കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബവുമായി രംഗത്ത്.

കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബവുമായി രംഗത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബവുമായി രംഗത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ കഴിഞ്ഞ 36 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബവുമായി രംഗത്ത്. രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്‍കിയ ഹൃദ്യമായ "അതിപൂജിതമാം ക്രിസ്മസ്" എന്ന കാരൾ ഗാനം റിലീസ് ചെയ്ത ആദ്യദിനം തന്നെ  15,000 ലധികം പ്രേക്ഷകരാണ് യുട്യൂബില്‍ കണ്ടത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അമലോത്ഭവ മാതാവിന്‍റെ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് കൊളോണ്‍ റ്യോസ്റാത്തിലെ നിക്കോളാസ് ദേവാലയ ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍റ് നിക്കോളാസ് ചര്‍ച്ച് വികാരി ഫാ. ജോസ് വടക്കേക്കര സിഎംഐയാണ് കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബ് ചാനലിലൂടെ ആല്‍ബം റിലീസ് ചെയ്തത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ജോസ് കുമ്പിളുവേലില്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ജര്‍മനിയിലെ വിവിധ ഇടവകകളില്‍ ജോലി ചെയ്യുന്ന സിഎംഐ സഭാംഗങ്ങളായ റവ. ഡോ. റ്റിജോ താന്നിക്കല്‍, ഫാ. റോയി അഞ്ചാനി, ഫാ. ഷിന്റോ പുന്നയ്ക്കല്‍, വേള്‍ഡ് മലയാളി ഗ്ലോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേഴ്സി തടത്തില്‍, യൂറോപ്പ് റീജന്‍ ഭാരവാഹികളായ ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, ജര്‍മന്‍ പ്രൊവിന്‍സ് ഭാരവാഹികളായ ചിന്നു പടയാട്ടില്‍, ബാബു എളമ്പാശേരില്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ജോണ്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷീന കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ വരികള്‍ക്ക് ഷാന്‍റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍ ഹിറ്റ് ഗാനങ്ങളുടെ ഉടമകളായ ഫാ. വിപിന്‍ കുരിശുതറ സിഎംഐ, സിസ്റ്റർ സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിനു മാതിരംപുഴയാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

ADVERTISEMENT

കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് പ്രൊഡ്യൂസര്‍മാര്‍. ആവശ്യക്കാര്‍ക്ക് പിന്നണി സംഗീതത്തോടുകൂടി ആലപിക്കാന്‍ വരികളടങ്ങിയ കരോക്കെയും യുട്യൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പാട്ടിന്‍റെ ലിങ്ക്: https://youtu.be/WNbrXg0Pi50

English Summary:

Athipoojithamaam Christmas carol song album released