ഒഐസിസി ഇറ്റലി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ വിജയം ആഘോഷിച്ചു
റോം ∙ ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ തിരിച്ചുവരവും ആഘോഷിച്ചു കൊണ്ട് ഒഐസിസി ഇറ്റലിയുടെ റോമിലെ പ്രവർത്തകർ നാഷനൽ പ്രസിഡന്റ് ഷൈൻ റോബർട്ടിന്‍റെ അധ്യക്ഷതയിൽ യോഗം സംഘടിപ്പിച്ചു. നാഷനൽ സെക്രട്ടറി ജോസഫ് വലിയ പറമ്പിൽ സ്വാഗതം പറഞ്ഞു. ഒഐ സി സി

റോം ∙ ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ തിരിച്ചുവരവും ആഘോഷിച്ചു കൊണ്ട് ഒഐസിസി ഇറ്റലിയുടെ റോമിലെ പ്രവർത്തകർ നാഷനൽ പ്രസിഡന്റ് ഷൈൻ റോബർട്ടിന്‍റെ അധ്യക്ഷതയിൽ യോഗം സംഘടിപ്പിച്ചു.
നാഷനൽ സെക്രട്ടറി ജോസഫ് വലിയ പറമ്പിൽ സ്വാഗതം പറഞ്ഞു. ഒഐ സി സി പ്രവർത്തനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു പ്രസിഡന്റ് വളരെ വിശദമായി പ്രസംഗിച്ചു. യോഗത്തിൽ നാഷനൽ വൈസ് പ്രസിഡന്റ്മാരായ ബ്രൗൺആന്റണി, അനില, നാഷണൽ ട്രഷറർ സാറ്റിൻ ജോസഫ്, കമ്മറ്റി അംഗങ്ങളായ ജിന്റോ കുറിയാക്കോസ്, വർക്കി കോളാട്ടുകുടി, ജോസ് നെയ്ശ്ശേരി, മേഴ്സി തോമസ് എന്നിവർ സംസാരിച്ചു.
ഒഐസിസി രക്ഷാധികാരി തോമസ് ഇരുമ്പൻ പ്രതിപക്ഷത്തിന്‍റെ പ്രസക്തിയെക്കുറിച്ചും അതിന്റെ അനിവാര്യതയെക്കുറിച്ചും ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് സർവവിധ പിന്തുണയും ഒഐസിസി ഇറ്റലി റോമിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പറഞ്ഞു. സ്നേഹവിരുന്നോട് കുടി യോഗം അവസാനിച്ചു.