏതു കാലാവസ്ഥയിലും വലിയ കൺവൻഷനുകൾ നടത്താൻ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആളുകൾ എത്തും. നമ്മുടെ ആയുർവേദവും അതിനു കാരണമാണ്. കേരളത്തിലെ ഡോളർ വരുമാനം വർധിപ്പിക്കുമെന്ന വലിയ ലക്ഷ്യം മുന്നിൽ കണ്ടു സർക്കാർ തന്നെ ഇതിനു സൗകര്യമൊരുക്കണം. അല്ലാതെ ചെറിയ പദ്ധതികളാക്കി ടൂറിസത്തെ മാറ്റരുത്.
ഈ രംഗത്തു നിക്ഷേപിക്കാൻ വരുന്നവർക്കു പ്രശ്നമില്ലാതെ നോക്കേണ്ടതും സർക്കാരിന്റെ ചുമതലയാണ്. ഒരു ദിവസംപോലും നിർമാണം മുടങ്ങാൻ ഇടവരരുത്. നമ്മൾ ഇപ്പോഴും ടൂറിസത്തെ കാണുന്നതു ചെറിയ ചില പദ്ധതികളിലൂടെയാണ്. അതുകൊണ്ടൊന്നും രാജ്യാന്തര നിക്ഷേപമോ ടൂറിസ്റ്റുകളോ വരില്ല. നിക്ഷേപകർക്ക് ഇവിടെ വരാൻ തോന്നുന്ന തരത്തിൽ വലിയ സൗകര്യങ്ങളുണ്ടാകണം. നമ്മുടെ പല നേതാക്കൾക്കും വളരെ പരിമിതമായ ലോക പരിചയവും കാഴ്ചപ്പാടുമാണുള്ളത്. ദുബായ് കണ്ട ശേഷമാണു പലരും നമുക്കില്ലാത്ത സൗകര്യങ്ങൾ എന്താണെന്നു തിരിച്ചറിഞ്ഞത്. ചിന്തിക്കേണ്ടത് അത്രയും വലിയ സ്കെയിലിലാണ്.
∙ കേരളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നില്ല എന്നാണോ?
ചെറായി പോലുള്ളൊരു കടൽത്തീരം നമുക്കുണ്ട്. അതുപോലും ഉപയോഗിക്കാനായിട്ടില്ല. നാം തീരദേശ നിർമാണത്തിനു വിലക്കേർപ്പെടുത്തിയിരിക്കുന്നു. ലോകത്ത് എല്ലായിടത്തും ജലാശയങ്ങളോടു ചേർന്നു നടത്തുന്ന നിർമാണങ്ങളിലൂടെയാണു വലിയ ടൂറിസം പദ്ധതികൾ വന്നത്. നിർമാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ അത്രയും വലുതാണ്. ഭൂമിക്കടിയിലേക്കു പൈൽ അടിച്ചു കയറ്റാൻ ഇപ്പോൾ ഇടിയന്ത്രമല്ലല്ലോ ഉപയോഗിക്കുന്നത്. മാലി, തായ്‌ലൻഡ്, ദുബായ് തുടങ്ങി എല്ലാ സ്ഥലത്തും തീരദേശത്തു നിർമാണം നടത്തിയിട്ടുണ്ട്. പലയിടത്തും കടൽ നികത്തിയിട്ടുണ്ട്. അതെല്ലാം ചെയ്യുന്നതു വലിയ പഠനങ്ങൾക്കു ശേഷമാണ്. ലോകത്തിന്റെ മറ്റു ഭാഗത്തു നടക്കുന്നതു നാം കണ്ടു മനസ്സിലാക്കണം.
