മലയാളി തിളക്കത്തിൽ ബ്രിട്ടിഷ് കബഡി ലീഗ് ഫൈനലിൽ നോട്ടിങ്ങാം റോയൽസ് വനിതാ ടീമിന് വിജയം
ലണ്ടൻ ∙ യുകെയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടന്ന മൂന്നാമത് ബ്രിട്ടിഷ് കബഡി ലീഗ് മത്സരങ്ങളിൽ വനിത വിഭാഗത്തിൽ നോട്ടിങ്ങാം റോയൽസ് വനിത ടീമിന് വിജയം. മത്സരങ്ങൾ തത്സമയം ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഇത്തവണ മത്സരങ്ങളിൽ ആദ്യമയാണ് മലയാളികളുടെ ടീമായ നോട്ടിങ്ങാം റോയൽസ്

ലണ്ടൻ ∙ യുകെയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടന്ന മൂന്നാമത് ബ്രിട്ടിഷ് കബഡി ലീഗ് മത്സരങ്ങളിൽ വനിത വിഭാഗത്തിൽ നോട്ടിങ്ങാം റോയൽസ് വനിത ടീമിന് വിജയം.
ഇത്തവണ ആദ്യമായാണ് മത്സരങ്ങളിൽ മലയാളികളുടെ ടീമായ നോട്ടിങ്ങാം റോയൽസ് വനിത ടീമിനെ രംഗത്തിറക്കിയത്. ആദ്യ മത്സരം ഫൈനൽ കപ്പ് വിജയത്തിൽ എത്തിക്കുകയും ചെയ്തു. നോട്ടിങ്ങാം റോയൽസിനെ കൂടാതെ ബർമിങ്ങാം ബുൾസ്, ഗ്ലാസ്ഗോ യൂണികോൺസ്, വേൾവർഹാംപ്‌റ്റൺ വേൾവ്സ്, മാഞ്ചസ്റ്റർ റൈഡേഴ്‌സ്, എഡിൻബറോ ഈഗിൾസ്, കവന്‍ററി ചാർജേഴ്സ്, സാൻഡ് വെൽ കിങ്‌സ്, വാൽസ് വെൽ ഹണ്ടേഴ്സ് എന്നിവയാണ് കബഡി ലീഗിൽ പങ്കെടുത്ത ടീമുകൾ.
ബ്രിട്ടിഷ് കബഡി ലീഗിലെ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്‌റ്റൺ എന്നീ ടീമുകൾക്കെതിരെ വമ്പൻ വിജയം നേടിയാണ് നോട്ടിങ്ങാം റോയൽസ് വനിതാ ടീം ഫൈനലിൽ പ്രവേശിച്ചത്. ബർമിങ്ങാമിൽ നടന്ന ഫൈനൽ മത്സരത്തിൽ വോൾഫ് പാക്ക് ടീമിനെതിരെ 43-21 സ്കോറിലായിരുന്നു വിജയം. എറണാകുളം സ്വദേശിനിയായ ആതിര സുനിലായിരുന്നു ടീം ക്യാപ്റ്റൻ. പ്രസിമോൾ കെ പ്രെനിയായിരുന്നു വൈസ് ക്യാപ്റ്റൻ.
ഇത്തവണ പുരുഷ വിഭാഗത്തിൽ നോട്ടിങ്ങാം റോയൽസ് ടീം മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. മലപ്പുറം സ്വദേശി മഷൂദ് ക്യാപ്റ്റനും ഹരികൃഷ്ണൻ വൈസ് ക്യാപ്റ്റനുമയാണ് ടീമിനെ നയിച്ചത്. രാജു ജോർജ്(ടീം മാനേജർ), സജി മാത്യു(കോച്ച്), ജിത്തു ജോസഫ്(കോർഡിനേറ്റർ) എന്നിവരാണ് ടീമിന് നേതൃത്വം നൽകിയത്.