ബർലിൻ∙ നാലാം ലോകകേരള സഭയിലേക്ക് ജർമനിയിൽ നിന്നും അഞ്ചുപേർ തിരഞ്ഞെടുക്കപ്പെട്ടു. പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്ണൻ, സരിഗ പ്രേമാനന്ദ്, ജോളി എം. പടയാട്ടിൽ, ജോസ് കുമ്പിളുവേലിൽ എന്നിവരാണ് ജർമനിയിൽ നിന്നും ഇത്തവണത്തെ ലോക കേരള സഭയിൽ അംഗമായിരിക്കുന്നത്. ∙ സരിഗ പ്രേമാനന്ദ് കോഴിക്കോട് വടകര സ്വദേശിനിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ നാലാം ലോകകേരള സഭയിലേക്ക് ജർമനിയിൽ നിന്നും അഞ്ചുപേർ തിരഞ്ഞെടുക്കപ്പെട്ടു. പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്ണൻ, സരിഗ പ്രേമാനന്ദ്, ജോളി എം. പടയാട്ടിൽ, ജോസ് കുമ്പിളുവേലിൽ എന്നിവരാണ് ജർമനിയിൽ നിന്നും ഇത്തവണത്തെ ലോക കേരള സഭയിൽ അംഗമായിരിക്കുന്നത്.

∙ സരിഗ പ്രേമാനന്ദ്
കോഴിക്കോട് വടകര സ്വദേശിനിയാണ് മ്യൂണിക്കിൽ താമസിക്കുന്ന സരിഗ. ടെക്നിക്കൽ യൂണിവേഴ്സിറ്റി മ്യൂണിക്കിൽ നിന്നും പൊളിറ്റിക്സ് ആൻഡ് ടെക്നോളജി മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. നിലവിൽ റെസ്‌പോൺസിബിൾ  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ്. ടിയുഎം -ലെ വിവിധ വിദ്യാർഥി കൂട്ടായ്മകളിൽ പ്രവർത്തിച്ച സരിഗ സംസ്കാര ജർമനിയുടെ അംഗമാണ്. മ്യുണിക്കിലെ വുമൺ ഇൻ എഐയുടെ വെളാന്‍റിയറാണ്

ADVERTISEMENT

∙ പോൾ  ഗോപുരത്തിങ്കൽ
നാലാം തവണയും ലോക കേരള സഭയിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പോൾ ഗോപുരത്തിങ്കൽ ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ് ) ഗ്ലോബൽ ചെയർമാനും ജർമനിയിലെ സാമൂഹിക സാംസ്കാരിക നാടകരംഗത്ത് എറെ അറിയപ്പെടുന്ന വൃക്തിയാണ്. മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് വർഷം തോറും അഞ്ചുദിവസങ്ങൾ നീണ്ടു നിൽക്കുന്ന സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് പോളിന്റെ ഒരു സവിശേഷതയാണ്. ജർമനിയിലെ നവാഗതരായി കുടിയേറുന്ന മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വൃക്തിയാണ്. കൂടാതെ ജർമനിയിലേക്ക് മലയാളികൾക്ക് കുടിയേറാൻ ജർമൻ ഭാഷ പഠിക്കാൻ അങ്കമാലിയിൽ റൈൻലാന്‍റ് ജർമൻ സ്കൂൾ എന്ന പേരിൽ 2020 മുതൽ നല്ല നിലയിൽ ഒഎസ്ഡി പരീക്ഷ കേന്ദ്രത്തോടു കൂടി ഒരു സ്കുൾ തുടങ്ങി അതിന്റെ എംഡിയുമാണ്. കഴിഞ്ഞ 45 വർഷമായി കുടുംബസമേതം ജർമനിയിലെ കൊളോണിൽ താമസിക്കുന്നു. ഭാര്യ ജെമ്മ .

∙ ഗിരി കൃഷ്ണൻ
ഇൻഫീനിയോണിൽ (Infinion) കംപ്യൂട്ടർ എൻജിനീയറായി ജർമനിയിലെ മ്യൂണിക്കിൽ ജോലി  ചെയ്യുന്ന ഗിരികൃഷ്ണൻ ലോക കേരളസഭയിൽ മൂന്നാം തവണയും പങ്കെടുക്കുന്നതായി തിരഞ്ഞെടുക്കപ്പെട്ടു. കേരള സമാജം മ്യൂണിക്കിന്റെ മുൻ പ്രസിഡന്‍റ്, സംസ്ക്കാര ജർമനിയുടെ നിലവിലെ സെക്രട്ടറി തുടങ്ങിയ രീതിയിൽ മ്യൂണിക്കിലെ  മലയാളി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന വൃക്തിയാണ്.  20 വർഷമായി ജർമനിയിൽ താമസിക്കുന്നു.

∙ ജോളി എം. പടയാട്ടിൽ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ പ്രസിഡന്‍റ് എന്ന നിലയിൽ പ്രവർത്തിക്കുന്ന ജോളി എം. പടയാട്ടിൽ  ജർമനിയിലെ കലാ സാംസ്‌കാരിക രംഗത്ത് മാത്രമല്ല മാധ്യമ പ്രവർത്തനത്തിലും, ആദ്ധ്യാൽമിക മേഖലയിലും ഏറെ സജീവമാണ്. നിരവധി ലേഖനങ്ങൾ. കവിതകൾ, കവിതാ സമാഹാരങ്ങൾ തുടങ്ങിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ ലോകം എന്ന പേരിൽ എഴുതിയ ആത്മകഥ കഴിഞ്ഞ ഡിസംബറിൽ നവകേരള സദസിൽ വെച്ച് സാംസ്ക്കാരിക മന്ത്രി സജി ചെറിയാനാണ് പ്രകാശനം ചെയ്തത്. ജർമനിയിലെ കൊളോണിൽ  39 വർഷമായി കുടുംബസമേതം താമസിക്കുന്നു. ഭാര്യ ചിന്നു.

∙ ജോസ് കുമ്പിളുവേലില്‍
 32 വര്‍ഷമായി ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്നു. ജർമനിയിലെത്തിയ ശേഷം നഴ്സിങ് പഠിച്ച് ജോലി ചെയ്യുന്നു. ഇതിനൊപ്പം  24 വര്‍ഷമായി സ്വതന്ത്ര പത്രപ്രവര്‍ത്തനവും (Freelance) നടത്തുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ മലയാള മനോരമ, ദീപിക, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും ദൂരദര്‍ശന്‍, കൈരളി, മാതൃഭൂമി. മീഡിയ വൺ, ജീവൻ ടിവി ഉള്‍പ്പടെ വിവിധ ചാനലുകളിലും കോണ്‍ട്രിബ്യൂട്ടറുമാണ്. യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓൺലൈൻ പോർട്ടൽ പ്രവാസി ഓൺലൈന്റെ മുഖ്യ പത്രാധിപരാണ്. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം.

English Summary:

Loka Kerala Sabha: 5 People Participating from Germany