600 കിലോമീറ്റർ കടൽത്തീരമുണ്ടായിട്ടും നമുക്കു കടൽ ടൂറിസമില്ല. അതു വികസിച്ചിരുന്നുവെങ്കിൽ ലക്ഷക്കണക്കിന് ആളുകൾക്കു ജീവിതമുണ്ടാകുമായിരുന്നു. അതിൽനിന്നു കിട്ടുന്ന സമ്പത്തുപയോഗിച്ചു കടൽത്തീരത്തെ സംരക്ഷിക്കണം. നിയമമുണ്ട് എന്നു പറഞ്ഞിരുന്നിട്ടു കാര്യമില്ല. കാലത്തിനും സാങ്കേതിക വിദ്യയ്ക്കും അനുസരിച്ചു നിയമങ്ങൾ മാറ്റാനാകണം. കേന്ദ്ര നിയമമാണെങ്കിൽ അതു മാറ്റാനായി ഇടപെടാനുള്ള ശക്തി ഉണ്ടാകണം. കടലിനെ സംരക്ഷിക്കുന്നതു തീരദേശ നിർമാണം തടഞ്ഞിട്ടു മാത്രമാകരുത്. തായ്‍ലൻഡും ഹോങ്കോങ്ങും ഫിജിയുമെല്ലാം വളർന്നതു കടൽ, തീരദേശ ടൂറിസത്തിലൂടെയാണ്. അതിലും വലിയ സാധ്യത കേരളത്തിനുണ്ട്.
∙ ശരിയായ വികസന മാതൃകകൾ നാം കാണുന്നില്ല എന്നാണോ?
നമ്മുടെ തൊട്ടടുത്തുള്ള സിംഗപ്പൂരിലേക്കു നോക്കുക. മലേഷ്യയിൽനിന്നു വേർപിരിഞ്ഞു പോന്നപ്പോൾ ഒന്നും കൈവശമില്ലാത്ത രാജ്യമായിരുന്നു അത്. കടൽത്തീരമാണ് അവരുടെ സമ്പത്ത് എന്നവർ തിരിച്ചറിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച എണ്ണ ശുദ്ധീകരണ ശാല അവർ അവിടെയുണ്ടാക്കി. വലിയ കപ്പൽ നിർമാണ ശാലകളുണ്ടാക്കി. കപ്പലുകൾക്കു വരാവുന്ന വലിയ ഇടത്താവളങ്ങളുണ്ടാക്കി. അതിൽനിന്നു വലിയ സമ്പത്തുണ്ടാക്കി. രാജ്യത്തെ ജനജീവിതം ഉയർന്ന നിലവാരത്തിലെത്തിച്ചു. അതേ സാധ്യതയാണു കേരളത്തിനുമുള്ളത്.
∙ താങ്കൾ ഉദ്ദേശിച്ചതു വിഴിഞ്ഞമാണോ?
അതെ. വിഴിഞ്ഞത്തു വരാൻ പോകുന്ന തുറമുഖത്തിന്റെ സാധ്യതകൾ വലുതാണ്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപം പല വഴിക്കും ആ നാട്ടിലെത്തും. ലോകത്തിലെ ഏറ്റവും സുപ്രധാന കപ്പൽ പാതയുമായി വിഴിഞ്ഞത്തിനും കേരളത്തിനും അടുപ്പമുണ്ട്. അതു ഭൂമിശാസ്ത്രപരമായ അനുഗ്രഹമാണ്. വിഴിഞ്ഞം പൂർണതോതിൽ വികസിച്ചാൽ അതു കേരളത്തിന്റെ വരുമാനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഭൂമിശാസ്ത്രപരമായിത്തന്നെ വിഴിഞ്ഞത്തിന്റെ സാധ്യത വലുതാണ്. രാജ്യാന്തര കപ്പൽ പാതയുടെ നിർണായക ഭാഗവുമായി അതിനു ബന്ധപ്പെടാനാകും. പക്ഷേ വിഴിഞ്ഞം പദ്ധതി എന്നും വിവാദമാണ്. അതു മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ ആരാണു നിക്ഷേപവുമായി എത്തുക?
∙ സമരത്തെയാണോ ഉദ്ദേശിച്ചത്..?
ഞാൻ സമരത്തിന് എതിരല്ല. കുടിയിറക്കപ്പെട്ടവരെ ഗോഡൗണിൽ കൊണ്ടുപോയി താമസിപ്പിച്ചാൽ ആരാണു സഹിക്കുക! ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് അതിലും മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കിയ ശേഷമേ മുന്നോട്ടു കൊണ്ടുപോകാൻ പാടുള്ളായിരുന്നു. ഇപ്പോൾ നടക്കുന്ന ദേശീയ പാത വികസനത്തിനു തങ്ങളുടെ ഭൂമി എടുക്കണേ എന്നാണ് ഓരോരുത്തർക്കും പറയാനുള്ളത്. കാരണം,അത്രയും വലുതാണ് പ്രതിഫലം. അവർക്കതിലൂടെ പുതിയ ജീവിതം കണ്ടെത്താനാകുന്നു. ആ പ്രതിഫലം നൽകുന്നതുകൊണ്ടു സർക്കാരിനും നഷ്ടമില്ല. ടോളിലൂടെ അതു തിരിച്ചു കിട്ടും. അടിസ്ഥാന സൗകര്യം ലോക നിലവാരത്തിലാകാതെ നമുക്കു ലോക നിലവാരത്തിൽ വളരാനാകില്ല.
വിഴിഞ്ഞത്തുനിന്നു കുടിയിറക്കപ്പെട്ടവർക്കു വിശ്വാസം നഷ്ടമായി. അവർക്കു നൽകാമെന്നു പറഞ്ഞ പ്രാഥമിക കാര്യങ്ങൾപോലും നൽകിയില്ല. ആർക്കാണു സ്വന്തം വീടു വിട്ടു വർഷങ്ങളോളം ഗോഡൗണിൽ താമസിക്കാനാകുക! അവർ കിടപ്പാടം വിട്ടുകൊടുത്തത് ഈ നാടിന്റെ വികസനത്തിനു വേണ്ടിയാണ്. എന്തു വില കൊടുത്തും അവരെ സൗകര്യപ്രദമായ സ്ഥലത്തു താമസിപ്പിച്ചു ജീവിത മാർഗം ഉറപ്പാക്കേണ്ടതു നമ്മുടെ നാടിന്റെ കടമയാണ്. അതു ചെയ്യാതെ വികസന പ്രവർത്തനം മാത്രം ചെയ്യുന്നതിൽ കാര്യമില്ല. ഞാനീ പറയുന്നതു രാഷ്ട്രീയമായി കാണരുത്. എന്റെ രാഷ്ട്രീയം നാടിന്റെ നന്മയുടെ രാഷ്ട്രീയം മാത്രമാണ്.
∙ ജീവിത മാർഗം ഇല്ലാതാകുമെന്നാണു സമര രംഗത്തുള്ളവർ പറയുന്നത്...?
വിഴിഞ്ഞം പോർട്ടിനോടു ചേർന്നു മത്സ്യ വ്യവസായത്തിനായി ഹാർബർ ഉണ്ടാക്കണം. മത്സ്യ തൊഴിലാളികൾ എന്നും ഈ മര വള്ളത്തിൽ കടലിൽപോയി കഷ്ടപ്പെടണം എന്നു പറയാനാകുമോ. മരപ്പണി ചെയ്യുന്ന ആളുടെ മകൻ എന്നും ആ ജോലി ചെയ്യണമെന്നു പറയാനാകുമോ? പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ പലരും പല മേഖലകളിലും വിദഗ്ധരായി മാറിയില്ലേ. ഇതു മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും നടക്കണം. ഹാർബർ വരുന്നതോടെ അവർക്കു വലിയ ആധുനിക ബോട്ടുകൾ നൽകണം. ഉൾക്കടലിൽ പോകാനുള്ള സംവിധാനം വേണം. ലോകത്ത് എല്ലായിടത്തും പരമ്പരാഗത മത്സ്യബന്ധന രീതി മാറുകയാണ്. മത്സ്യത്തൊഴിലാളികളെ നാം വളർത്തണം. അവരുടെ കടലിനെക്കുറിച്ചുള്ള അറിവും മത്സ്യബന്ധനത്തിലെ വൈദഗ്ധ്യവും നാം ഉപയോഗപ്പെടുത്തണം.
ഇറ്റലിയിലും മറ്റും പരമ്പരാഗത രീതിയിൽനിന്നു മാറിയ തൊഴിലാളികൾ ലക്ഷാധിപതികളായി മത്സ്യവ്യവസായം നടത്തുന്നു. ചെറിയ വള്ളത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. തൊഴിലാളികൾക്കു വലിയ ബോട്ടുവാങ്ങാനുള്ള സൗകര്യം ഉണ്ടാക്കണം. കേരളത്തിൽ പലയിടത്തായി നല്ല ഹാർബറുകൾ ഉണ്ടാക്കണം. അതോടെ നമ്മുടെ മത്സ്യബന്ധന രംഗത്തിന്റെ മുഖം മാറും. ഞാൻ പറയുന്നതു ചെറിയ ബോട്ടുകളുടെ കാര്യമല്ല, തൊഴിലാളികൾക്കു കൂടി പങ്കാളിത്തമുള്ള വലിയ ആധുനിക ബോട്ടുകൾ ഉണ്ടാകണം. അതിനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. തൊഴിലാളി എന്നും തൊഴിലാളിയായി നിലനിൽക്കണം എന്നു വാശി പിടിക്കരുത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കരുത്ത് വലിയ സമ്പത്താക്കി മറ്റാൻ കഴിയണം. കേരളത്തിന്റെ തീരത്തിന്റെ സാധ്യത നാം തിരിച്ചറിയണം.
