ലണ്ടൻ∙ ഇന്ത്യയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉറ്റു നോക്കുമ്പോള്‍ തന്നെ നാട്ടിലെ തിരഞ്ഞെടുപ്പ് ആവേശം ആസ്വദിച്ചും ആഘോഷിച്ചും പ്രവാസി മലയാളികൾ. എക്‌സിറ്റ് പോൾ ഫലങ്ങളെ പാടേ തിരുത്തി എഴുതിയ ഫലപ്രഖ്യാപനം മിക്കവരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് പ്രതികരണങ്ങളിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇന്ത്യയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉറ്റു നോക്കുമ്പോള്‍ തന്നെ നാട്ടിലെ തിരഞ്ഞെടുപ്പ് ആവേശം ആസ്വദിച്ചും ആഘോഷിച്ചും പ്രവാസി മലയാളികൾ. എക്‌സിറ്റ് പോൾ ഫലങ്ങളെ പാടേ തിരുത്തി എഴുതിയ ഫലപ്രഖ്യാപനം മിക്കവരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

അവസാന ഫലപ്രഖ്യാപനം പൂർത്തിയാകും മുൻപേ കേരളത്തിൽ 18 സീറ്റുകൾ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു യുകെയിലെ വിവിധ കോൺഗ്രസ്‌ അനുകൂല സംഘടനകളുടെ നേതാക്കൾ. 

ADVERTISEMENT

ദേശീയ തലത്തിൽ പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഫലിക്കാതെ വന്നപ്പോൾ പ്രതീക്ഷിച്ച സീറ്റുകൾ നേടാനാകാതെ ഭരണം നിലനിർത്താൻ പാടുപെടുകയാണ് ബിജെപിയും സഖ്യകക്ഷികളും. അതേസമയം ബിജെപിയുടെ ഏറ്റവും വലിയ സ്വപ്‌നവും ലക്ഷ്യങ്ങളിൽ ഒന്നുമായ കേരളത്തിൽ അക്കൗണ്ട് തുറന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ മലയാളികളെ സംബന്ധിച്ചുള്ള വലിയ വാർത്ത.

ഇതിൽ ദേശീയ തലത്തിൽ വരെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മത്സരമാണ് തൃശൂരിൽ നടന്നത്. സുരേഷ് ഗോപിയുടെ വിജയത്തെ തുടർന്ന്,  യുകെയിലെ ബിജെപി അനുകൂല സംഘടനകൾ മധുരം നൽകിയും മറ്റും വിജയാഘോഷങ്ങൾ നടത്തി. അല്പം പ്രയാസപ്പെട്ടാണ് എങ്കിലും ദേശീയ തലത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേക്ക് അടുക്കുന്നതിന്റെ സന്തോഷവും അവർ മറച്ചുവച്ചില്ല.

ADVERTISEMENT

കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാതെ പോയ സിപിഎം, സിപിഐ എന്നിവയുടെ യുകെയിലെ ഇടത് അനുകൂല സംഘടന പ്രവർത്തകരുടെ ക്യാംപുകളിൽ തിരഞ്ഞെടുപ്പ് കനത്ത നിരാശയാണ് നൽകിയത്. കേരളത്തിൽ തുടർഭരണം ഉണ്ടായ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇത്രത്തോളം പരാജയം ആരും പ്രതീക്ഷിച്ചില്ല എന്ന് തന്നെയാണ് യുകെ മലയാളികളിൽ ഇടത് അനുഭാവികളായ മിക്കവരുടെയും പ്രതികരണം.

വ്യക്തമായ രാഷ്ട്രീയ അനുഭാവം ഇല്ലാത്തവർ പോലും വെളുപ്പിനെ യുകെ സമയം 3.30 മുതൽ ടിവിക്ക്‌ മുന്നിൽ ഇരുന്ന് തത്സമയ സംപ്രേഷണങ്ങൾ കണ്ടു. മിക്കവരും ജോലിയിൽ നിന്നും ഒരു ദിവസത്തെ അവധിയും എടുത്തിരുന്നു. പൂർണ്ണമായ ഫലം ഔദ്യോഗികമായി പുറത്തു വന്നതോടെ യുകെയിലെ മിക്ക കോൺഗ്രസ്‌, ബിജെപി അനുകൂല സംഘടനകളും ഔദ്യോഗിക ആഘോഷങ്ങൾ യുകെയിൽ നടത്താനുള്ള ഒരുക്കത്തിലാണ്.

ADVERTISEMENT

കഴിഞ്ഞ ദിവസം ലിവർപൂൾ മേഴ്‌സിസൈഡ് മലയാളി ഡിബേറ്റ് ക്ലബിന്റെ അഭ്യമുഖ്യത്തിൽ ഇന്ത്യൻ പാർലമെന്റ് ഇലക്ഷൻ അവലോകനം ലിവർപൂളിലെ ബാബു ജോസഫിന്റെ വീട്ടിൽ സംഘടിപ്പിച്ചു. ‘ഇന്ത്യയിലെ പുതിയ ഭരണകൂടവും യുകെ മലയാളികളും’ എന്ന വിഷയത്തിൽ നടന്ന ഡിബേറ്റിൽ മേഴ്‌സിസൈഡിൽ നിന്നുള്ള യുകെ മലയാളികളായ ടോം ജോസ് തടിയമ്പാട്, ജോയി അഗസ്തി, ഡോമനിക് കാർത്തികപ്പള്ളിൽ ആന്റണി, സെബാസ്റ്റ്യൻ ജോസഫ്, ബാബു ജോസഫ്, മനോജ്‌ വടക്കേടത്ത്, റെജി തങ്കച്ചൻ, എൽദോസ് സണ്ണി എന്നിവർ പങ്കെടുത്തു. ഇത്തരത്തിൽ യുകെയിലെ മിക്ക ഇടങ്ങളിലും സൗഹൃദാന്തരീക്ഷത്തിൽ വിവിധ രാഷ്ട്രീയ അനുഭവമുള്ളവർ പങ്കെടുത്ത ഡിബേറ്റുകൾ സംഘടിപ്പിക്കപ്പെട്ടു.

English Summary:

Indian Parliament Election Result Watching Pravasi Malayali

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT