ലണ്ടൻ∙ ഇംഗ്ലണ്ടിൽ എ-ലെവലിനും ടി-ലെവലിനും പകരം 'അഡ്വാൻസ്ഡ് ബ്രിട്ടീഷ് സ്റ്റാൻഡേഡ്' എന്ന പേരിൽ പുതിയ കോഴ്സിന് രൂപം നൽകാൻ തീരുമാനം. മൂന്നു വിഷയങ്ങൾക്ക് പകരം ഇംഗ്ലീഷും കണക്കും ഉൾപ്പെടെ അഞ്ച് വിഷയങ്ങൾ ഉൾക്കൊള്ളുന്നതാകും പുതിയ കോഴ്സ്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ടോറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇംഗ്ലണ്ടിൽ എ-ലെവലിനും ടി-ലെവലിനും പകരം 'അഡ്വാൻസ്ഡ് ബ്രിട്ടിഷ് സ്റ്റാൻഡേഡ്' എന്ന പേരിൽ പുതിയ കോഴ്സിന് രൂപം നൽകാൻ തീരുമാനം. മൂന്നു വിഷയങ്ങൾക്ക് പകരം ഇംഗ്ലിഷും കണക്കും ഉൾപ്പെടെ അഞ്ച് വിഷയങ്ങൾ ഉൾക്കൊള്ളുന്നതാകും പുതിയ കോഴ്സ്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ടോറി സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കാര പദ്ധതി. വർഷങ്ങൾകൊണ്ടാകും പുതിയ പരിഷ്കാരം നടപ്പിലാകുക. ഈവർഷം പ്രൈമറി സ്കൂളിൽ ചേരുന്നവരാകും പത്തുവർഷത്തിനുശേഷം അഡ്വാൻസ്ഡ് ബ്രിട്ടിഷ് സ്റ്റാൻഡേഡിലെ ആദ്യ ബാച്ചുകാർ. കൂടുതൽ ടീച്ചർമാരെ ഉൾപ്പെടെ റിക്രൂട്ട് ചെയ്ത് സ്കൂളുകളെ ഈ കോഴ്സിനായി സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് വ്യക്തമാക്കി. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി മാഞ്ചസ്റ്ററിൽ ചേർന്ന ടോറി പാർട്ടിയുടെ വാർഷിക സമ്മേളനത്തിലാണ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായി മാറ്റം കൊണ്ടുവരുന്ന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 18 വയസ്സുവരെയെങ്കിലും കണക്കുപഠനം നിർബന്ധമാക്കുക എന്നുദ്ദേശിച്ചുള്ളതാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. 

വൊക്കേഷണൽ ട്രെയിനിങ് ലക്ഷ്യമിട്ടുള്ള നിലവിലെ ടി-ലെവൽ കോഴ്സുകളും ഭാവിയിൽ പ്രത്യേകമായി ഉണ്ടാകില്ല. ഇവയ്ക്കുകൂടി പകരമാണ് അഡ്വാൻസ്ഡ് ബ്രിട്ടിഷ് സ്റ്റാൻഡേഡ്.  രാജ്യത്ത് ഒരു കുട്ടിയും പുറകിൽ പോകാൻ പാടില്ല എന്ന ലക്ഷ്യം മാത്രമാണ് ഈ പരിഷ്കരണത്തിനു പിന്നിലുളളതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. 

ADVERTISEMENT

∙ സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി ഓരോവർഷവും ഉയർത്തും
യുവാക്കളിൽ സിഗറ്റിന്റെ ഉപയോഗം ഇല്ലാതാക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സിഗരറ്റ് വാങ്ങാൻ അനുവദിക്കുന്ന  കുറഞ്ഞ പ്രായം  ഓരോ വർഷവും ഒരു വയസുവീതം വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ഇപ്പോൾ 14 വയസുള്ള കുട്ടിക്ക്  സിഗരറ്റ് വാങ്ങാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. ഇത്തരത്തിൽ  പുകവലിയില്ലാത്ത യുവത്വത്തെ സൃഷിക്കാനാണ് ശ്രമമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

∙ എച്ച്.എസ്-2 അതിവേഗ റെയിലിന്റെ രണ്ടാം ഘട്ടം റദ്ദാക്കി
ബർമിങ്ങാമിൽനിന്നും മാഞ്ചസ്റ്ററിലേക്കുള്ള  എച്ച്.എസ്-2 അതിവേഗ റെയിലിന്റെ രണ്ടാംഘട്ടം റദ്ദാക്കി. 2012ൽ ഡേവിഡ് കാമറൂൺ സർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കി വന്ന ലണ്ടൻ മുതൽ മാഞ്ചസ്റ്റർ വരെയുള്ള എച്ച്.എസ്-2 അതിവേഗ റെയിൽപാതയുടെ നിർമാണം ബർമിങ്ങാമിൽ അവസാനിക്കുമെന്ന് ചുരുക്കം. എച്ച്.എസ്.-2വിന്റെ ഈസ്റ്റ് മിഡ് ലാൻസ് പാർക്ക് വേയിലേക്കുള്ള ഇടനാഴിയുടെ നിർമാണവും വേണ്ടെന്നു വച്ചു. ഇവയ്ക്കായി നീക്കിവച്ചിരുന്ന 4 ബില്യൺ പൗണ്ട് രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലുള്ള ആറു നഗരങ്ങളിലേക്കുള്ള മറ്റു ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കും. രാജ്യത്താകമാനമുള്ള റോഡുകളുടെ നവീകരണത്തിനായും കൂടതൽ തുക വകയിരുത്തുമെന്ന് പ്രധാനമന്ത്രി പാർട്ടി സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

ADVERTISEMENT

സർക്കാർ തീരുമാനത്തെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണും മാഞ്ചസ്റ്റർ മേയറും നിരവധി ടോറി നേതാക്കളും വിമർശിച്ചു. മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ബിസിനസ് ഗ്രൂപ്പുകളും സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തു വന്നുകഴിഞ്ഞു. എന്നാൽ പദ്ധതിയെ തുടക്കം മുതൽ എതിർത്തിരുന്ന പരിസ്ഥിതി ഗ്രൂപ്പുകളും സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തു. 

ലണ്ടൻ യൂസ്റ്റൺ സ്റ്റേഷനിൽനിന്നും മാഞ്ചസ്റ്റർ പിക്കാഡലി വരെയായിരുന്നു അതിവേഗ റെയിലിന്റെ നിർദിഷ്ട പദ്ധതി. ഇതിന്റെ ഒന്നാം ഘട്ടം ബർമിങ്ങാം വരെയുളളത് മുൻ നിശ്ചയപ്രകാരം നടപ്പിലാക്കും. 

ADVERTISEMENT

English Summary: Rishi Sunak: Advanced British Standard to Replace A-levels and T-levels