മേയ് മാസത്തിൽ പുതുതായി പുറത്തിറക്കിയ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് അനുസരിച്ച്, ജോലിയില്ലാത്ത ജർമനിയിലെ ആളുകളുടെ എണ്ണം മേയ് മാസത്തിൽ 2.762 ദശലക്ഷമായി ഉയർന്നു.

മേയ് മാസത്തിൽ പുതുതായി പുറത്തിറക്കിയ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് അനുസരിച്ച്, ജോലിയില്ലാത്ത ജർമനിയിലെ ആളുകളുടെ എണ്ണം മേയ് മാസത്തിൽ 2.762 ദശലക്ഷമായി ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ മേയ് മാസത്തിൽ പുതുതായി പുറത്തിറക്കിയ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് അനുസരിച്ച്, ജോലിയില്ലാത്ത ജർമനിയിലെ ആളുകളുടെ എണ്ണം മേയ് മാസത്തിൽ 2.762 ദശലക്ഷമായി ഉയർന്നു. നേരത്തെ , പ്രവചിച്ച 10,000-ത്തേക്കാൾ വളരെ കൂടുതലാണ് പുതിയ നിരക്ക്. 25,000 –ത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി 17-ാം മാസമാണ് തൊഴിലില്ലായ്മ വർധിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇതോടെ തൊഴിലില്ലായ്മ നിരക്ക്  മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

അതേസമയം, കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 5.9% ആയിരുന്നു. തുടർച്ചയായ ആറാം മാസവും ഇതേ നില തുടരുകയാണ്. സ്റ്റാറ്റിസ്റ്റയുടെ അഭിപ്രായത്തിൽ, 2023-ൽ ജർമൻ തൊഴിലില്ലായ്മ ശരാശരി 5.7% ആയിരുന്നു.  2005 മുതൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നു. പക്ഷേ കോവിഡ് കാലം മുതൽ, തൊഴിലില്ലായ്മയുടെ എണ്ണം വർധിക്കാൻ തുടങ്ങി, മിക്ക ബിസിനസുകൾക്കും ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുന്നതും നിരവധി കമ്പനികൾ അടച്ചുപൂട്ടുന്നതുമാണ് തൊഴിലില്ലായ്മ വർധിക്കാൻ കാരണം.

ADVERTISEMENT

ജീവനക്കാരുടെ കുറവ് കുറഞ്ഞ ഉൽപാദനക്ഷമതയ്ക്ക് കാരണമാകുന്നു. ഇത് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവ് വർധനയും വ്യവാസയങ്ങളെയും ലാഭവിഹിതത്ത‌െയും ദോഷകരമായി ബാധിച്ചു. തൊഴിലില്ലായ്മ വർധിക്കുന്നതിനാൽ  പാർട്ട് ടൈം, കുറഞ്ഞ വേതന ജോലികളിൽ ആളുകൾ ചേക്കേറുന്നുണ്ട്. 

കോവിഡ് സമയത്ത് നിർത്തിവച്ച പ്രോജക്ടുകളിൽ കൂടുതലും മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തതിനാൽ, ജർമൻ നിർമാണ, മേഖലകളിലും പിരിച്ചുവിടലുകളുടെ എണ്ണം വർധിക്കുന്നതിന് കാരണമായി. ബിൽഡിങ് എനർജി ആക്ട് പോലെയുള്ള വീട് നിർമാണ നിയമങ്ങൾ കർശനമാക്കിയതും കമ്പനികൾ കൂടുതൽ പ്രോജക്ടുകൾ നിർത്തിവയ്ക്കുന്നതിന് കാരണമായി. കാരണം,  പുതിയ ജർമൻ ഹീറ്റിങ് നിയമ പ്രകാരം കെട്ടിടങ്ങളിലെ ഹീറ്റിങ് സംവിധാനങ്ങളും കുറഞ്ഞത് 65% പുനരുപയോഗ ഊർജം ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു, ഇത് നിർമാതാക്കളുടെ ചെലവ് വർധിപ്പിക്കുന്നതായിട്ടാണ് റിപ്പോർട്ട്.

English Summary:

Number of Unemployed in Germany has Increased in Germany