ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് ഒരുക്കുന്ന അപ്പാപ്പനും മോനും സീസൺ ത്രീ 28ന്
ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് ഒരുക്കുന്ന അപ്പാപ്പനും മോനും സീസൺ ത്രീ 28ന് കാനഡയിലെ സ്കാർബ്റോയിലെ ചൈനീസ് കൾച്ചറൽ സെന്‍ററിൽ അരങ്ങേറും.

ടൊറന്റോ ∙ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് ഒരുക്കുന്ന അപ്പാപ്പനും മോനും സീസൺ ത്രീ 28ന് കാനഡയിലെ സ്കാർബ്റോയിലെ ചൈനീസ് കൾച്ചറൽ സെന്‍ററിൽ അരങ്ങേറും. കൊച്ചുമോന്‍റെ കല്യാണവുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് സീസൺ ത്രീയെ സംഭവബഹുലമാക്കുന്നതെന്ന് സംവിധായകൻ ജയദേവ് വേണുഗോപാൽ (ജെഡി), ലെവിറ്റേറ്റ് സിഇഒ ജെറിൻ രാജ്, ടീം അംഗങ്ങൾ എന്നിവർ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിച്ച 'അപ്പാപ്പനും മോനും ഒരു ക്രിസ്മസ് മൂവി', ഈ വർഷത്തിന്‍റെ തുടക്കത്തിൽ അരങ്ങിലെത്തിയ 'അപ്പാപ്പനും മോനും ഒരു പ്രേത കഥ' എന്നിവയുടെ വിജയത്തിന് ശേഷമാണ് മൂന്നാം ഭാഗം ഒരുങ്ങുന്നത്.
അഭിനേതാക്കളായും സാങ്കേതിക വിദഗ്ധരായുമെല്ലാം സിനിമാ ലോകത്തേക്കുള്ള പ്രവേശനം സ്വപ്നം കണ്ട് നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ലൈവ് ആയി സ്റ്റേജിൽ അണിയിച്ചൊരുക്കുന്ന സിനിമാ കഥയാണ് 'അപ്പാപ്പനും മോനും' സീരീസ്. രണ്ട് മണിക്കൂറോളം നീളുന്ന ഷോ വൈകിട്ട് ഏഴ് മണിക്കാണ് തുടങ്ങുക. ആറ് മണി മുതൽ ചൈനീസ് കൾച്ചറൽ സെന്‍ററിൽ പ്രവേശനം ഉണ്ടാകും. ക്രിസ്മസ് മാർക്കറ്റും ഡിജെയും അതിഥികളെ കാത്തിരിക്കുന്നു. 25 ഡോളറാണ് പ്രവേശന ടിക്കറ്റ്. റിയൽറ്റർ ജെഫിൻ ജോസഫ് ആണ് മെഗാ സ്പോൺസർ.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും: 437-661-1929, 647-781-3743.വെബ്സൈറ്റ്: www.levitateinc.ca