ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ സംഭവം മുൻപും; യുകെ മലയാളികൾക്ക് മറക്കാൻ കഴിയാത്ത കൊലപാതകവും ആത്മഹത്യയും
ലണ്ടൻ∙ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ സംഭവം വർഷങ്ങൾക്ക് മുൻപും യുകെയിൽ നടന്നത് മലയാളികൾ മറക്കാൻ ഇടയില്ല. കെറ്ററിങിൽ മലയാളി നഴ്സായ അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിന് (52) 42 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചപ്പോൾ മലയാളികൾ അത്രമേൽ മറക്കാത്ത

ലണ്ടൻ∙ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ സംഭവം വർഷങ്ങൾക്ക് മുൻപും യുകെയിൽ നടന്നത് മലയാളികൾ മറക്കാൻ ഇടയില്ല. കെറ്ററിങിൽ മലയാളി നഴ്സായ അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിന് (52) 42 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചപ്പോൾ മലയാളികൾ അത്രമേൽ മറക്കാത്ത സംഭവമാണ് 2015 ൽ നടന്ന സമാനമായ കൂട്ടക്കൊല.
Read also: എമിറേറ്റ്സിൽ വൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ പ്രതിമാസം ശമ്പളം നേടാം...
കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്തിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങൾ നടന്നത്. അന്ന് ഭാര്യയെയും ഇരട്ട പെണ്‍മക്കളെയും കൊലപ്പെടുത്തിയ മലയാളി ഗൃഹനാഥന്‍ ജീവനൊടുക്കിയതിനാൽ കോടതി ശിക്ഷ അനുഭവിക്കേണ്ടി വന്നില്ല. കെറ്ററിങിലേതിന് സമാനമായ കൊലപാതകങ്ങളാണ് ചാഡ്‌വെല്‍ ഹീത്തിലും നടന്നത്.
മലയാളി സോഷ്യല്‍ വര്‍ക്കറായിരുന്ന ഷിഗി രതീഷ് കുമാര്‍ (37), പതിമൂന്ന് വയസു വീതം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളായ നിയ, നേഹ എന്നിവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭർത്താവ് രതീഷ് കുമാര്‍ (44 ) പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുകെയിൽ നിന്നും നാട്ടിലേക്ക് മടങ്ങണമെന്ന രതീഷിന്റെ ആവശ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. തർക്കത്തെ തുടർന്ന് ഷിഗി ഭർത്താവ് രതീഷിനോട് വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ രതീഷ് ഭാര്യയെയും മക്കളെയും കൊല്ലുകയായിരുന്നു.
ചാഡ്‌വെല്‍ ഹീത്തിലെ ഗ്രോവ് റോഡിലെ വീട്ടിലാണ് രണ്ട് കുട്ടികളെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് രാവിലെ വാള്‍താംസ്റ്റോവിലെ ഫോറസ്റ്റ് റോഡിലെ റിസര്‍വോയറിന് സമീപമുള്ള മരത്തിൽ രതീഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. റെഡ്ബ്രിഡ്ജ് കൗണ്‍സിലിനായി സ്‌പോര്‍ട്‌സ് പിച്ചുകള്‍ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയില്‍ ജോലിയായിരുന്നു രതീഷിന്. സംഭവം നടക്കുന്നതിനു എട്ട് വര്‍ഷം മുമ്പാണ് ഇവരുടെ കുടുംബം യുകെയിൽ എത്തിയത്.
English Summary: The incident of killing wife and children also happened before; A murder and suicide that cannot be forgotten by UK Malayalis