എയർഫോഴ്‌സ് അക്കാദമി ഡോർമിറ്ററിയിൽ മരിച്ച 19-കാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കൊളറാഡോ∙ യുഎസ് എയർഫോഴ്‌സ് അക്കാദമിയിലെ കേഡറ്റായ 19 വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ആവറി കൂൺസിനെ കൊളറാഡോയിലെ ഡോർമിറ്ററിയിൽ സെപ്റ്റംബർ നാലിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ന്യൂമോണിയ ആണെന്നും ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണമെന്നും പോസ്റ്റ്‌മോർട്ടം

കൊളറാഡോ∙ യുഎസ് എയർഫോഴ്‌സ് അക്കാദമിയിലെ കേഡറ്റായ 19 വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ആവറി കൂൺസിനെ കൊളറാഡോയിലെ ഡോർമിറ്ററിയിൽ സെപ്റ്റംബർ നാലിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ന്യൂമോണിയ ആണെന്നും ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അവലോകനം ചെയ്ത പ്രശസ്ത ഫോറൻസിക് പതോളജിസ്റ്റ് ഡോ. മൈക്കൽ ബാഡൻ പറഞ്ഞു.
അപൂർവവും എന്നാൽ മാരകമായേക്കാവുന്നതുമായ ബാക്ടീരിയ (പൈനിക്ലോസ്ട്രിഡിയം സോർഡെല്ലി) കാരണമാണ് ശ്വാസകോശ അണുബാധ ആവറി കൂൺസിന് ബാധിച്ചത്. ഇത് ചികിത്സിച്ചാൽ സുഖപ്പെടുത്താൻ സാധിക്കുമായിരുന്നു. ആവറിക്ക് ആദ്യം വൈറൽ അണുബാധ ഉണ്ടായി. ഇതോടെ പ്രതിരോധശേഷി കുറഞ്ഞു. ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ ശക്തിപ്രാപിച്ചു. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ ചുമ, പനി, ശ്വാസം മുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചിരുന്നു.
വിട്ടുമാറാത്ത ചുമ ബാധിച്ചിട്ടും ആവറി ചികിത്സ തേടിയിരുന്നില്ല. ആന്‍റിബയോട്ടിക്കുകൾ കൊണ്ട് സുഖപ്പെടുത്താവുന്ന ഒരു സാഹചര്യമായിരുന്നു. ചില രോഗികൾ ചികിത്സ തേടില്ല, കാരണം അവരെ യഥാർഥത്തിൽ എത്രമാത്രം രോഗം ബാധിച്ചുവെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാദമിയുടെ ട്രാക്ക് ആൻഡ് ഫീൽഡ് ടീമിൽ അംഗമായിരുന്ന ആവറി കൂൺസ് മികച്ച കായിക താരമായിരുന്നു. ടെക്‌സസിലെ ടെയ്‌ലറിലെ ത്രോൾ ഹൈസ്‌കൂളിലെ പഠനകാലത്ത് 100 മീറ്റർ 12.12 സെക്കൻഡിലും 200 മീറ്റർ 25.67 സെക്കൻഡിലും ഓടി മികവ് തെളിയിച്ചിട്ടുണ്ട്. അക്കാദമിയും ആവറിയുടെ മാതാപിതാക്കളും മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.