ലണ്ടനിലെ ‘കോട്ടയവും കോയമ്പത്തൂരും’; ഷെംഗൻ വീസയിൽ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും പ്രവേശനം സാധ്യമല്ല!
ഇന്ത്യയിൽ ഇപ്പോൾ അവധിക്കാലമാണ്. അസഹ്യമായ ചൂടും ചിലിടങ്ങളിൽ കനത്ത മഴയും അനുഭവപ്പെടുന്നു. എന്നാൽ യൂറോപ്പിൽ ഇത് വസന്തകാലമാണ്.
ഇന്ത്യയിൽ ഇപ്പോൾ അവധിക്കാലമാണ്. അസഹ്യമായ ചൂടും ചിലിടങ്ങളിൽ കനത്ത മഴയും അനുഭവപ്പെടുന്നു. എന്നാൽ യൂറോപ്പിൽ ഇത് വസന്തകാലമാണ്.
ഇന്ത്യയിൽ ഇപ്പോൾ അവധിക്കാലമാണ്. അസഹ്യമായ ചൂടും ചിലിടങ്ങളിൽ കനത്ത മഴയും അനുഭവപ്പെടുന്നു. എന്നാൽ യൂറോപ്പിൽ ഇത് വസന്തകാലമാണ്.
ലണ്ടൻ∙ ഇന്ത്യയിൽ ഇപ്പോൾ അവധിക്കാലമാണ്. അസഹ്യമായ ചൂടും ചിലിടങ്ങളിൽ കനത്ത മഴയും അനുഭവപ്പെടുന്നു. എന്നാൽ യൂറോപ്പിൽ ഇത് വസന്തകാലമാണ്. നാടും നഗരവും കാടും മലകളും പൂത്തുലഞ്ഞ വർണവസന്തത്തിന്‍റെ ആഘോഷനാളുകൾ. ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഈ വസന്തം നുകരാൻ യൂറോപ്പിലേക്ക് എത്തുന്നു.
ഇന്ത്യക്കാർക്കും യൂറോപ്പ് എപ്പോഴും ഒരു ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ്. ഇന്ത്യൻ യുവത കൂട്ടമായി പല യൂറോപ്യൻ രാജ്യങ്ങളിലേക്കും പറിച്ചുനട്ടപ്പെടുന്ന കാലത്ത് ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ തുടങ്ങിയവ പലർക്കും സ്വന്തം നാടിനെപ്പോലെ പരിചിതമാണ്. ബന്ധുക്കളും മക്കളും നൽകുന്ന നേരറിവുകൾ കണ്ടാസ്വദിക്കാൻ വെമ്പൽകൊള്ളുന്നവർ യൂറോപ്പിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നുണ്ട്. കേട്ടതൊക്കെ നേരിട്ട് കാണാനുള്ള ആഗ്രഹമാണ് അവരെ ഈ യാത്രയിലേക്ക് നയിക്കുന്നത്.
ഒറ്റ ഷെംഗൻ വീസ 29 രാജ്യങ്ങളിലേക്കുള്ള സന്ദർശനം സാധ്യമാക്കുന്നു എന്നതാണ് ഇതിന്‍റെ പ്രധാന ആകർഷണം. ഒരു വീസയിൽ കുറഞ്ഞത് 3-4 രാജ്യങ്ങളെങ്കിലും സമയപരിധിക്കുള്ളിൽ സന്ദർശിച്ച് മടങ്ങാം. ആദ്യ എൻട്രി നിർദ്ദിഷ്ട രാജ്യത്തേക്ക് ആയിരിക്കണം എന്നതാണ് ഏക നിബന്ധന. ഉദാഹരണത്തിന്, ഫ്രാൻസിലേക്കാണ് വീസയെങ്കിൽ ആദ്യം അവിടെത്തന്നെ എത്തണം. പിന്നീട് ഏത് ഗതാഗത മാർഗ്ഗത്തിലൂടെയും മറ്റ് 28 രാജ്യങ്ങളിലെ ഇഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിക്കാം.
എന്നാൽ ഷെംഗൻ വീസ ഉപയോഗിച്ച് ബ്രിട്ടനിൽ സന്ദർശനം നടത്താനാകില്ല. അതിന് പ്രത്യേക വീസ ആവശ്യമാണ്. ബ്രിട്ടൺ യൂറോപ്യൻ യൂണിയന്‍റെ ഭാഗമായിരുന്നപ്പോഴും പ്രത്യേക വീസ എടുത്താലേ അവിടെ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, അയർലൻഡ്, റൊമാനിയ എന്നീ രാജ്യങ്ങളിലേക്കും ഷെംഗൻ വീസ സാധുവാകില്ല. യൂറോപ്പിന്‍റെ ഭാഗമായ തുർക്കിയിലേക്കും സന്ദർശനത്തിന് പ്രത്യേക വീസ ആവശ്യമാണ്.
ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവേനിയ, സ്ലോവാക്യ, സ്വീഡൻ തുടങ്ങിയ 29 യൂറോപ്യൻ രാജ്യങ്ങളെ ഷെംഗൻ വീസ ഉൾക്കൊള്ളുന്നു.
