ലണ്ടൻ ∙ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ പ്രതിമാസം 10,000 യുകെ വീസകള്‍ മലയാളികള്‍ക്കായി അനുവദിക്കപ്പെട്ടുവെന്ന് കേരളം, കര്‍ണാടക എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍. സ്റ്റുഡന്റ്, ടൂറിസ്റ്റ്, ബിസിനസ് വീസകള്‍ ഉള്‍പ്പെടെയാണിവ. 2023 ജനുവരി മുതല്‍ കേരളത്തിൽ നിന്ന് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ജനുവരി മുതല്‍ ഒക്ടോബര്‍ വരെ പ്രതിമാസം 10,000 യുകെ വീസകള്‍ മലയാളികള്‍ക്കായി അനുവദിക്കപ്പെട്ടുവെന്ന് കേരളം, കര്‍ണാടക എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍. സ്റ്റുഡന്റ്, ടൂറിസ്റ്റ്, ബിസിനസ് വീസകള്‍ ഉള്‍പ്പെടെയാണിവ. 2023 ജനുവരി മുതല്‍ കേരളത്തിൽ നിന്ന് ഒരു ലക്ഷത്തോളം പേര്‍ യുകെയിലേക്ക് കണക്കുകൾ പ്രകാരം എത്തിയിട്ടുണ്ട്. 'യുകെ ഇന്‍ കേരള' വാരാചരണ ചടങ്ങുകളോട് അനുബന്ധിച്ചാണ് ചന്ദ്രു അയ്യർ വെളിപ്പെടുത്തൽ നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ഏകദേശം 1.6 ലക്ഷം സ്റ്റുഡന്റ് വീസകള്‍ അനുവദിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം വരെ ഇവിടെ തുടരാമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്നത് ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് ആകര്‍ഷകമായി മാറി. യുകെയില്‍ അടുത്തവര്‍ഷം നിലവില്‍ വരുന്ന വിദേശവിദ്യാര്‍ഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്റ്റുഡന്‍റ്സ് വീസകള്‍ അനുവദിക്കും. ഗവേഷണ,പിജി കോഴ്സുകള്‍ പഠിക്കാൻ എത്തുന്നവർക്ക് മാത്രമാകും ജനുവരി ഒന്നുമുതല്‍ ആശ്രിതരെ കൂടെക്കൊണ്ടു വരാൻ കഴിയുകയുള്ളു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകളും ഒരു ലക്ഷം ബിസിനസ് വീസകളും നല്‍കിയിരുന്നു. മൂന്ന് വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ വീസകള്‍ ഇന്ത്യയ്ക്ക് നല്‍കി. യുകെ നല്‍കിയ 30% വീസകള്‍ ഇന്ത്യാക്കാര്‍ക്കാണ് അനുവദിക്കപ്പെട്ടത്. ഇങ്ങനെ പോകുന്നു ചന്ദ്രു അയ്യരുടെ 'യുകെ ഇന്‍ കേരള' വാരാചരണത്തിലെ വെളിപ്പെടുത്തലുകൾ.

ADVERTISEMENT

കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് യുകെയിലെ എൻഎച്ച്എസ് അവസരങ്ങളെ കുറിച്ച് അറിയുവാൻ നോര്‍ക്ക റൂട്ട്സ്, ഒഡിഇപിസി (ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ്) തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടാവുന്നതാണ്. ഏജന്‍സികള്‍ അടുത്തിടെ കേരളത്തിൽ സംഘടിപ്പിച്ച രണ്ട് കരിയര്‍ ഫെസ്റ്റുകള്‍ക്ക് ശേഷം 200 നഴ്സിങ്‌ പ്രൊഫഷണലുകള്‍ എൻഎച്ച്എസിൽ നിന്നും ഓഫറുകള്‍ സ്വീകരിച്ചതായും ചന്ദ്രു അയ്യർ പറഞ്ഞു.

English Summary:

One lakh Malayalis arrived in UK from January to October