കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണംഏർപ്പെടുത്താൻ ഒരുങ്ങി യുകെ; നിരോധനത്തിനും സാധ്യത
ലണ്ടൻ∙ യുകെയില്‍ 16 വയസിന് തഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി യുകെ. നിരോധനം ഉൾപ്പടെയുള്ള നീക്കങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിന്റെ പരിഗണനയിലെന്നും സൂചനയുണ്ട്. കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം

ലണ്ടൻ∙ യുകെയില്‍ 16 വയസിന് തഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി യുകെ. നിരോധനം ഉൾപ്പടെയുള്ള നീക്കങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിന്റെ പരിഗണനയിലെന്നും സൂചനയുണ്ട്. കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ലണ്ടനിലെ സ്കൂളുകൾ സന്ദർശിച്ച് കുട്ടികളുമായി ഋഷി സുനക് സംവാദങ്ങൾ നടത്തിയിരുന്നു.
കുട്ടികളെ സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍ നിന്ന് സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഋഷി സുനകിന്റെ വക്താവ് കാമില മാര്‍ഷല്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളില്‍ സമൂഹ മാധ്യമ കമ്പനികളുടെ വരുമാനത്തിന്റെ 10% പിഴ ചുമത്താനും നിഷ്‌കര്‍ഷിക്കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് അടുത്തിടെയാണ് യുകെയില്‍ നിലവില്‍ വന്നത്. സമൂഹ മാധ്യമങ്ങളിലുള്ള അമിത ആസക്തി കുട്ടികളുടെ മാനസിക വളര്‍ച്ചയേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്.
കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കാനും ഇത് കാരണമായിട്ടുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനം കുട്ടികളെ അപകടകരമായ ചലഞ്ചുകളിലേക്ക് നയിക്കുന്നുണ്ടെന്നും യുകെയില്‍ പൊതു അഭിപ്രായം ഉയരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും നിരോധനമാണോ നിയന്ത്രണമാണോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.