പ്രവാസി മലയാളികളുടെ കലാസാംസ്കാരിക വേദിയുടെ നാലാം സമ്മേളനം ഈ മാസം 28ന്
പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 4–ാം സമ്മേളനവും പ്രശസ്ത അസ്ഥിരോഗവിദഗ്ധനും വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ഹെൽത്ത് ഫോറം പ്രസിഡന്റുമായ ഡോ. ജിമ്മി ലോനപ്പൻ മൊയ്‍ലൻ(UK) നയിക്കുന്ന ആരോഗ്യ സെമിനാറും ജൂലൈ 28–ാം തീയതി വൈകിട്ട് 03:PM (UK

ലണ്ടൻ∙ പ്രവാസികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജയൻ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറും കലാസാംസ്കാരിക വേദിയുടെ നാലാം സമ്മേളനവും ഈ മാസം 28 ന്. വെർച്വൽ പ്ളാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന് കേരള റബ്ബർ ലിമിറ്റഡിന്റെ എംഡി ഷീല തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും.വേൾഡ് മലയാളി കൗൺസിൽ ആഗോള ഹെൽത്ത് ഫോറം പ്രസിഡന്റുമായ ഡോ. ജിമ്മി ലോനപ്പൻ മൊയ്ലലൻ (യു.കെ) ആരോഗ്യ സെമിനാർ നയിക്കും.
Read also: ദമാമിൽ രണ്ട് സൗദി പൗരൻമാർക്ക് വധശിക്ഷ ...
എല്ലാ മാസത്തിലെയും അവസാന വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും വെർച്വലായി പങ്കെടുക്കാൻ സാധിക്കും. കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരുമണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയും. ഈ മാസം 28ന് നടക്കുന്ന സമ്മേളനത്തിൽ നടുവേദന, ഡിസ്ക് തേയ്മാനം, വാതരോഗങ്ങൾ, അസ്ഥിരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശസ്ത്രക്രിയ അടക്കുമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് നടക്കുക.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജയൻ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) – 04915753181523
ജോളി തടത്തിൽ (ചെയർമാൻ) –0491714426264
ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) – 0447577834404
ഷൈബു ജോസഫ് (ട്രഷറർ)
English Summary: The 4th conference of the non-resident Malayalee's art and culture venue is on 28th of this month