∙ കേരളത്തിൽ കൂടുതൽ തുറമുഖങ്ങൾ വേണമെന്നാണോ പറയുന്നത്..?
ഇന്ത്യൻ നേവിയുടെ ഐഎൻഎസ് വിക്രാന്ത് എന്ന എയർക്രാഫ്റ്റ് കാരിയർ നിർമിച്ച സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ഇവിടെയാണ്. പൂർണമായും തദ്ദേശീയമായി നിർമിച്ച യുദ്ധകപ്പലാണിത്. ഇതു കേരളത്തിലെ കടൽത്തീരത്തിന്റെ കൂടി നേട്ടമാണ്. ഇതു നാം ലോകത്തോടു പറയണം. വലിയ കപ്പലുകൾ നിർമിക്കാവുന്ന തീരമാണിതെന്നു തെളിയിച്ചു കഴിഞ്ഞു. ഇതു വച്ചു നാം കൂടുതൽ ഷിപ്പ്‌യാർഡുകൾ ഉണ്ടാക്കണം. എന്നിട്ടു ലോകത്തിന്റെ നാനാ ഭാഗത്തുനിന്ന് ഓർഡറുകൾ എടുക്കണം. മാത്രമല്ല ബേപ്പൂരിനു പരമ്പരാഗത ഉരു നിർമിക്കുന്നതിന്റെ വലിയ പാരമ്പര്യമുണ്ട്. അതും കേരളം മുതലാക്കണം. ലക്ഷ്വറി ഉരു നിർമാണത്തിന്റെ കേന്ദ്രമായി കേരളം മാറണം. കേരളം മാർക്കറ്റ് ചെയ്യപ്പെടേണ്ടതു കപ്പലും യോട്ടുകളും മറ്റു യാനങ്ങളും നിർമിക്കുന്ന സ്ഥലം എന്ന നിലയിലാണ്. എത്രയോ വില കുറച്ച് ഇത് ഇവിടെ നിർമിക്കാനും വിൽക്കാനുമാകും. അത് എത്രയോ ചെറുകിട വ്യവസായങ്ങൾക്കു കരുത്തേകും. സിംഗപ്പുർ എന്ന രാജ്യം സാമ്പത്തികമായി വളർന്നത് ഇത്തരം പോർട്ട് വ്യവസായ സാധ്യതകളിലൂടെയാണ്. നാം നമ്മുടെ കരുത്ത് തിരിച്ചറിയുകയും അതു മുന്നോട്ടു കൊണ്ടുപോകാൻ കാഴ്ചപ്പാടുള്ള നേതൃത്വം ഉണ്ടാകുകയും വേണം.
∙ കാഴ്ചപ്പാടിൽ വലിയ മാറ്റം വരണമെന്നു താങ്കൾ പല സ്ഥലത്തും തുടർച്ചായി പറയുന്നു?
