എല്‍മ ക്രിസ്മസ് പുതുവത്സരാഘോഷം
ലണ്ടൻ ∙ സംഘടന ശേഷി കൊണ്ടും അംഗബലം കൊണ്ടും ലണ്ടനിലെ തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പതിനാറാമത് ക്രിസ്മസ് പുതുവത്സരാഘോഷം ഗംഭീരമായി. ലണ്ടനിലെ ഹോൺ ചർച്ചിൽ ഉള്ള ക്യാമ്പ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 3 മണിയോടുകൂടി ആരംഭിച്ച പരിപാടി, അംഗങ്ങളുടെ കലാസാംസ്കാരിക

ലണ്ടൻ ∙ സംഘടന ശേഷി കൊണ്ടും അംഗബലം കൊണ്ടും ലണ്ടനിലെ തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പതിനാറാമത് ക്രിസ്മസ് പുതുവത്സരാഘോഷം ഗംഭീരമായി.
ലണ്ടനിലെ ഹോൺ ചർച്ചിൽ ഉള്ള ക്യാമ്പ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 3 മണിയോടുകൂടി ആരംഭിച്ച പരിപാടി, അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായി. തുടർന്ന് വൈകുന്നേരം 6.00 മണിയോടുകൂടി ആരംഭിച്ച പൊതു സമ്മേളനത്തില് ജോയിൻ സെക്രട്ടറി ജെന്നിസ് രഞ്ജിത്ത് സ്വാഗതപ്രസംഗം നടത്തുകയും, പ്രസിഡന്റ് അഡ്വക്കേറ്റ് ലിജോ ഉമ്മൻ അദ്ധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു.
സെക്രട്ടറി ബാസ്റ്റിൻ മാളിയേക്കൽ സംഘടനയുടെ ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും ഇനിയും അടുത്ത ഒരു വർഷത്തേക്ക് സംഘടന കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. തുടർന്ന് സംഘടനയുടെ സ്പോൺസർമാരായ എല്ലാവരെയും ട്രഷറർ ബിനു ലുക്ക് വേദിയിലേക്ക് ക്ഷണിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. തുടർന്ന് സാന്താക്ലോസിന്റെ അകമ്പടിയോടുകൂടി ഭദ്രദീപം തെളിയിച്ച് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും എല്‍മയുടെ പുതിയ വെബ്സൈറ്റ് എൽഇഡി സ്ക്രീനിൽ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് സംഘടനയിൽ നിന്നും യുക്ക്മാ കലാമേളയിൽ പങ്കെടുത്ത് സമ്മാനം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. ഈ പരിപാടികളെല്ലാം ഏകോപിപ്പിച്ച് ആഘോഷം ഒരു വൻ വിജയമാക്കി തീർക്കാൻ പ്രോഗ്രാം കോഡിനേറ്റർ ശുഭ ജെന്റിലും വൈസ് പ്രസിഡണ്ട് ധന്യ കെവിനും ജോയിൻ ട്രഷറർ ഹരീഷ് ഗോപാലും മറ്റു കോഡിനേറ്റമാരും നേതൃത്വം നൽകി.
അഡ്വൈസർ പയസ്സ് തോമസിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കുകയും തുടർന്ന് രുചികരമായ കേരളീയ ഭക്ഷണം എല്ലാവരും ആസ്വദിക്കുകയും ചെയ്തു. തുടർന്ന് അംഗങ്ങളുടെ വ്യത്യസ്തവും -വൈവിധ്യവുമാർന്ന കലാപരിപാടികൾ തുടരുകയും ഏകദേശം 11 മണിയോടുകൂടി ഡിജെ യുടെ അകമ്പടിയോടുകൂടി പരിപാടികൾ അവസാനിക്കുകയും ചെയ്തു.. ഈ സമ്മേളനവും ആഘോഷവും വൻ വിജയമാക്കി തീർക്കാൻ സഹായിച്ച എല്ലാ അംഗങ്ങളോടും മറ്റു വിശിഷ്ട വ്യക്തികളോടും എല്‍മ എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി അറിയിച്ചു.