മാഞ്ചസ്റ്റർ ∙ ക്നാനായ യാക്കോബായ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ഒരുക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മത്സരങ്ങളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വിവിധ ഇടവകകളിൽ നിന്നായി ഇരുപതോളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ ഫിക്സച്ചർ ഉടനടി റിലീസ് ചെയ്യുമെന്ന് കമ്മറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙  ക്നാനായ യാക്കോബായ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ഒരുക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മത്സരങ്ങളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വിവിധ ഇടവകകളിൽ നിന്നായി ഇരുപതോളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ ഫിക്സച്ചർ ഉടനടി റിലീസ് ചെയ്യുമെന്ന് കമ്മറ്റി അറിയിച്ചു. 

ADVERTISEMENT

യൂറോപ്പിലെ ക്നാനായ സമുദായ അഗംങ്ങൾ ആയ കായിക പ്രേമികൾക്കായി ആദ്യമായാണ് ഇങ്ങനെ ഒരു സ്പോർട്സ് ഇവന്റ് സംഘടിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ സെന്റെ ജോർജ് ക്നാനായ ഇടവകയാണ് പ്രഥമ ടൂർണമെന്റിന് നേതൃത്വം വഹിക്കുന്നത്. ഏബ്രഹാം താമ്രത്ത്, ശോശമ്മ മരങ്ങാട്ട്, സാബു മൂലേത്ര മെമ്മോറിയൽ ട്രോഫികൾക്ക് വേണ്ടി ലീഗ്, നോകൗട്ട് ഫോർമാറ്റിൽ ആയിരിക്കും ടീമുകൾ മാറ്റുരയ്ക്കുന്നത്.

ADVERTISEMENT

വിജയികൾക്ക് ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് പ്രമുഖ മോർഗേജ് അഡ്വൈസേർസ് ആയ കുര്യൻസ് ഫൈനാൻഷ്യൽ കൺസൽട്ടന്റ്സ്, അക്കൗണ്ടിങ്‌ സ്ഥാപനമായ ബി ജെ അക്കൗണ്ടിങ്‌ സൊല്യൂഷൻസ്, യുകെ മലയാളി യൂട്യൂബ് ചാനൽ, യൂസ്ഡ് കാർ ഡീലേഴ്സായ ബർമിങാം ഗൾഫ് മോട്ടോഴ്സ്, ഗ്രേസ് കേറ്റേഴ്‌സ് എന്നിവരാണ്.

ADVERTISEMENT

ടൂർണമെന്റിൽ തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആവേശം പകരാൻ വിവിധ പള്ളികളിൽ നിന്നും എത്തിച്ചേരുന്നവർക്ക് വനിതാ സമാജത്തിന്റെ വകയായി ഫുഡ് സ്റ്റാൾ ക്രമീകരിക്കുന്നുണ്ട്. കായിക പ്രേമികളായ എല്ലാവരേയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികളും ടൂർണമെന്റ് സംഘാടകരും അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT