ലണ്ടൻ ∙ ലണ്ടനില്‍ നിന്നും ഫ്ലോറി‍ഡയിലേക്ക് പറന്നുയര്‍ന്ന ടൈറ്റന്‍ എയര്‍വെയ്സിന്‍റെ എ 321 വിമാനത്തിന് രണ്ട് ജാലകങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തല്‍. വിമാനം 14,500 അടിയോളം ഉയരത്തിലെത്തിയ ശേഷമാണ് രണ്ട് ജാലകവാതിലുകളില്ലെന്നും രണ്ടെണ്ണം തകരാറിലാണെന്നും കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലണ്ടനില്‍ നിന്നും ഫ്ലോറി‍ഡയിലേക്ക് പറന്നുയര്‍ന്ന ടൈറ്റന്‍ എയര്‍വെയ്സിന്‍റെ എ 321 വിമാനത്തിന് രണ്ട് ജാലകങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തല്‍. വിമാനം 14,500 അടിയോളം ഉയരത്തിലെത്തിയ ശേഷമാണ് രണ്ട് ജാലകവാതിലുകളില്ലെന്നും രണ്ടെണ്ണം തകരാറിലാണെന്നും കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഒന്‍പത് യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം എസക്സില്‍ ഇറക്കുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനായി വിമാനം വിട്ടുനല്‍കിയിരുന്നുവെന്നും ഇതിനിടയില്‍ സൂര്യോദയത്തിന്‍റെ മായാക്കാഴ്ച സൃഷ്ടിക്കാന്‍ ശക്തിയേറിയ വെളിച്ചമുള്ള ലൈറ്റുകള്‍ വിമാനജാലകത്തിന് സമീപം വച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. വിമാനത്തിന്‍റെ ജാലകത്തില്‍ നിന്നും പത്ത് മീറ്ററോളം അകലെ വേണം ലൈറ്റുകള്‍ സ്ഥാപിക്കാനെന്നിരിക്കെ ചിത്രീകരണത്തിനിടയില്‍ ആറു മീറ്ററോളം അടുത്താണ് വച്ചതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെയാണ് ജാലകങ്ങള്‍ അടര്‍ന്ന് പോയതെന്നും രണ്ടെണ്ണം തകരാറിലായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ADVERTISEMENT

ജീവന്‍ കയ്യില്‍പിടിച്ചുള്ള സാഹസമായിരുന്നു ഇതെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നും തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പറയുന്നു.

English Summary:

Film lights caused window damage on Titan Airways

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT