ആകാശച്ചുഴിയിൽ വീണ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ജീവൻ നഷ്ടമായത് ജെഫ് കിച്ചണ്; മരണകാരണം ഹൃദയാഘാതം
ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസിന്‍റെ വിമാനം ആകാശച്ചുഴിയിൽ വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് ബ്രിട്ടിഷുകാരനായ ജെഫ് കിച്ചൺ (73) എന്ന തിയറ്റർ ജീവനക്കാരന്. ഇന്നു രാവിലെയാണ് എയർലൈൻസ് അധികൃതർ ഔദ്യോഗികമായി അപകടത്തിൽ മരിച്ചയാളുടെ പേരുവിവരം പുറത്തുവിട്ടത്. ആകാശച്ചുഴിൽപെട്ട് ആറായിരം അടിയോളം താഴേക്കു പതിച്ച വിമാനം

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസിന്‍റെ വിമാനം ആകാശച്ചുഴിയിൽ വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് ബ്രിട്ടിഷുകാരനായ ജെഫ് കിച്ചൺ (73) എന്ന തിയറ്റർ ജീവനക്കാരന്. ഇന്നു രാവിലെയാണ് എയർലൈൻസ് അധികൃതർ ഔദ്യോഗികമായി അപകടത്തിൽ മരിച്ചയാളുടെ പേരുവിവരം പുറത്തുവിട്ടത്. ആകാശച്ചുഴിൽപെട്ട് ആറായിരം അടിയോളം താഴേക്കു പതിച്ച വിമാനം നിയന്ത്രണം വിട്ട് തകിടം മറിയുന്നതിനിടയിൽ ഹൃദയാഘാതം മൂലമാണ് ജെഫ് മരിച്ചത്. അപകടത്തിൽ 58 യാത്രക്കാർക്ക് ഗുരുതരമായും മുപ്പതോളം പേർക്ക് ചെറിയ തോതിലും പരുക്കേറ്റിരുന്നു.
ഇന്തൊനീഷ്യയിലെ ക്രൂയിസ് യാത്രയും തുടർന്ന് ഓസ്ട്രേലിയയിലെ അവധിക്കാലവും സ്വപ്നം കണ്ട്, ഭാര്യയോടൊപ്പം യാത്രചെയ്യുകയായിരുന്നു ജെഫ്. ആദ്യമായാണ് ഇവർ ഇരുവരും ഇത്ര ദൈർഘ്യമേറിയ ഒരു യാത്രയ്ക്കു പുറപ്പെട്ടതെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ആ യാത്ര ജെഫിന് അവസാന യാത്രയായി. തികഞ്ഞ ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്ന സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് ജെഫ് ജോലി ചെയ്തിരുന്ന ഗ്ലൂസ്റ്റർഷെയറിലെ തോൺബറി മ്യൂസിക്കൽ തിയറ്റർ ഗ്രൂപ്പ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഈ തിയറ്റർ ഗ്രൂപ്പിന്‍റെ സെക്രട്ടറിയും ട്രഷററും ചെയർമാനും ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ജെഫ് കിച്ചൺ. സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ജെഫും ഭാര്യയും ഏറെനാളത്തെ ആലോനകൾക്ക് ശേഷം നടത്തിയ യാത്രയായിരുന്നു ഇതെന്നും സഹപ്രവർത്തകർ അനുസ്മരിച്ചു.
ചെവ്വാഴ്ച പുലർച്ചെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നും സിംഗപ്പൂരിലേക്ക് യാത്രതിരിച്ച സിംഗപ്പൂർ എയർലൈൻസിന്‍റെ ബോയിംങ് 777 -300 ഇ ആർ വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾക്കകം 6000 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 211 യാത്രക്കാരും 18 ജോലിക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 47 പേരും ബ്രിട്ടിഷ് പൌരന്മാരായിരുന്നു.
അപകടത്തെത്തുടർന്ന് ബാങ്കോക്കിലെ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡു ചെയ്ത വിമാനത്തിലെ യാത്രക്കാരെ പിന്നീട് ആശുപത്രികളിലേക്ക് മാറ്റി. നിസാര പരുക്കുകളേറ്റ 104 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 58 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 20പേർ ഐസിയുവിലാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴും ആശുപത്രിയിലുള്ള 58 പേരിൽ 15പേർ ബ്രിട്ടിഷുകാരാണ്.