സോമർസെറ്റ്• എൻഎച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 6% ശമ്പളവര്‍ധനവും പ്രത്യേകമായി 1000 പൗണ്ട് ഒറ്റത്തവണ പേയ്മെന്റും വാഗ്ദാനം ചെയ്യാന്‍ നീക്കം. ജൂലൈ 13 മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ്• എൻഎച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 6% ശമ്പളവര്‍ധനവും പ്രത്യേകമായി 1000 പൗണ്ട് ഒറ്റത്തവണ പേയ്മെന്റും വാഗ്ദാനം ചെയ്യാന്‍ നീക്കം. ജൂലൈ 13 മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. എന്നാൽ ജൂനിയർ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023-24 വര്‍ഷത്തേക്കുള്ള സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം അംഗീകരിച്ചു മുന്നോട്ടു പോകാനാണ് സർക്കാർ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

Read also : യുകെയിൽ ഭവനരഹിതരായി അന്തിയുറങ്ങുന്നവർ മൂന്നു ലക്ഷം; പാര്‍പ്പിട പദ്ധതിയുമായി വില്യം രാജകുമാരന്‍

പണപ്പെരുപ്പം താഴ്ത്താന്‍ സർക്കാർ ശ്രമിക്കുന്ന ഘട്ടത്തില്‍ പേറിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങളുടെ പേരില്‍ സർക്കാരും പണിമുടക്കുകാരും തമ്മിലുള്ള  തര്‍ക്കം തുടരുകയാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി 35% ശമ്പളവര്‍ധനയാണ് ബിഎംഎ ആവശ്യപ്പെടുന്നത്. രണ്ട് വര്‍ഷത്തെ സെറ്റില്‍മെന്റ് എന്ന നിലയിലാണ് അംഗീകരിക്കുന്നതെങ്കില്‍ 49% വര്‍ധനവ് വേണമെന്നും ബിഎംഎ പറയുന്നു. എന്നാല്‍ ബിഎംഎയുടെ ആവശ്യങ്ങള്‍ നിലവിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതും താങ്ങാന്‍ കഴിയാത്തതുമാണെന്ന് വ്യക്തമാക്കിയ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഈ വര്‍ഷത്തേക്ക് 5% വര്‍ധനവാണ് വാഗ്ദാനം ചെയ്തത്.

ADVERTISEMENT

ജൂലൈ 13 മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം 47,600 ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിട്ടുള്ളത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പണിമുടക്കുമായി വരും ദിവസങ്ങളിലും മുന്നോട്ട് പോകുമെന്നാണ് ഭീഷണി. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും നീളമേറിയ സമരമായി ജൂലൈ 13 ലെ പണിമുടക്ക് മാറുമെന്നാണ് ആശങ്ക. പണിമുടക്ക് നടന്നാൽ രണ്ട് ലക്ഷത്തോളം അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് പിന്നാലെ രണ്ട് ദിവസം കണ്‍സള്‍ട്ടന്റുമാരും പണിമുടക്കുന്നുണ്ട്. ഇതോടെ എന്‍എച്ച്എസ് സേവനങ്ങള്‍ അവതാളത്തിലാകും. രോഗികളുടെ സുരക്ഷ ഗുരുതരമായ അപകടം നേരിടുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു.

ADVERTISEMENT

Content Summary : Offer 6 Percent of Salary Hike and 1000 Pounds to Avoid Junior Doctors Strike