കുറഞ്ഞ ശമ്പളവും ഉയര്‍ന്ന ജോലി ഭാരവും; യുകെയിൽ നഴ്സുമാർ ജോലി ഉപേക്ഷിക്കുമെന്ന് ആർസിഎൻ
ലണ്ടൻ ∙ ശമ്പള കുറവും ഉയര്‍ന്ന ജോലി ഭാരവും മൂലം യുകെയിലെ എന്‍എച്ച്എസ് നഴ്‌സിങ് ജോലി പകുതിയോളം ജീവനക്കാരും ഉപേക്ഷിക്കുമെന്ന് നഴ്സിങ് സംഘടനയായ റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) മുന്നറിയിപ്പ് നൽകി. ജോലി ഉപേക്ഷിച്ച് കൂടുതല്‍ പേര്‍ പോകുന്നത് തടയാന്‍ അധിക തുക സര്‍ക്കാര്‍ വകയിരുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ

ലണ്ടൻ ∙ കുറഞ്ഞ ശമ്പളവും ഉയര്‍ന്ന ജോലി ഭാരവും മൂലം യുകെയിലെ എന്‍എച്ച്എസ് നഴ്‌സിങ് ജോലി പകുതിയോളം ജീവനക്കാരും ഉപേക്ഷിക്കുമെന്ന് നഴ്സിങ് സംഘടനയായ റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) മുന്നറിയിപ്പ് നൽകി. ജോലി ഉപേക്ഷിച്ച് കൂടുതല്‍ പേര്‍ പോകുന്നത് തടയാന്‍ അധിക തുക സര്‍ക്കാര്‍ വകയിരുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ആർസിഎൻ മുന്നോട്ട് വയ്ക്കുന്നത്.
ഇപ്പോള്‍ തന്നെ ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍എച്ച്എസിന് കൂടുതല്‍ ജീവനക്കാര്‍ വിട്ടുപോകുന്നത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ശമ്പള വര്‍ധനവും അതിനു പുറമെ അധിക വേതനവും നല്‍കണമെന്ന് ആര്‍സിഎന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളുടെ മേല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പണിമുടക്കുകൾക്ക് തുടക്കമിടുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.
ശമ്പള പരിഷ്‌കരണത്തെ കുറിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ എന്‍എച്ച്എസ് പേ റിവ്യൂ ബോഡിക്ക് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ആര്‍സിഎന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ശമ്പള കുറവും മറ്റ് ആനുകൂല്യങ്ങളുടെയും അഭാവം മൂലം എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന പകുതിയോളം നഴ്‌സുമാര്‍ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണെന്ന സര്‍വേ ആര്‍സിഎന്‍ പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഏറെ ദുരിതങ്ങള്‍ സൃഷ്ടിച്ച എന്‍എച്ച്എസ് പണിമുടക്കുകൾക്ക് സമാനമായ പണിമുടക്ക് ഇത്തവണയും ഉണ്ടാകുമെന്ന മുന്നറിയിപ്പും യൂണിയന്‍ നല്‍കുന്നുണ്ട്. എല്ലാ വര്‍ഷങ്ങളിലെയും ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന പേയ് റിവ്യു ബോഡി (പി ആര്‍ ബി) ക്ക് മുന്‍പിലാണ് ആര്‍സിഎന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ ആര്‍സിഎന്‍ പങ്കെടുത്തിരുന്നില്ല. നിലവില്‍ ഇംഗ്ലണ്ടില്‍ മാത്രം 42,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ആര്‍സിഎന്‍, വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് കൂടി ഉണ്ടായാല്‍ അത് എന്‍എച്ച്എസിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും മുന്നറിയിപ്പ് നൽകി.