എസക്‌സ്∙ കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി. ജനുവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്‍റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്മസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസക്‌സ്∙ കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി. ജനുവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്‍റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്മസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മനോഹരക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് ലഭിച്ചത്.

കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി

കുട്ടികളുടെ ക്രിസ്മസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച 'ചിലപ്പതികാരം' ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള 'പൊന്നിയിന്‍ സെല്‍വം' വരെയുള്ള നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് നവ്യാനുഭവമായി. കൂടാതെ കോള്‍ചെസ്റ്റര്‍ സീനിയര്‍ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങള്‍ക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മ കലാമേളയില്‍ സമ്മാനര്‍ഹരായ കുട്ടികളെ ആദരിക്കുകയും കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തില്‍ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികള്‍ യുകെയിലെ പ്രശസ്ത റോബോട്ടിക് സര്‍ജനും കോള്‍ചെസ്റ്റര്‍ മലയാളിയുമായ സുഭാഷ് വാസുദേവനില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി
ADVERTISEMENT

വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികൾ അവസാനിച്ചു. പ്രസിഡന്റ് ഷനില്‍ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യു വർഗീസ് ക്രിസ്മസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്‍, അജയ്, സീന ജിജോ, ആദര്‍ശ് കുര്യന്‍, ഷാജി പോള്‍, തോമസ് രാജന്‍, റീജ, ടോമി പാറയ്ക്കല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

(വാർത്ത അയച്ചത്: ജിജോ വാലിപ്ലാക്കീൽ)