ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയുടെ 12–ാം സമ്മേളനം കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണമന്ത്രാലയത്തിന്റെ മാസ്റ്റർ ട്രെയിനറും കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പു ഫാക്കൽറ്റിയുമായ അഡ്വ. ചാർളി പോൾ

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയുടെ 12–ാം സമ്മേളനം കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണമന്ത്രാലയത്തിന്റെ മാസ്റ്റർ ട്രെയിനറും കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പു ഫാക്കൽറ്റിയുമായ അഡ്വ. ചാർളി പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയുടെ 12–ാം സമ്മേളനം കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണമന്ത്രാലയത്തിന്റെ മാസ്റ്റർ ട്രെയിനറും കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പു ഫാക്കൽറ്റിയുമായ അഡ്വ. ചാർളി പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയുടെ 12–ാം സമ്മേളനം കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണമന്ത്രാലയത്തിന്റെ മാസ്റ്റർ ട്രെയിനറും കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പു ഫാക്കൽറ്റിയുമായ അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. മാർച്ച് 30-നു വൈകുന്നേരം നാലുമണിക്കു 15:00 UK, 20:30 Indian time) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ജെയിംസ് പാത്തിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് തുടങ്ങിയത്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. ഇലക്ഷൻ പ്രചരണത്തിന്റെ തിരക്കിലാണെങ്കിലും വേൾഡ് മലയാളി കൗൺസിലിനായിട്ട് സമയം കണ്ടെത്തിയ അഡ്വ. ചാർളി ടോമിനോടുള്ള യൂറോപ്പ് റീജിയന്റെ ചാരിതാർത്ഥ്യവും സന്തോഷവും ജോളി എം. പടയാട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞു. ചാലക്കുടി നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ ശബ്ദം ലോകസഭയിൽ കേൾക്കാൻ ഇടവരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു.

ADVERTISEMENT

തുടർന്ന് രാഷ്ട്രീയം കലരാത്ത സാമ്പത്തിക വികസനം കേരളത്തിൽ സാധ്യമാകുമോ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഹൈക്കോടതി അഭിഭാഷകനും ചാലക്കുടിയിൽ നിന്നു ലോകസഭയിലേക്ക് മത്സരിക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയുമായ അഡ്വ. ചാർളി പോൾ ആയിരുന്നു മുഖ്യ പ്രാസംഗികൻ. തുടർന്നു നടന്ന ചർച്ചകൾക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, പ്രൊഫസർ ഡോ. അന്നകുട്ടി ഫിൻഡെ, പ്രമുഖ വ്യവസായിയും കേരള വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധിയുമായ അഡ്വ. ജോണി കുര്യാക്കോസ്, പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അഴിമതി, അധികാര ദുർവിനിയോഗം, പിൻവാതിൽ നിയമനങ്ങൾ ധൂർത്തു തുടങ്ങിയവയ്ക്കെതിരെയുള്ള പോരാട്ടമാണ് ട്വന്റി ട്വന്റി നടത്തുന്നതെന്ന്  അഡ്വ. ചാർളി പോൾ പറഞ്ഞു. 

WMC ഗ്ലോബൽ വിമൻ ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, WMC ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, WMC അജ്മൻ പ്രൊവിൻസ് പ്രസിഡന്റ് ഡെയിസ് ഇ‍ടിക്കുള, WMC ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, WMC ഗ്ലോബൽ കൾച്ചറൽ പ്രസിഡന്റ് ചെറിയാൻ ടി. കാക്കാട്, ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്സി തടത്തിൽ, ജോൺ പാഴൂർ, WMC ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, WMC യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, യുകെ നോർത്ത് വെസ്റ്റ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, സനു പടയാട്ടിൽ, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

ADVERTISEMENT

അമേരിക്കൻ പ്രവാസി ഗായകരായ ജോൺസൻ തലശല്ലൂർ, WMC നോർത്ത് ടെക്സാസ് പ്രൊവിൻസ് വൈസ് ചെയർപേഴ്സൻ ആൻസി തലശല്ലൂർ, യൂറോപ്യൻ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ തുടങ്ങിയവരുടെ ശ്രുതിമധുരമായ ഗാനങ്ങൾ കലാസാംസ്കാരിക വേദിയെ കൂടുതൽ ധന്യമാക്കി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്തത്. കമ്പ്യൂട്ടർ ടെക്നീഷ്യനായ നിതീഷ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 27–ാം തീയതി ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് (യുകെ സമയം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കും. ഏപ3ിൽ 27ന് ഈസ്റ്റർ, വിഷു ആഘോഷം നടക്കും. ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്കു വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

English Summary:

World Malayali Council Europe Region Conference was Inaugurated

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT