യുകെയില്‍ ഗെറിറ്റ് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം; വിമാനങ്ങൾ റദ്ദാക്കി
ലണ്ടൻ ∙ ഗെറിറ്റ് കൊടുങ്കാറ്റിൽ യുകെയിൽ വ്യാപക നാശനഷ്ടം. കനത്ത കാറ്റിനെ തുടർന്ന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍
ലണ്ടൻ ∙ ഗെറിറ്റ് കൊടുങ്കാറ്റിൽ യുകെയിൽ വ്യാപക നാശനഷ്ടം. കനത്ത കാറ്റിനെ തുടർന്ന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍
ലണ്ടൻ ∙ ഗെറിറ്റ് കൊടുങ്കാറ്റിൽ യുകെയിൽ വ്യാപക നാശനഷ്ടം. കനത്ത കാറ്റിനെ തുടർന്ന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍
ലണ്ടൻ ∙ ഗെറിറ്റ് കൊടുങ്കാറ്റിൽ യുകെയിൽ വ്യാപക നാശനഷ്ടം. കനത്ത കാറ്റിനെ തുടർന്ന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിലക്കുകള്‍ വന്നതോടെ ബ്രിട്ടിഷ് എയര്‍വേസ് വിമാനങ്ങള്‍ റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമായതോടെ സ്‌കോട്‌ലൻഡിൽ പൊലീസ് ഗുരുതരാവസ്ഥ പ്രഖ്യാപിച്ചു. യുകെയുടെ മറ്റ് പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും വ്യാപക നഷ്ടമുണ്ടാക്കി. ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞു വീടുകളിലേക്ക് മടങ്ങിയ യാത്രക്കാരെയാണ് കൊടുങ്കാറ്റ് പ്രധാനമായും ദുരിതത്തിലാക്കിയത്. അതിവേഗത്തില്‍ വീശിയ കാറ്റ്, ശക്തമായ മഴ എന്നിവ മൂലം റോഡ്, റെയില്‍, വ്യോമ, ഫെറി ഗതാഗതം തടസ്സമുണ്ടാക്കി.
ഗെറിറ്റ് കൊടുങ്കാറ്റിനിടെ ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ശക്തമായ കാറ്റ് വീശിയടിച്ചതിനാൽ വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. മിക്കയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീഴുകയും മതിലുകൾ തകരുകയും ചെയ്തു. ബുധനാഴ്ച രാത്രി ഏകദേശം 11:45ന് ടെംസൈഡിലെ വീടുകളുടെ മേൽക്കൂരകൾ പറന്നു പോയതായി പൊലീസ് അറിയിച്ചത്. നൂറോളം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇതേ തുടർന്ന് പ്രദേശം ഒഴിവാക്കാൻ പൊലീസ് ആളുകളോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൊടുങ്കാറ്റിൽ മേൽക്കൂരയുടെ അവശിഷ്ടങ്ങൾ വിൻഡ് സ്‌ക്രീനുകളിൽ വീണതിനാൽ നിരവധി കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. പലരും വീടിന് പുറത്തിറങ്ങാൻ ഭയക്കും വിധമായിരുന്നു അർദ്ധരാത്രിയിലെ കാറ്റ്. യുകെയിലെ മറ്റിടങ്ങളിൽ ഗെറിറ്റ് കൊടുങ്കാറ്റ് വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടാക്കി. ഇംഗ്ലണ്ടിന്റെ വടക്ക് - പടിഞ്ഞാറ്, തെക്കൻ പ്രദേശങ്ങൾ, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും കനത്ത മഴയും കാറ്റും പ്രതികൂലമായി ബാധിച്ചു.
സ്കോട്‌ലൻഡിലെ പെര്‍ത്ത്ഷയറിലെ ഡാല്‍നാസ്പിഡലില്‍ എം-നൈൻ റോഡിൽ 400ൽപ്പരം കാറുകളും ലോറികളും നാല് മണിക്കൂറോളം കനത്ത മഞ്ഞില്‍ കുടുങ്ങിയതോടെ ആളുകളോട് യാത്ര ചെയ്യരുതെന്ന് സ്‌കോട്ടിഷ് അധികൃതർ നിർദേശിച്ചു. സ്കോട്‌ലൻഡിലേക്കുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. സ്കോട്‌ലൻഡിലെ കുപാറില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താമസക്കാരെ വീടുകളില്‍ നിന്നും രക്ഷപ്പെടുത്തേണ്ടി വന്നു. ബോട്ടുകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. 8000ൽപ്പരം വീടുകളിൽ വൈദ്യുതബന്ധം തകരാറിലായി.
ഹീത്രൂ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിലക്കുകള്‍ വന്നതോടെ 18 വിമാനങ്ങള്‍ ബ്രിട്ടിഷ് എയര്‍വേസ് റദ്ദാക്കി. അബെര്‍ദീന്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ, ജേഴ്‌സി, മാഞ്ചസ്റ്റര്‍, ബാഴ്‌സലോണ, ബെര്‍ലിന്‍, മാഡ്രിഡ്, പാരീസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഇതില്‍ പെടും. വ്യാഴാഴ്ച വരെ ഒന്‍പത് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫിസ് പുറപ്പെടുവിച്ചിരിക്കുന്നത്. എട്ട് ഇഞ്ച് വരെ മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്.