‘ക്ഷമിക്കണം, മോഷണത്തിന്റെ ശാപമായി കാൻസർ ബാധിച്ചു’; പോംപെയിലെ വിനോദസഞ്ചാരിയായ യുവതിയുടെ കത്ത് വൈറൽ
മിലാൻ∙ ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ പോംപെ നഗരം സന്ദര്‍ശിച്ചത് തനിക്ക് ‘ശാപത്തിന്’ കാരണമായിയെന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. നഗരം സന്ദർശിക്കുന്നതിനിടെ മോഷ്ടിച്ച കല്ലുകള്‍ തിരികെ അയച്ചാണ് യുവതി ‘ദുരനുഭവം’ വിവരിക്കുന്നത്. വിനോദ സഞ്ചാരത്തിന് പോംപെ നഗരത്തിലെത്തിയ മൂന്ന് കല്ലുകള്‍ മോഷ്ടിച്ച്

മിലാൻ∙ ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ പോംപെ നഗരം സന്ദര്‍ശിച്ചത് തനിക്ക് ‘ശാപത്തിന്’ കാരണമായിയെന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. നഗരം സന്ദർശിക്കുന്നതിനിടെ മോഷ്ടിച്ച കല്ലുകള്‍ തിരികെ അയച്ചാണ് യുവതി ‘ദുരനുഭവം’ വിവരിക്കുന്നത്. വിനോദ സഞ്ചാരത്തിന് പോംപെ നഗരത്തിലെത്തിയ യുവതി മൂന്ന് കല്ലുകള്‍ മോഷ്ടിച്ച് കൊണ്ടാണ് തിരികെ പോയത്. സഞ്ചാരത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ യുവതിക്ക് കാന്‍സര്‍ ബാധിച്ചു. യൗവനത്തിൽ തന്നെ കാന്‍സര്‍ ബാധിച്ചത് ദൗര്‍ഭാഗ്യകരമായിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ രോഗം ശാപത്തിന്‍റെ പരിണിത ഫലമാണെന്ന് യുവതി അവകാശപ്പെട്ടു.
കത്തിനൊപ്പം മോഷ്ടിച്ച മൂന്ന് കല്ലുകളും ഇവര്‍ തിരിച്ചയക്കുകയായിരുന്നു.‘ശാപത്തെ പറ്റി അറിയില്ലായിരുന്നു, കല്ലുകള്‍ എടുക്കാന്‍ പാടില്ലെന്നും താന്‍ അറിഞ്ഞില്ല, എന്‍റെ ക്ഷമാപണം സ്വീകരിക്കണം, കല്ലുകളും തിരിച്ചയക്കുന്നു..’ എന്നാണ് യുവതിയുടെ വാക്കുകള്‍. എന്നാല്‍ ഇവര്‍ സ്വന്തം പേരോ സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല.
∙ പോംപെ – ചാരംമൂടിയ ചരിത്ര നഗരം
ഇന്നത്തെ ഇറ്റലിയിലെ നേപ്പിൾസിനു സമീപമായിരുന്നു പുരാതനകാലത്തെ പോംപെ നഗരം. പക്ഷേ എഡി 79–ാം ആണ്ടിൽ വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചാണ് നഗരം ഇല്ലാതായത്. ഏകദേശം നാലു മുതൽ ആറു മീറ്റർ വരെ ആഴത്തിലായിരുന്നു അഗ്നിപർവതത്തിലെ ചാരം നഗരത്തെ മൂടിയത്. പിൽക്കാലത്ത് ഈ നഗരത്തിൽ ചാരം മൂടിയ മന്ത്രവാദികൾ ഉപയോഗിച്ചു കൊണ്ടിരുന്ന പലതരം വസ്തുക്കള്‍ ഉൾപ്പെടെ നിരവധി വസ്തുക്കൾ ഗവേഷണത്തിൽ കണ്ടുകിട്ടിയിട്ടുണ്ട്. ഇതായിരിക്കാം ഒരുപക്ഷേ കല്ല് മോഷ്ടിച്ചത് ശാപ കാരണമായിയെന്ന് വിശ്വസിക്കാൻ യുവതിയെ പ്രേരിപ്പിക്കുന്നത