വർഷങ്ങൾക്കുശേഷം '8 ൽ നിന്നും 160 ലേക്ക്' ; യുകെയിൽ തിയറ്ററുകളുടെ എണ്ണത്തിൽ വൻ വർധന
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'വർഷങ്ങൾക്കുശേഷം' യുകെയിൽ 160 തിയറ്ററുകളിലേക്ക്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 11 ന് റിലീസ് ദിനത്തിൽ യുകെയിലെ 8 തിയറ്ററുകളിൽ മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്.

ലണ്ടൻ ∙ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'വർഷങ്ങൾക്കുശേഷം' യുകെയിൽ 160 തിയറ്ററുകളിലേക്ക്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 11 ന് റിലീസ് ദിനത്തിൽ യുകെയിലെ 8 തിയറ്ററുകളിൽ മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്. അതേ ദിവസം റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ 'ആവേശം' കൂടുതൽ തിയറ്ററുകളിൽ റിലീസ് ചെയ്തതിനാൽ 'വർഷങ്ങൾക്കുശേഷം' ഇന്നത്തേക്ക് വ്യാപകമായ പ്രദർശനത്തിന് മാറ്റിയിരുന്നതാണെന്ന് വിതരണക്കാർ അറിയിച്ചു. ഒഡിയോൺ, സിനിവേൾഡ്, വിയുഇ, ദി ലൈറ്റ്, ഷോകേസ് തുടങ്ങിയ പ്രധാന തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും.
ആഗോളതലത്തിൽ കഴിഞ്ഞ ദിവസം 40 കോടിയോളം രൂപ നേടിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ന് മുതൽ 160 ൽപ്പരം തിയറ്ററുകളിൽ പ്രദർശനം നടത്താൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങളിലെ വിതരണാവകാശം ലഭിച്ച ആർഎഫ്ടി ഫിലിംസ് ഉടമ റൊണാൾഡ് തോണ്ടിക്കൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. 1970കളിലെ സിനിമാ മോഹം, സൗഹൃദം, സിനിമയ്ക്കുള്ളിലെ സിനിമ എന്നിവ പറയുന്ന 'വർഷങ്ങൾക്കുശേഷം' മെറിലാൻഡ് സിനിമാസിന്‍റെ ബാനറിലാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം. നിവിൻ പോളി,അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം, ആർട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോഷ്യേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് ബിജിത്ത്, പർച്ചേസിങ് മാനേജർ ജയറാം രാമചന്ദ്രൻ, വരികൾ ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി വിപിൻ നായർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ. ത്രിൽസ് രവി ത്യാഗരാജൻ, കളറിസ്റ്റ് ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, ടൈറ്റിലർ ജെറി, സബ് ടൈറ്റിൽസ് വിവേക് രഞ്ജിത്ത്.