സാമ്പത്തിക പ്രതിസന്ധി: ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്റ്റ്ഷെ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതില്‍ വലിയ ആശങ്കവേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു. അമേരിക്കയിലെ സിലിക്കോണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും, സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്യൂസെയും
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്റ്റ്ഷെ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതില്‍ വലിയ ആശങ്കവേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു. അമേരിക്കയിലെ സിലിക്കോണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും, സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്യൂസെയും
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്റ്റ്ഷെ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതില്‍ വലിയ ആശങ്കവേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു. അമേരിക്കയിലെ സിലിക്കോണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും, സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്യൂസെയും
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയ്റ്റ്ഷെ ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതില്‍ വലിയ ആശങ്കവേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു. അമേരിക്കയിലെ സിലിക്കോണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും, സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്യൂസെയും തകര്‍ന്നതിന്റെ പിന്നാലെ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ജര്‍മന്‍ ചാന്‍സലറുടെ മുന്നറിയിപ്പ്.
എന്നാല്‍, ഡോയ്റ്റ്ഷെ ബാങ്കിന്റെ ക്രെഡിറ്റ് ഡിഫാള്‍ട്ട് ഇതാദ്യമായി ആവിഷ്കരിച്ച 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ ഓഹരി വിലയില്‍ ഒറ്റയടിക്ക് 13 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതാണ് ചാന്‍സലറുടെ മുന്നറിയിപ്പിന്റെ പിന്നിലെ രഹസ്യം. ഇതോടെ ആഗോള ബാങ്കിംഗ് മേഖല ആശങ്കയുടെ മുള്‍മുനയില്‍ എത്തിയതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടെങ്കിലും ജര്‍മനി ഇതിനെ പ്രതിരോധിക്കുകയാണ്.
കടം കൊടുക്കുന്നയാളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഡച്ച് ബാങ്കിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞത്. ഡിഫോള്‍ട്ടിന്റെ അപകടസാധ്യതയ്ക്കെതിരായ ഇന്‍ഷുറന്‍സ് ചെലവ് കുതിച്ചുയര്‍ന്നതിനാല്‍ വെള്ളിയാഴ്ച ഡോയ്ന്റ്ഷെ ബാങ്കിന്റെ ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു, ഇത് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടി. ആഭ്യന്തര എതിരാളിയായ കൊമേഴ്സ് ബാങ്കിന്റെ ഓഹരികള്‍ 8.5 ശതമാനം ഇടിഞ്ഞപ്പോള്‍ പാരീസില്‍ സൊസൈറ്റ് ജനറലിന്റെ ഓഹരികള്‍ 6.72 ശതമാനം ഇടിഞ്ഞു.
2022 ല്‍ ബാങ്ക് 5.03 ബില്യണ്‍ യൂറോ അറ്റാദായം രേഖപ്പെടുത്തി. ഒരു വര്‍ഷം മുൻപ് ഇത് 1.9 ബില്യണ്‍ യൂറോ ആയിരുന്നു. ശക്തമായ പ്രദര്‍ശനത്തില്‍ യുണൈറ്റഡ് സ്റേററ്റ്സില്‍ 1.4 ബില്യണ്‍ യൂറോയുടെ ഒറ്റത്തവണ നികുതി ആനുകൂല്യം ഉള്‍പ്പെടുന്നു.
2019–ല്‍, ജർമനിയിലെ ഏറ്റവും വലിയ വായ്പ നല്‍കുന്ന ബാങ്ക്, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും യൂറോപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു തന്ത്രപരമായ നവീകരണത്തിന് തുടക്കമിട്ടു. 2019 മുതല്‍ ഏകദേശം 10,000 തൊഴിലവസരങ്ങള്‍ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആഗോളതലത്തില്‍ 85,000 തൊഴിലാളികളാണുള്ളത്.
അതേസമയം, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനു (പലിശ നിരക്ക് 0.25 ശതമാനം) പുറമെ അമേരിക്കയും ബ്രിട്ടനും പലിശ നിരക്ക് വർധിപ്പിച്ചതും സാമ്പത്തിക നില വഷളാകുന്നതിന്റെ സൂചനയായി കണക്കാക്കാം. എന്നാല്‍, പ്രതിസന്ധിയിലായ ബാങ്കുകളുടെ ഡെപ്പോസിറ്റുകള്‍ക്ക് ഗ്യാരന്റി നല്‍കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി അറിയിച്ചതിന്റെ പിന്നാലെ പല ബാങ്കുകളുടെയും ഓഹരിവില ഇടിഞ്ഞതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
സ്വിറ്റ്സര്‍ലൻഡിലെ ക്രെഡിറ്റ് സ്യൂസെ കഴിഞ്ഞ കാലങ്ങളായി സംശയത്തിന്റെ നിഴലില്‍ ആയിരുന്നെന്നു മാത്രമല്ല നഷ്ടത്തിലെ പാതിയിലുമായിരുന്നു. സൗദിയുടെ നാഷനല്‍ ബാങ്ക് നല്‍കിയ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയില്‍ ഇടിവുവന്നപ്പോള്‍ ബാങ്കിന് പിടിച്ചു നില്‍ക്കാനാവാതെ വന്നത് വലിയ തകര്‍ച്ചയിലേയ്ക്ക് നയിച്ചു. ബാങ്കിന് എത്രമാത്രം ലാഭം ഉണ്ടെന്നുള്ള സംശയം ഉയര്‍ന്നതോടെ സൗദിയുടെ നിറംമാറി. സൗദിയുടെ ഫണ്ടുകള്‍ പിന്‍വലിച്ചതോടെ മറ്റു ഉപഭോക്താക്കളും പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. ഒടുവില്‍ സ്വിസ് സര്‍ക്കാര്‍ വക സാമ്പത്തിക സഹായം നല്‍കി ക്രെഡിറ്റ് സ്യൂസെയുടെ എക്കാലത്തേയും എതിരാളികളായ യു എസ് ബി ബാങ്ക് സ്യൂസിനെ 3.15 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തത് ചരിത്രനിയോഗമായി.
അതേസമയം, ബാങ്ക് ഓഫ് ഇംഗ്ളണ്ട് പലിശ നിരക്ക് 0.25 ശതമാനം കൂട്ടിയത് രാജ്യത്തിന് വിനാശകരമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ബാങ്ക് ഓഫ് ഇംഗ്ളണ്ടിന് മുന്നറിയിപ്പ് നല്‍കുന്നത്. പണപ്പെരുപ്പം കുതിച്ചുയരുകയാണ്. ആനുകാലികമായി തുടരെയുണ്ടാകുന്ന സാമ്പത്തിക കൂപ്പുകുത്തല്‍ പ്രവണത ഈ മേഖലയിലെ പ്രതിസന്ധികളും ആശങ്കകളും വീണ്ടും ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.