എട്ടാമതും അച്ഛനാകാനൊരുങ്ങി മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ലണ്ടൻ ∙ പ്രധാനമന്ത്രി പദം ഒഴിഞ്ഞെങ്കിലും ബോറിസ് ജോൺസൺ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തിളക്കമാർന്ന താരമാണ്. ജനപ്രീതികൊണ്ടും ഫ്രീക്കൻ സ്റ്റൈലുകൊണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം. വീണ്ടും അച്ഛനാകുന്നു എന്നതിന്റെ പേരിലായിരുന്നു കഴിഞ്ഞദിവസം ബോറിസ് ടാബ്ലോയിഡുകളുടെ മുൻപേജിലും ബിബിസി ഉൾപ്പെടെയുള്ള ദൃശ്യ

ലണ്ടൻ ∙ പ്രധാനമന്ത്രി പദം ഒഴിഞ്ഞെങ്കിലും ബോറിസ് ജോൺസൺ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തിളക്കമാർന്ന താരമാണ്. ജനപ്രീതികൊണ്ടും ഫ്രീക്കൻ സ്റ്റൈലുകൊണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം. വീണ്ടും അച്ഛനാകുന്നു എന്നതിന്റെ പേരിലായിരുന്നു കഴിഞ്ഞദിവസം ബോറിസ് ടാബ്ലോയിഡുകളുടെ മുൻപേജിലും ബിബിസി ഉൾപ്പെടെയുള്ള ദൃശ്യ മാധ്യമങ്ങളിലും ഇടം പിടിച്ചത്. ഇതിലെന്തിത്ര കാര്യം എന്ന ചോദ്യമുണ്ടാകാം. എട്ടാമതും അച്ഛനാകുന്നു എന്നതാണ് ഇതിലെ വാർത്ത. ബോറിസിന്റെ ഭാര്യ കാരി സിമൺസാണ് ഈ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ലോകത്തോടു പങ്കുവച്ചത്. മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും കുഞ്ഞതിഥിയെ കാണാൻ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണെന്നുമാണ് കാരി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഏതാനും ആഴ്ചകൾകൂടി കഴിഞ്ഞാൽ ആളിങ്ങെത്തും എന്ന അടിക്കുറിപ്പോടെയാണ് രണ്ടുമക്കളുടെയും കൈപിടിച്ചുള്ള ചിത്രം കാരി ഇസ്റ്റയിൽ ഷെയർ ചെയ്തത്.
മുൻ ഭാര്യ മെറീന വീലറുമായുള്ള ബന്ധത്തിൽ ബോറിസിന് നാലു മക്കളുണ്ട്. അതിനു മുൻപ് കാമുകിയായിരുന്ന ഹെലനുമായുള്ള ബന്ധത്തിലുള്ളതാണ് ആദ്യത്തെ കുട്ടി. ആദ്യഭാര്യയിൽ മക്കളില്ല.
2021ലാണ് 58കാരനായ ബോറിസ് 35 വയസുള്ള കാമുകി കാരി സിമൺസിനെ വിവാഹം ചെയ്തത്. ബോറിസിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. കോവിഡ് രോഗബാധിതനായി ബോറിസ് ഗുരുതരാവസ്ഥയിൽ ലണ്ടനിലെ ആശുപത്രിയിൽ കഴിയവേയായിരുന്നു ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം. അന്ന് തന്നെ ചികിൽസിച്ച ഡോക്ടറുടെ പേര് കുട്ടിയുടെ പേരിനൊപ്പം ചേർത്ത് ബോറിസ് ആരോഗ്യപ്രവർത്തകരോട് ഐക്യർദാർഢ്യം പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തുനിന്നും വിരമിച്ചെങ്കിലും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ബോറിസ് സമ്പാദിക്കുന്നത് മില്യനുകളാണ്.