ലോക കേരള സഭയുടെ സമ്മേളനം നിരവധി ചർച്ചകൾക്ക് വേദിയായി. എവിഎ ഗ്രൂപ്പ് എം.ഡി എ.വി. അനൂപ് നെടുമ്പാശേരിയിൽ 20 ഏക്കറിൽ ഫിലിം പാർക്ക് നിർമിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചു.

ലോക കേരള സഭയുടെ സമ്മേളനം നിരവധി ചർച്ചകൾക്ക് വേദിയായി. എവിഎ ഗ്രൂപ്പ് എം.ഡി എ.വി. അനൂപ് നെടുമ്പാശേരിയിൽ 20 ഏക്കറിൽ ഫിലിം പാർക്ക് നിർമിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക കേരള സഭയുടെ സമ്മേളനം നിരവധി ചർച്ചകൾക്ക് വേദിയായി. എവിഎ ഗ്രൂപ്പ് എം.ഡി എ.വി. അനൂപ് നെടുമ്പാശേരിയിൽ 20 ഏക്കറിൽ ഫിലിം പാർക്ക് നിർമിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്/ തിരുവനന്തപുരം∙ ലോക കേരള സഭയുടെ സമ്മേളനം നിരവധി ചർച്ചകൾക്ക് വേദിയായി. എവിഎ ഗ്രൂപ്പ് എം.ഡി എ.വി. അനൂപ് നെടുമ്പാശേരിയിൽ 20 ഏക്കറിൽ ഫിലിം പാർക്ക് നിർമിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചു. ഈ പദ്ധതി നടപ്പായാൽ നൂറുകണക്കിന് പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസി സമൂഹത്തിന് സഹായകരമായ മറ്റൊരു പ്രഖ്യാപനം "ലോക കേരള ഓൺലൈൻ പോർട്ടൽ" എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‍റെ ഉദ്ഘാടനമാണ്. ഇതിലൂടെ വിവിധ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാകും.

ഇതുകൂടാതെ, ഇമ്മിഗ്രേഷൻ നിയമങ്ങൾ, വിദേശ റിക്രൂട്ട്മെന്‍റ്, പ്രവാസ ജീവിതത്തിലെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ ചർച്ചകളും നടന്നു. പ്രശസ്ത ചലച്ചിത്രം "ആട്‌ ജീവിതത്തിലെ" യഥാർഥ നായകൻ നജീബ് സഭയിൽ പങ്കെടുത്തു. തിരികെ വരുന്ന പ്രവാസികൾക്ക് സൗകര്യപ്രദമായ താമസ സൗകര്യം ഒരുക്കുന്നതിനുള്ള നിർദ്ദേശം ഗോകുലം ഗോപാലൻ സഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഈ നിർദ്ദേശത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ADVERTISEMENT

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസികൾക്ക് അവരുടേതായ സവിശേഷതകളും വെല്ലുവിളികളും നിറഞ്ഞ ജീവിത സാഹചര്യങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രവാസി കൂട്ടത്തിൽ ചൂഷണത്തിന് ഇരയാകുന്ന ഒരു വലിയ വിഭാഗം ഉണ്ട്, അതിൽ വലിയഒരു വിഭാഗം വിദ്യാർഥികളാണ്. വീട് പണയം വെച്ചും, കടം വാങ്ങിയും കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാനെത്തിയ ഈ വിദ്യാർഥികൾ ചതിക്കപ്പെടുകയും ദുരിതത്തിലാകുകയും ചെയ്യപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്.

മുറി, മേശ, കസേര എന്നിവ ഉണ്ടെന്ന് വെബ്‌സൈറ്റിൽ ഭംഗിയായി പ്രദർശിപ്പിച്ചാൽ മാത്രം ഒരു സ്ഥാപനം യൂണിവേഴ്സിറ്റിയാകില്ല എന്ന് നോർക്ക ഡയറക്ടറും ലേബർ കമ്മീഷണറുമായ ഡോ. വി. വാസുകി വ്യക്തമാക്കി. വിദേശത്തേക്ക് തൊഴിലിനോ ഉപരിപഠനത്തിനോ പോകുന്നവർ നോർക്ക റൂട്സ് വഴി മാത്രമേ പോകാവൂ ഡോ. വി. വാസുകി അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഗൾഫ് രാജ്യങ്ങൾ, ഏഷ്യ-പസിഫിക്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തിരികെ എത്തിയ പ്രവാസികൾ ചേർന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. മേഖലാടിസ്ഥാനത്തിലായിരുന്നു. ചർച്ചകളിൽ പ്രവാസികൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവച്ചു.
(സ്വിറ്റ്സർലൻഡ് മലയാളികളുടെ പ്രതിനിധിയായി ലോകകേരള സഭയിൽ പങ്കെടുത്ത ജോയി കൊച്ചാട്ട് തയ്യാറാക്കിയ റിപ്പോർട്ട്.)

English Summary:

Why Lok Kerala Sabha? Joy Kochatt Report