സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയും മലയാളം മിഷനും ചേർന്ന് നടത്തുന്ന മലയാളം മിഷൻ സ്വിസ് ചാപ്റ്റർ - അക്ഷരകേളി കുട്ടികൾക്കായി പഠന ക്യാംപ് സംഘടിപ്പിച്ചു.

സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയും മലയാളം മിഷനും ചേർന്ന് നടത്തുന്ന മലയാളം മിഷൻ സ്വിസ് ചാപ്റ്റർ - അക്ഷരകേളി കുട്ടികൾക്കായി പഠന ക്യാംപ് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ∙ സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയും മലയാളം മിഷനും ചേർന്ന് നടത്തുന്ന മലയാളം മിഷൻ സ്വിസ് ചാപ്റ്റർ - അക്ഷരകേളി കുട്ടികൾക്കായി പഠന ക്യാംപ് സംഘടിപ്പിച്ചു. 14ന് ബൗമയിൽ വച്ച് നടന്ന പരിപാടിയിൽ 40 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.

അക്ഷരകേളി കോഓർഡിനേറ്റർ മധുവാസുദേവൻ കുട്ടികളെ സ്വാഗതം ചെയ്തു. രക്ഷിതാക്കളുടെ പ്രതിനിധി ബിബു ചേലക്കൽ അധ്യാപകരെ അനുമോദിച്ചു. സ്വിറ്റ്സർലൻഡിലെ പല ഭാഗങ്ങളിൽ നിന്നും പഠന ക്യാംപിൽ പങ്കെടുത്ത കുട്ടികൾ മലയാളത്തിൽ സ്വയം പരിചയപ്പെടുത്തി.

ADVERTISEMENT

ക്യാംപിന്‍റെ ആദ്യ ഭാഗത്തിൽ, അധ്യാപകർ വസ്തുക്കൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ ചിത്രങ്ങൾ കാണിച്ചു കുട്ടികളുമായി സംവദിച്ചു. മനസ്സിലാകുന്ന രീതിയിൽ അവ പരിചയപ്പെടുത്തുകയും അവർക്കറിയാവുന്ന കാര്യങ്ങൾ പറയാൻ അവസരം കൊടുക്കുകയും ചെയ്തു. തുടക്കക്കാർക്കു പോലും പാടാൻ കഴിയുന്ന പാട്ടുകൾ പാടി അവരെ ചേർത്തു പാടാൻ പ്രേരിപ്പിച്ചു. കഥകൾ പറഞ്ഞു. തുടർന്ന്, ചിത്രങ്ങൾ കാണിച്ചും അക്ഷരങ്ങൾ ഉച്ചരിച്ചും പദങ്ങൾ കാണിച്ചും കുട്ടികളെ എഴുതാൻ പ്രേരിപ്പിച്ചു.

അധ്യാപകരായ മഞ്ജു ആയിരമല, മഞ്ജു കാച്ചപ്പള്ളി, ജെന്നി മുണ്ടയാനി, ലിൻസി പയസ്, ശാലിനി പ്രശാന്ത്, ബെന്നി പുളിക്കൽ, ജിജിൻ രാജഗോപാലൻ, മിനു മധു എന്നിവരും കേളി വൈസ് പ്രസിഡന്റ് പ്രശാന്ത് ശ്രീധരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കെ.ടി, സേതുനാഥ് ഒതയോത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ADVERTISEMENT

കേളി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജിമ്മി നസറെത്തിന്‍റെയും ദീപ ജിമ്മിയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കി. ഉച്ചഭക്ഷണത്തോടെ അക്ഷരകേളിയുടെ ഈ വർഷത്തെ ക്യാംപ് പിരിഞ്ഞു.

English Summary:

Aksharakeli study camp in Switzerland