ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കി കാതോലിക്കാ ബാവാ കേരളത്തിലേക്ക് മടങ്ങി
ലണ്ടൻ∙മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കി ലണ്ടനിൽ നിന്നും കേരളത്തിലേക്ക് മടങ്ങി. സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ യുകെയിലെ കവന്ററി, അയർലൻഡിലെ മൈമൂത്ത് എന്നിവിടങ്ങളിൽ നടന്ന

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കി ലണ്ടനിൽ നിന്നും കേരളത്തിലേക്ക് മടങ്ങി. സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ യുകെയിലെ കവന്ററി, അയർലൻഡിലെ മൈമൂത്ത് എന്നിവിടങ്ങളിൽ നടന്ന മലങ്കര ഓർത്തഡോക്സ് സംഗമത്തിൽ പങ്കെടുക്കുന്നതിനാണ് കാതോലിക്കാ ബാവാ യുകെയിൽ എത്തിയത്.
മേയ് 23 മുതൽ ജൂൺ 10 വരെ നടന്ന ശ്ലൈഹീക സന്ദർശനത്തിൽ യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ നിരവധി ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങൾ സന്ദർശിക്കുകയും നിരവധി വിശ്വാസികളെ നേരിൽ കാണുകയും ചെയ്തു. സന്ദർശന വേളയിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദോരൈസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്റ്റീവനേജിലെ കോപ്റ്റിക് ഓർത്തഡോക്‌സ് സെന്ററിൽ കോപ്റ്റിക് രൂപതയുടെ അർച്ച് ബിഷപ്പ് ആംഗലോസ് പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിച്ചു.
മലങ്കര ഓർത്തഡോക്സ് സംഗമങ്ങൾ, ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തെ കത്തീഡ്രൽ ആയി പ്രഖ്യാപിക്കൽ, വെയിൽസ് ഹോളി ഇന്നസെന്റ്സ് ദേവാലയത്തെ തീർഥാടന ദേവാലയമായി പ്രഖ്യാപിക്കൽ എന്നിവയിലും കാത്തോലിക്കാ ബാവാ പങ്കെടുത്തു. ഇന്ന് രാവിലെ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ച കാത്തോലിക്കാ ബാവായ്ക്ക് യാത്രാ മംഗളങ്ങൾ നേരാൻ സഭയുട ഭദ്രസനാധിപൻ എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പൊലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു , വിവിധ വൈദികർ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അംഗങ്ങൾ എന്നിവർ എത്തിയിരുന്നു.