നമ്മുടെ നാട്ടിലെ തേക്കുമരം മുറിച്ചു കടത്തുന്നതു നമ്മൾ തടഞ്ഞില്ലേ. തേക്ക് വലിയ സമ്പത്താണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണതു ചെയ്തത്. ഇപ്പോൾ നമ്മുടെ വലിയ സമ്പത്ത് മനുഷ്യ വിഭവശേഷിയാണ്. തേക്കിനെ ഇവിടെ നിർത്തിയതുപോലെ മനുഷ്യ ശേഷിയെയും ഇവിടെ നിർത്താനാകണം. അതിനുള്ള സാഹചര്യം ഉണ്ടാകണം. വലിയൊരു സ്ഥാപനം ഇവിടെത്തന്നെ ജോലി നൽകാനുണ്ടെങ്കിൽ ആരാണു നാടു വിടുക. നമ്മുടെ മനുഷ്യ വിഭവ ശേഷി സംരക്ഷിക്കാനായില്ലെങ്കിൽ ഈ നാട് ഒന്നുമല്ലാതാകും. വിദേശത്തുനിന്നു വരുന്ന ഡോളർ പതുക്കെപ്പതുക്കെ നിലയ്ക്കും. ഇപ്പോൾ പണം വരുന്നത് ഈ നാടുമായി പഴയ തലമുറയ്ക്കു ബന്ധമുള്ളതുകൊണ്ടാണ്. കാലം മാറിത്തുടങ്ങിയിരിക്കുന്നു. പലരും കുടുംബസമേതം മറ്റു നാടുകളിലേക്കു മാറുകയാണ്. ഇതുണ്ടാക്കാൻ പോകുന്ന പ്രതിസന്ധി ചെറുതാകില്ല. ഇതു വലുതായാൽ പണം വരുന്നതും കുറയും. വിദേശത്തുപോയവർ പണം അയയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
∙ വിദ്യാഭ്യാസ കാര്യത്തിലും താങ്കൾ ഇതുപോലെ പറഞ്ഞിരുന്നു...
കേരളത്തിൽനിന്നു മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്കായി 36,000 കുട്ടികൾ വർഷംതോറും വിദേശത്തേക്കു പോകുന്നു എന്നാണു പറയുന്നത്. അവർ പഠനത്തിനും താമസത്തിനും യാത്രയ്ക്കുമായി ചെലവാക്കുന്നതു കോടിക്കണക്കിനു രൂപയാണ്. ഈ നാട്ടിൽ ചെലവാക്കേണ്ട പണമാണിത്. പലയിടത്തുനിന്നും അധ്വാനിച്ച് ഈ നാട്ടിലെത്തിച്ച പൈസ. മെഡിക്കൽ കോളജുകളുടെ കാര്യത്തിൽ നമ്മുടെ കാഴ്ചപ്പാടു മാറണം. കേരളത്തിൽ 14 ജില്ലാ ആശുപത്രികളുണ്ട്. ഈ 14 ജില്ലാ ആശുപത്രിയും ഉപയോഗപ്പെടുത്തി സ്വകാര്യ, സർക്കാർ നിക്ഷേപത്തോടെ മെഡിക്കൽ കോളജുകൾ തുടങ്ങണം. ഉയർന്ന നിലവാരമുള്ള രാജ്യാന്തര തലത്തിലുള്ള മെഡിക്കൽ കോളജുകൾ ഉണ്ടാക്കണം. അവർക്ക് ഈ ജില്ലാ ആശുപത്രികൾ ഉപയോഗിക്കാനാകണം. അവരുടെ സഹായത്തോടെ ജില്ലാ ആശുപത്രികൾ ആധുനിക സൗകര്യമുള്ള സൂപ്പർ ആശുപത്രികളായി ഉയർത്തണം.
പഠിച്ചു വരുന്ന കുട്ടികളെ കേരളത്തിലെ ഗ്രാമീണ ആരോഗ്യ പ്രവർത്തനത്തിനു കുറച്ചു കാലത്തേക്കെങ്കിലും ഉപയോഗിക്കണം. േകരളം നല്ല മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഹബാക്കി മാറ്റണം. വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരമുള്ള നാടെന്ന നമ്മുടെ സൽപേര് നമുക്ക് ഇതിനായി ഉപയോഗിക്കാനാകണം. സ്വകാര്യ മേഖലയെ എതിർക്കരുത്. നമ്മുടെ കുട്ടികൾ വിദേശത്തുപോയി പണം ചെലവാക്കുന്നതു സ്വകാര്യ മേഖലയിലാണ്. അതു നമ്മുടെ നാടിന്റെ വികസനത്തിനുള്ള പണമായി തിരിച്ചു പിടിക്കാനാകണം. നമ്മുടെ കാഴ്ചപ്പാടു രാജ്യാന്തര തലത്തിലാകണം. അവിടെയുള്ള അതേ വിദ്യാഭ്യാസ സൗകര്യം ഇവിടെയും നൽകണം. വിദ്യാഭ്യാസരംഗത്തു നടക്കുന്ന നിക്ഷേപം ആ നാടിനെ മുഴുവൻ വളർത്തും. അത് ആരു നടത്തിയാലും ഫലം കിട്ടുന്നതു നാടിനാണ്. കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയിലും അടിത്തറ ഉണ്ടാക്കുന്നതിലും ക്രൈസ്തവ മിഷനറിമാർ നൽകിയ സേവനം വലുതാണ്. അവർ സ്വകാര്യ മേഖലയിലായിരുന്നില്ലേ.