1985 ജൂൺ 14-ന് നിലവിൽ വന്ന ഒരു ഉടമ്പടിപ്രകാരമാണ് ഈ രാജ്യങ്ങളിലെ അതിർത്തി പരിശോധനകൾ ഇല്ലാതാക്കിയത്. എല്ലാ അംഗരാജ്യങ്ങളിലെയും പൗരന്മാർക്ക് അതിർത്തി പരിശോധനകൂടാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഈ ഉടമ്പടി ഒപ്പുവച്ചത് സൗത്ത് ഈസ്റ്റേൺ ലക്സംബർഗിലെ ചെറു നഗരമായ ഷെംഗനിലാണ്. അങ്ങനെയാണ് ഈ വീസയ്ക്ക് ഷെംഗൻ വീസ എന്ന പേര് വന്നത്. ഫ്രാൻസ്, ജർമനി, ബെൽജിയം, ലക്സംബർഗ്, നെതർലൻഡ് എന്നീ രാജ്യങ്ങളാണ് 1985ലെ ഉടമ്പടിയിൽ ആദ്യം ഒപ്പുവച്ചത്. പിന്നീട് ഈ രാജ്യങ്ങളുടെ എണ്ണം 29 ആയി വർധിച്ചു.
ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് 80 യൂറോ (ഏകദേശം 6600 രൂപ) മാത്രമാണ്. ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫീസ് ഇല്ല. 24 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് ചില സാഹചര്യങ്ങളിൽ വീസ ഫീസ് ഇല്ല. യൂറോപ്പ് സന്ദർശകരെ ആകർഷിക്കുന്നത് വെറും വീസ ഫീസ് മാത്രമല്ല. ശുദ്ധവായുവും വെള്ളവും, കാലാവസ്ഥയുടെ വൈവിധ്യവും, മനോഹരമായ പ്രകൃതിയും രുചികരമായ ഭക്ഷണവും യൂറോപ്പിന്റെ പ്രത്യേകതകളാണ്. നന്നായി പരിപാലിക്കുന്ന റോഡുകളും കാര്യക്ഷമമായ ഗതാഗത സംവിധാനവും യാത്ര എളുപ്പമാക്കുന്നു. സുരക്ഷിതത്വം, സൗകര്യപ്രദമായ ടാക്സികൾ, വേനൽക്കാലത്ത് നീണ്ട പകൽ സമയം തുടങ്ങിയവയും യൂറോപ്പ് സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ബ്രിട്ടൻ (1,864,318), ജർമനി (247,000), ഇറ്റലി (162,492), നെതർലൻഡ്സ് (65,399), സ്പെയിൻ (60,679), സ്വീഡൻ (53,973) എന്നിവയാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടനിൽ, ലണ്ടൻ, ബർമിങ്ഹാം, മാഞ്ചസ്റ്റർ, ലിവർപൂൾ തുടങ്ങിയ വൻനഗരങ്ങളിൽ ചില ഭാഗങ്ങൾ ഇന്ത്യൻ നഗരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്ത്യൻ ഭക്ഷണശാലകൾ, വസ്ത്ര-വ്യാപാര സ്ഥാപനങ്ങൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാൽ സമ്പന്നമായ നിരവധി തെരുവുകൾ ഈ നഗരങ്ങളിൽ കാണാം. ലണ്ടനിലെ ഈസ്റ്റ് ഹാം, ക്രോയിഡൺ തുടങ്ങിയ പ്രദേശങ്ങളിൽ എത്തിയാൽ കോട്ടയം, കോയമ്പത്തൂർ പോലുള്ള നഗരങ്ങളിൽ എത്തിയ പ്രതീതിയാണ്. ഈ പ്രദേശങ്ങളിൽ മലയാളവും തമിഴും സംസാരിക്കുന്നവരെ ധാരാളം കാണാം.
യൂറോപ്പിൽ വത്തിക്കാനും, ഫാത്തിമയും ലൂർദും, വാൽസിങ്ങാമും അടങ്ങുന്ന ക്രിസ്ത്യൻ തീർഥാടനകേന്ദ്രങ്ങൾ സഞ്ചാരികളുടെ പ്രത്യേക ആകർഷക കേന്ദ്രങ്ങളാണ്. വെനീസും പിസായിലെ ചരിഞ്ഞഗോപുരവും പാരിസിലെ ഐഫൽ ടവറും ഡിസ്നി ലാൻഡും സഞ്ചാരികളുടെ ഡ്രീം ഡെസ്റ്റിനേഷനുകളാണ്.
സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി, ജർമനി തുടങ്ങി എട്ടു രാജ്യങ്ങളുടെ ഭാഗമായ 1200 കിലോമീറ്റർ ദൈർഘ്യമുള്ള ആൽപ്സ് പരർവതനിരകളുടെ സൗന്ദര്യം യൂറോപ്പിലേക്ക് യാത്രപോകുന്നവരെ മോഹിപ്പിക്കുന്ന കാഴ്ച്ചയാണ്. കുറഞ്ഞ ചെലവിൽ വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ക്രൂയിസ് യാത്രകളും യൂറോപ്യൻ സഞ്ചാരത്തെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നു.
ആഡംബര കപ്പലിൽ മെഡിറ്ററേനിയൽ സമുദ്രത്തിലൂടെയുള്ള ക്രൂയിസ് യാത്ര നൽകുന്ന അനുഭവം വർണനാതീതമാണ്. മുൻകൂട്ടി ബുക്കുചെയ്താൽ കുറഞ്ഞചെലവിൽ സാധ്യമാകുന്ന ഈ ക്രൂയിസ് യാത്രകൾക്കായി മാത്രം യൂറോപ്പിലേക്ക് കൂട്ടമായി എത്തുന്ന ഇന്ത്യക്കാരും ഏറെയാണ്.