ലിംക ബാഡ്മിന്റൺ ടൂർണമെന്റ്; അഡ്വാൻസ് ഇന്റർ മിഡിയറ്റ് മിക്സഡ് കാറ്റഗറിയിൽ ഷാൻ ജോർജ്– എബിൻ തോമസ് സഖ്യം ജേതാക്കൾ
ലിവർപൂൾ മലയാളികളുടെ ഏറ്റവുംവലിയ കലാ-കായിക സാസ്കാരിക കൂട്ടായ്മയായ ലിംകയുടെ ജൈത്രയാത്രയിൽ ഒരു സുവര്ണ ദിനംകൂടി കുറിക്കപ്പെട്ടിരിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച ലിംകയുടെ 4-മത് ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് ലിംകയുടെ കായിക രംഗത്തെ കുതിപ്പിൽ മറ്റൊരു തിലകക്കുറി കൂടി ചാർത്തപ്പെട്ടിരിക്കുകയാണ്. യു.കെയുടെ

ലണ്ടൻ ∙ ലിവർപൂൾ മലയാളികളുടെ ഏറ്റവും വലിയ കലാ-കായിക സാസ്കാരിക കൂട്ടായ്മയായ ലിംകയുടെ നാലാമത് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിന് മികച്ച സമാപനം. ലിവർപൂളിലെ ഗാറ്റേക്കർ സ്കൂൾ ഇൻഡോർകോട്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുകെയുടെ വിവിധയിടങ്ങളിൽ നിന്നായി കരുത്തുറ്റ 40 ടീമുകളാണ് മാറ്റുരച്ചത്.
ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് ഡോ. ശ്രീബ എന്നിവർ ചേർന്നാണ് ടൂർണമെന്റ് ഫ്ലാഗ് ഓഫ് ചെയ്തത്. നാല് കോർട്ടുകളിലായി നടന്ന മത്സരങ്ങളിൽ അഡ്വാൻസ്/ ഇന്റർ മിഡിയറ്റ് മിക്സഡ് കാറ്റഗറിയിൽ ഷാൻ ജോർജ്– എബിൻ തോമസ് സഖ്യം ജേതാക്കളായി. ക്രഷ് മിലാൻ–, രോഹിത് സഖ്യമാണ് ഫസ്റ്റ് റണ്ണർ അപ്. വാംഷി–ഹിമേഷ് ഹരിദാസ് കൂട്ടുകെട്ടാണ് സെക്കൻഡ് റണ്ണറപ്പായത്. ബെൻസൺ ബെന്നി– കെവിൻ ബിക്കു സഖ്യം നാലാം സ്ഥാനവും നേടി.
ഫോർട്ടി പ്ലസ് കാറ്റഗറിയിൽ ലിവർപൂളിൽ നിന്നുള്ള ഡോൺ പോൾ–, സുരേഷ് കുമാരൻ സഖ്യം ജേതാക്കളായി. ഫസ്റ്റ് റണ്ണറപ്പായത് ലിവർപൂളിൽ നിന്നുള്ള സോജി അലക്സ്–അനിൽ പാലക്കൽ കൂട്ടുകെട്ടാണ്. സെക്കൻഡ് റണ്ണറപ്പ് റോയ് വർഗീസ്– ഭരത് മുത്തുസ്വാമിയുമായിരുന്നു ഈ വിഭാഗത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയത്.
വിജയികൾക്ക് ലിംക പ്രസിഡന്റ് തോമസ്കുട്ടി ഫ്രാൻസിസ്, ട്രഷറർ അജി ജോർജ്, ജോയിന്റ് ട്രഷറർ മനോജ് വടക്കേടത്ത്, സ്പോർട്സ് കോഡിനേറ്റർമാരായ തോമസ് ഫിലിപ്പ്, സണ്ണി ജേക്കബ് ,ലിപി തോമസ്, ഷിനു മത്തായി, യുഗ്മ നോർത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു പീറ്റർ, കമ്മറ്റി അംഗം ദീപ്തി ജയകൃഷ്ണൻ, ലിംകയുടെ സജീവ പ്രവർത്തകനായ ചാക്കോച്ചൻ ഷാജി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സമാപനചടങ്ങിൽ ലിംക ബാഡ്മിന്റൺ ടൂർണമെന്റിന്റെ കൺവീനറായി പ്രവർത്തിച്ച തോമസ് ഫിലിപ്പ് നന്ദി പറഞ്ഞു. മത്സരം നിയന്ത്രിച്ച നോബിൾ ജോസ്, സാം ജസ്റ്റസ്, തൊമ്മച്ചൻ സ്കറിയ, സജു തോമസ് , റണ്ണേഴ്സ് ആയി പ്രവർത്തിച്ച ലിംക സെക്രട്ടറി വിപിൻ വർഗീസ്, മനോജ് വടക്കേടത്ത്, അജി ജോർജ്, ലിംക ചെസ് ക്ലബ്ബ് കോർഡിനേറ്റർ സജി തോമസ്, സ്കോർ ഷീറ്റ് നിയന്ത്രിച്ച ജേക്കബ് വർഗീസ്, സണ്ണി ജേക്കബ് എന്നിവരെയും. ഈ ടൂർണമെന്റിന്റെ വിജയത്തിനായി കഠിനമായി പ്രവർത്തിച്ച സ്പോർട്സ് കോഡിനേറ്റർ ലിപി തോമസിനെയും പ്രത്യേക ഉപകാരം നൽകി ആദരിച്ചു.