∙ ഖത്തറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ കരാറുകാർ ഗൾഫാറായിരുന്നു. ലോകകപ്പിനുവേണ്ടി ഒരു സ്റ്റേഡിയം നിർമിക്കാനായി എന്നതിലെന്തുതോന്നി?
ഈ സ്റ്റേഡിയത്തിന്റെ ചിത്രമാണു ഖത്തർ സർക്കാർ ലോകകപ്പ് ഫുട്ബോളിന്റെ സൂവനീറായി ഇറക്കിയ കറസൻസിൽ അച്ചടിച്ചത്. അത് ആ രാജ്യം ഞങ്ങൾക്കു തന്ന ആദരവും സ്നേഹവുമാണ്. ഇവരുമായെല്ലാം ചേർന്നു നിൽക്കാനായി എന്നതു വലിയ കാര്യവും ഭാഗ്യവുമാണ്. സ്റ്റേഡിയം നിർമാണത്തിൽ പല ഏജൻസികളുമായും ഞങ്ങൾ സഹകരിച്ചു. 8000 കോടി രൂപയുടെ പദ്ധതിയായിരുന്നു അത്. അതിലുമുപരി ഖത്തറിന്റെ അഭിമാന സ്റ്റേഡിയങ്ങളിലൊന്നും. ആയിരക്കണക്കിനാളുകളുടെ അധ്വാനവുമാണത്. അതിന്റെ നല്ല പേരും അവർക്കെല്ലാം അവകാശപ്പെട്ടതാണ്.
(പെട്രോളിയം, സിവിൽ എൻജനീയറിങ്, അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ബാങ്കിങ്, ഊർജം തുടങ്ങിയ മേഖലകളിലെല്ലാമായി കോടികളുടെ നിക്ഷേപമുള്ള ഗൾഫാർ ഗ്രൂപ്പിനു കീഴിൽ ഏറെ സ്ഥാപനങ്ങളുണ്ട്. മിക്ക രാജ്യങ്ങളിലും അതതു മേഖലയിലെ പ്രഗത്ഭരുമായി കൈകോർക്കുക എന്നതാണു ഗൾഫാറിന്റെ രീതി. അതുകൊണ്ടുതന്നെ ഗൾഫാർ ഗ്രൂപ്പിന്റെ മൊത്തം ആസ്തി പ്രത്യേകമായി ലഭ്യമല്ല. അറേബ്യൻ ബിസിനസ് ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ കണക്കു പ്രകാരം 95 കോടി അമേരിക്കൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പി. മുഹമ്മദലിയുടെ മകനും ഗൾഫാർ വൈസ് ചെയർമാനുമായ മുഹിയുദ്ദീൻ മുഹമ്മദ് അലി പറയുന്നൊരു ചിത്രമുണ്ട്. ‘ഉപ്പ ഏതു സൈറ്റിലെത്തിയാലും അവിടെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലവും ടോയ്‌ലറ്റും പോയി നോക്കും. ഇന്നും അതാണു ചെയ്യുന്നത്. അവർക്കു തയാറാക്കുന്ന ഭക്ഷണം കഴിക്കും. അവിടെ ജോലി നന്നായി നടക്കുന്നോ എന്നു തീരുമാനിക്കുന്നത് തൊഴിലാളികൾക്കു നൽകുന്ന ഇത്തരം സൗകര്യങ്ങളാണെന്ന് അദ്ദേഹം പറയാറുണ്ട്. അതു വലിയ ബിസിനസ് പാഠമായി തോന്നിയിട്ടുണ്ട്. നാം സാധാരണ തൊഴിലാളികളുടെ കൂടെ നിൽക്കണമെന്ന് അദ്ദേഹം പലപ്പോഴും ഓർമിപ്പിച്ചിട്ടുണ്ട്.’)
∙ മാലദ്വീപിൽ ഗൾഫാർ ഗ്രൂപ്പിലെ എംഫാർ എന്ന കമ്പനി റിസോർട്ട് നിർമാണ രംഗത്തു നടത്തിയത് 1000 കോടിയുടെ നിക്ഷേപമാണ്. ടൂറിസം, ഹോട്ടൽ രംഗത്ത് ഇത്രയും വലിയ നിക്ഷേപം നടത്താൻ കാരണമെന്താണ്.
എന്റെ മനസ്സ് പ്രയാസപ്പെടുമ്പോൾ ഞാൻ മാലദ്വീപിൽ പോകാറുണ്ടായിരുന്നു. അത് വളരെ ശാന്തവും നമ്മളെ ശാന്തരാക്കുന്നതുമായ സ്ഥലമാണ്. 1995ലാണ് ആദ്യമായി പോകുന്നത്. 2012ൽ നോർത്ത് മാലി അറ്റോളിൽ ഒരു ദ്വീപുവാങ്ങി. 2016ൽ നിർമാണം തുടങ്ങി. കഴിഞ്ഞ വർഷം പൂർത്തിയാക്കി. കുട വിതിലിങ്കി എന്ന റിസോർട്ടിൽ 1000 കോടി രൂപയുടെ നിക്ഷേപമാണു നടത്തിയത്. മറ്റൊരു ദ്വീപുകൂടി വികസിപ്പിക്കുന്നുണ്ട്. വൈകാതെ നിർമാണം തുടങ്ങാനാകുമെന്നു കരുതുന്നു. ബിസിനസ് സാധ്യതതന്നെയാണ് അവിടെ നിക്ഷേപം നടത്താൻ കാരണം.
∙ 50 വർഷത്തെ കഠിനാധ്വാനംകൊണ്ടാണ് ഗൾഫാർ എന്ന വലിയ സ്ഥാപനം പണിതുയർത്തിയത്. വിശ്രമിക്കാൻ തോന്നുന്നുണ്ടോ?
ഏതു സ്ഥാപനത്തിലായാലും വിശ്രമിക്കാൻ തുടങ്ങുന്ന ദിവസം നിങ്ങൾ ഒന്നുമല്ലാതാകും. അന്നു മുതൽ രോഗങ്ങളും പ്രശ്നങ്ങളും നിങ്ങളെ അന്വേഷിച്ചുവരും. ഓരോരുത്തരും അവനവനു പറ്റുന്ന രംഗത്തു തളരുന്നതുവരെ പ്രവർത്തിക്കണം. ഗൾഫാർ തുടങ്ങിയതു ഞാനാണ്. എന്നാൽ ഞാനില്ലാതാകുന്ന നിമിഷം ബാക്കിയാകുന്നതു ഞാൻ നയിച്ചതിലും നല്ല ഗൾഫാറാകും എന്നെനിക്കുറപ്പാണ്. ഇതുണ്ടാക്കിയതു ഞാൻ തനിച്ചല്ല, എത്രയോ പേർ ചേർന്നാണ്. ഞാൻ പോയാലും അവരിൽ എത്രയോ പേർ ബാക്കിയുണ്ടാകും. പുതിയ ആളുകൾ അതിനെ മുന്നോട്ടു നയിക്കും.
പി. മുഹമ്മാദാലി അദ്ദേഹം പണിതുയർത്തിയ ലെ മെറിഡിയൻ ഹോട്ടലിന്റെ വരാന്തയിലൂടെ നടക്കുകയാണ്. ഒരു പോളി ടെക്നിക് ഡിപ്ലോമയും ചങ്കൂറ്റവുമായി ഗൾഫിലെത്തി അമേരിക്കയിലെയും യൂറോപ്പിലെയും വൻകിട നിർമാണ കമ്പനികളെ വെല്ലുവിളിച്ചു തോൽപിച്ച മനുഷ്യൻ. നേരിട്ടു 15,000 പേർക്കാണു ഗൾഫാർ ജോലി നൽകുന്നത്. കുറച്ചു പഴക്കമുള്ളൊരു കാർ വന്നു നിന്നു. വന്ന വഴിയും സഹായിച്ചവരെയും മറക്കാത്ത മനുഷ്യൻ കൂടെ വന്ന കാറിനെയും ഇനിയും കൈവിട്ടിട്ടില്ല.
English Summary: Interview with Galfar P Mohamed Ali, Part 2